ADVERTISEMENT

സിറിയയിലെ ഒരു കൂട്ടം അമേരിക്കൻ സൈനികർ മുൻ പോൺ താരം മിയ ഖലീഫയെക്കുറിച്ച് പ്രദേശവാസികളോട് ചോദിക്കുന്ന വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ഹിറ്റാണ്. അമേരിക്കൻ സൈനികരുടെ ഇത്തരമൊരു നീക്കത്തെ മിക്കവരും കുറ്റപ്പെടുത്തുന്നുമുണ്ട്. യുഎസ് സൈനികരുടെ ടിക്ടോക് വിഡിയോക്കെതിരെ സോഷ്യൽ മീഡിയക്കാർ പ്രതിഷേധിക്കുന്നുണ്ട്.

 

സിറിയയിലെ ഒരു അമേരിക്കൻ സൈനികൻ ചൈനീസ് പ്ലാറ്റ്‌ഫോമായ ടിക് ടോക്കിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഈ വിഡിയോ പിന്നീട് നീക്കം ചെയ്തെങ്കിലും പലരും ഡൗൺലോഡ് ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. വിഡിയോയിൽ സിറിയയിലെ ഒരുകൂട്ടം പ്രദേശവാസികളോട് സൈനികർ മുൻ പോൺ താരത്തെക്കുറിച്ച് ചോദിക്കുന്നുണ്ട്. 

വിഡിയോയ്‌ക്കൊപ്പമുള്ള ഒരു അടിക്കുറിപ്പ് ഇങ്ങനെ: ‘അവർ മിയ ഖലീഫയെ കാണുന്നുണ്ടോ എന്ന് ഞങ്ങൾ അവരോട് ചോദിച്ചു.’ ‘അവർക്ക് മനസ്സിലായില്ല… കൂടുതൽ അറബി പഠിക്കണം’ എന്നതായിരുന്നു മറുപടി. സൈനികന്റെ അഭിപ്രായങ്ങൾ അനുചിതമെന്ന് പലരും വിശേഷിപ്പിച്ചുകൊണ്ടാണ് വിഡിയോ ഓൺലൈനിൽ വിവാദത്തിന് കാരണമായത്. നിലവിൽ 800 യുഎസ് സൈനികർ സിറിയയ്ക്കുള്ളിലുണ്ട്. അവരിൽ ഭൂരിഭാഗവും യൂഫ്രട്ടീസിന് കിഴക്ക് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സുകളിൽ (എസ്ഡിഎഫ്) വിന്യസിച്ചിട്ടുണ്ട്.

 

2014 ലാണ് മിയ ഖലീഫ പോൺ നടിയാകുന്നത്. ഇവർക്കെതിരെ മുസ്‌ലിം ലോകത്ത് വൻ പ്രതിഷേധവും നടന്നിരുന്നു. മിയ ഖലീഫയ്ക്ക് ഡാഷ് ഭീകരരുടെ വധഭീഷണി വരെ ഉണ്ടായിരുന്നു. എന്നാൽ, അമേരിക്കൻ സൈനികരുടെ ഈ വിഡിയോ ഓൺലൈനിൽ വിവാദത്തിന് കാരണമായിരിക്കുകയാണ്. മിക്ക കമന്റുകളും ട്വീറ്റുകളും നിഷേധാത്മകമായിരുന്നു. പല നെറ്റിസൻ‌മാരും സൈനികരുടെ പെരുമാറ്റത്തെ അനാദരവുള്ളതായി കണ്ടെത്തി. മിയ ഖലീഫ സിറിയയിലല്ല ലെബനനിൽ നിന്നുള്ളതാണെന്ന് വരെ ചിലർ അഭിപ്രായപ്പെട്ടു.

 

സംഭവം കൈവിട്ടു പോയതോടെ താനും സഹപ്രവർത്തകരും തമാശ പറയുകയാണെന്ന് യുഎസ് സൈനികൻ റിച്ചാർഡ് വുൾഫ് ഗാംഗ് ഒരു പ്രസ്താവന പോസ്റ്റ് ചെയ്തു രക്ഷപ്പെടുകയായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ വിശദീകരണം നെറ്റിസൻ‌മാരെ കൂടുതൽ പ്രകോപിപ്പിച്ചതായാണ് തോന്നുന്നത്. യുഎസ് സൈനികരുടെ പെരുമാറ്റത്തിൽ തങ്ങൾ ആശ്ചര്യപ്പെടുന്നില്ലെന്നാണ് ചിലർ ട്വീറ്റ് ചെയ്തത്.

 

എന്നാൽ, ചെറുപ്പക്കാരായ പെൺകുട്ടികളെ ചൂഷണം ചെയ്യുന്നുവെന്ന് തോന്നിയതിനാൽ 27 കാരിയായ മിയ ഖലീഫ ഇപ്പോൾ പോൺ സിനിമാ കമ്പനികൾക്കെതിരെ പോരാടുകയാണ്. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരെ സഹായിക്കാനായി പണം സ്വരൂപിക്കാനുള്ള ശ്രമത്തിൽ അവർ അടുത്തിടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു.

 

English Summary: US soldiers ask Syrians if they have heard of Mia Khalifa: video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com