ADVERTISEMENT

വിദ്വേഷ പ്രസംഗം നടത്തിയ റിപ്പോർട്ടിൻമേൽ ബിജെപി എം‌എൽ‌എയെ ഫെയ്സ്ബുക് പുറത്താക്കി. ഭരണകക്ഷിയായ ബിജെപി അംഗങ്ങൾക്ക് നേരെ സോഷ്യൽ മീഡിയ ഭീമൻ വിദ്വേഷ പ്രസംഗ നിയമങ്ങൾ പ്രയോഗിച്ചില്ലെന്ന ആരോപണത്തിന്റെ കേന്ദ്രബിന്ദുവായ ടി. രാജ സിങ്ങിനെയാണ് ഫെയ്സ്ബുക് വിലക്കിയത്. 

 

വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കത്തെക്കുറിച്ചുള്ള ഫെയ്സ്ബുക്കിന്റെ നയം ലംഘിച്ചതിനാണ് രാഷ്ട്രീയക്കാരനെ വിലക്കിയതെന്ന് കമ്പനി വക്താവ് പറഞ്ഞു. ഞങ്ങളുടെ നയം ലംഘിച്ചതിന് രാജ സിങിനെ ഫെയ്സ്ബുക്കിൽ നിന്ന് വിലക്കിയെന്ന് ഫെയ്സ്ബുക് വക്താവ് ഇമെയിൽ പ്രസ്താവനയിൽ പറഞ്ഞു. നിയമലംഘകരെ വിലയിരുത്തുന്നതിനുള്ള പ്രക്രിയയാണ് ഇത്. വിദ്വാഷ പ്രസംഗമാണ് അദ്ദേഹത്തിന്റെ അക്കൗണ്ട് നീക്കംചെയ്യാനുള്ള തീരുമാനത്തിലേക്ക് ഞങ്ങളെ നയിച്ചതെന്നും കമ്പനി അറിയിച്ചു.

 

തീവ്രവാദ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ രാഷ്ട്രീയ സമ്മർദ്ദം നേരിടുന്നതിനിടെയാണ് തെലങ്കാനയിൽ നിന്നുള്ള ബിജെപി എം‌എൽ‌എക്കെതിരെ ഫെയ്സ്ബുക് നടപടി സ്വീകരിക്കുന്നത്. തെലങ്കാന നിയമസഭയിലെ ഒരേയൊരു ബിജെപി എംഎൽഎയാണ് രാജ സിങ്. ബുധനാഴ്ച, കോൺഗ്രസ് എംപി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതിക്ക് മുന്നിൽ ഫെയ്സ്ബുക് അധികൃതർ ഹാജരായിരുന്നു. ഇതിനു പിന്നാലെയാണ് ഫെയ്സ്ബുക്കിന്റെ പുതിയ നീക്കം.

 

എന്നാൽ, തനിക്ക് ഔദ്യോഗിക ഫെയ്സ്ബുക് പേജുകളൊന്നുമില്ലെന്ന് ടി. രാജ സിങ് കഴിഞ്ഞ മാസം ട്വിറ്ററിൽ ഒരു വിഡിയോയിൽ അവകാശപ്പെട്ടിരുന്നത്. നിരവധി എഫ്ബി പേജുകൾ എന്റെ പേര് ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലായി. എനിക്ക് ഒരു ഔദ്യോഗിക പേജുമില്ലെന്ന് വ്യക്തമാക്കാം, അവരുടെ ഒരു പോസ്റ്റിനും ഞാൻ ഉത്തരവാദിയല്ലെന്നും അദ്ദേഹം പറഞ്ഞു.

 

English Summary: Facebook Bans BJP MLA Named In Report That Sparked Hate Speech Row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com