sections
MORE

ട്രംപിനെ ഭയന്ന് ടിക്ടോക് ഒറാക്കിളിന് കൈമാറി, മൈക്രോസോഫ്റ്റ് വേണ്ടെന്ന് ചൈനീസ് കമ്പനി

Donald-Trump-TikTok-1200
SHARE

ജനപ്രിയ വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോക്കിന്റെ അമേരിക്കയിലെ വിൽപ്പനയില്‍ തീരുമാനമായെന്ന് റിപ്പോർട്ട്. വാങ്ങാൻ മുന്നോട്ടുവന്ന മൈക്രോസോഫ്റ്റിന്റെ ഓഫർ ടിക്ടോക് ഉടമ ബൈറ്റ്‌ഡാൻസ് നിരസിച്ചെന്നാണ് പുതിയ വാർത്ത. അതേസമയം, ടിക്ടോകിനെ ഒറാക്കിൾ ഏറ്റെടുത്തെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഒറാക്കിളിനെ ടിക്ക് ടോക്കിന്റെ യുഎസ് ടെക്നോളജി പങ്കാളിയാക്കാൻ തിരഞ്ഞെടുത്തു എന്നാണ് അറിയുന്നത്. ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

ടിക്ക് ടോക് ഉടമ ഒറാക്കിളിനെ യുഎസ് പ്രവർത്തനങ്ങളിലെ സാങ്കേതിക പങ്കാളിയാകാൻ തിരഞ്ഞെടുക്കുകയും മൈക്രോസോഫ്റ്റിൽ നിന്നുള്ള ഏറ്റെടുക്കൽ ഓഫർ നിരസിക്കുകയും ചെയ്തുവെന്നാണ് മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥരും ചർച്ചകളിൽ ഉൾപ്പെട്ട മറ്റുള്ളവരും പറയുന്നത്. ജനപ്രിയ ആപ്ലിക്കേഷന്റെ അമേരിക്കൻ പ്രവർത്തനങ്ങൾ വിൽക്കുന്നില്ലെങ്കിൽ നിരോധിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. 

അതേസമയം, ടിക് ടോക്കിന്റെ ബിസിനസിൽ ഒറാക്കിൾ പ്രധാന പങ്ക് വഹിക്കുമെന്ന് ചർച്ചകൾക്ക് നേതൃത്വം നൽകിയ വ്യക്തി അഭിപ്രായപ്പെട്ടു. ടിക്ക് ടോക്കിന്റെ യുഎസ് ആസ്തികൾ മൈക്രോസോഫ്റ്റിന് വിൽക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ ബൈറ്റ്ഡാൻസ് തീരുമാനമെടുത്തിരുന്നു.

ടിക് ടോക്കിന്റെ യുഎസ് പ്രവർത്തനങ്ങൾ മൈക്രോസോഫ്റ്റിന് വിൽക്കില്ലെന്ന് ബൈറ്റ്ഡാൻസ് ഞായറാഴ്ച ഞങ്ങളെ അറിയിച്ചുവെന്ന് മൈക്രോസോഫ്റ്റ് ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്. ദേശീയ സുരക്ഷാ താൽ‌പ്പര്യങ്ങൾ‌ പരിരക്ഷിക്കുന്നതിനൊപ്പം ടിക്ക് ടോക്കിന്റെ ഉപയോക്താക്കൾ‌ക്ക് ഞങ്ങളുടെ നിർ‌ദ്ദേശം നല്ലതാകുമായിരുന്നുവെന്ന് ഉറപ്പുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യത, ഓൺലൈൻ സുരക്ഷ, തെറ്റായ വിവരങ്ങൾക്കെതിരായുള്ള ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഞങ്ങൾ കാര്യമായ മാറ്റങ്ങൾ വരുത്തുമായിരുന്നു എന്നും മൈക്രോസോഫ്റ്റ് പറഞ്ഞു.

എന്നാൽ, ഇത് സംബന്ധിച്ച് പ്രതികരിക്കാൻ ടിക് ടോക്ക് വിസമ്മതിച്ചു. ടിക്ടോക് ഏറ്റെടുക്കൽ വിഷയത്തിൽ പ്രതികരിക്കാൻ ഒറാക്കിൾ പ്രതിനിധികളും തയാറായില്ല. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലെ ടിക്ക് ടോക്ക് വാങ്ങുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്നാണ് ഓഗസ്റ്റ് 2 ന് മൈക്രോസോഫ്റ്റ് പറഞ്ഞത്. ടിക്ക് ടോക്ക് ഇടപാടിൽ മൈക്രോസോഫ്റ്റുമായി പ്രവർത്തിക്കുന്നത് ടിക് ടോക്ക് ഉപയോക്താക്കൾക്കും റെഗുലേറ്റർമാർക്കും ഗുണകരമാകുമെന്ന് ആഴ്ചകൾക്ക് ശേഷം വാൾമാർട്ടും പറഞ്ഞിരുന്നു.

ടിക് ടോക്ക് ഒറാക്കിളിനെ ഒരു സാങ്കേതിക പങ്കാളിയായി തിരഞ്ഞെടുത്തത് അർഥമാക്കുന്നത് സോഷ്യൽ മീഡിയ ആപ്ലിക്കേഷന്റെ ഭൂരിപക്ഷം ഉടമസ്ഥാവകാശവും ഒറാക്കിൾ ഏറ്റെടുക്കുമെന്നാണെന്ന് ചർച്ചകളിൽ ഉൾപ്പെട്ട ആളുകൾ പറഞ്ഞു. മൈക്രോസോഫ്റ്റിനെ അമേരിക്കൻ ടെക്നോളജി കമ്പനിയായി ടിക്ക് ടോക്കിന്റെ യുഎസ് പ്രവർത്തനങ്ങൾ അതിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിൽ നിന്ന് വാങ്ങാൻ ശ്രമിച്ചു. എന്നാൽ ചൈനീസ് കമ്പനി ഉടമകൾക്ക് താൽപര്യമില്ലായിരുന്നു.

English Summary: Oracle Chosen as TikTok’s Tech Partner, as Microsoft’s Bid Is Rejected

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA