ADVERTISEMENT

ഫെയ്സ്ബുക്, വാട്സാപ്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവ നിയന്ത്രിച്ചാൽ ഈ ലോകത്തെ ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് മിക്ക ടെക് വിദഗ്ധരും പറയുന്നത്. കാരണം ഓരോ ദിവസവും പുറത്തിറങ്ങുന്ന വ്യാജ വിഡിയോകളും പോസ്റ്റുകളും അത്രത്തോളമാണ്. അവരവരുടെ പ്ലാറ്റ്ഫോമുകളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ സോഷ്യൽ മീഡിയ ഭീമന്മാർ വളരെക്കാലമായി സജീവമായി പോരാടുകയാണ്. എന്നാൽ, ഇതിനൊന്നും ഒരു കുറവും വന്നിട്ടില്ല എന്നാണ് പുതിയ വ്യാജ വിഡിയോ കാണിക്കുന്നത്. ബഹ്‌റൈൻ രാജാവ് ഒരു റോബോട്ടിക് ബോഡിഗാർഡുമായി ദുബായിലെത്തി എന്നതാണ് പുതിയ വിഡിയോ.

 

വ്യാജ വാർത്തകൾ പ്രേക്ഷകരിലേക്ക് എത്താൻ കൂടുതൽ സമയമെടുക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. എട്ട് അടി ഉയരമുള്ള റോബോട്ടുമായി ഒരു പരിപാടിയിലേക്ക് ‘ബഹ്‌റൈൻ രാജാവ്’ എത്തിയതായി അവകാശപ്പെടുന്ന പുതിയ വിഡിയോ അതിവേഗമാണ് പ്രചരിക്കുന്നത്. എന്നാൽ സംഭവം മറ്റൊന്നാണ്. ദുബായിൽ നടന്ന ഒരു പരിപാടിയിൽ ഒരാൾ നടക്കുകയും പിന്നാലെ ഒരു ഭീമൻ റോബോട്ട് പിന്തുടരുകയും ചെയ്യുന്നു. മുന്നിൽ നടക്കുന്ന ആൾ ദുബായിലെത്തിയ ബഹ്‌റൈനിലെ അമീറാണെന്നും അദ്ദേഹത്തെ പിന്തുടരുന്ന റോബോട്ട് അദ്ദേഹത്തിന്റെ അംഗരക്ഷകനാണെന്നുമാണ് വിഡിയോയുടെ കൂടെ നൽകിയ കുറിപ്പിൽ പറയുന്നത്.

 

കുറഞ്ഞ ദിവസം കൊണ്ട് നിരവധി അക്കൗണ്ടുകളിലാണ് ഈ വിഡിയോ അപ്‌ലോഡുചെയ്‌തതിരിക്കുന്നത്. ‘ബഹ്‌റൈൻ രാജാവ് ഒരു റോബോട്ടിക് അംഗരക്ഷകനുമായി ദുബായിലെത്തി’ എന്ന വിഡിയോ തെറ്റിദ്ധരിക്കപ്പെട്ട നെറ്റിസൺസ് കാര്യമായി തന്നെ കാണുകയും ഷെയറും ചെയ്യുന്നുണ്ട്.

 

എന്നാൽ, ഈ വിഡിയോയിൽ ബഹ്‌റൈനിന്റെ അമീറില്ല, പിന്നിൽ പിന്തുടരുന്ന ഭീമാകാരനായ റോബോട്ട് അമീറിന്റെ അംഗരക്ഷകനുമല്ല. എന്നാൽ, ‘ടൈറ്റൻ’ എന്ന ഈ റോബോട്ട് പ്രസിദ്ധമാണ്. ഇതിന്റെ ഒറിജനൽ വിഡിയോ 2019 ഫെബ്രുവരിയിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോയിൽ കാണുന്ന ഫൂട്ടേജ് 2019 ൽ യുഎഇയിലെ പ്രതിരോധ എക്സിബിഷനിൽ നിന്നുള്ളതാണ്. അതായത് അബുദാബിയിൽ നടന്ന ഐഡെക്സ് എക്സിബിഷൻ. അതേസമയം, റോബോട്ടിന്റെ തോളിലും കൈയിലും യുഎഇ പതാകകൾ കാണാം.

 

English Summary: The King of Bahrain arrives in Dubai with his robot bodyguard? False claim, old video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com