ADVERTISEMENT

സോഷ്യൽമീഡിയ ലോകത്ത് ഓരോ ദിവസവും തട്ടിപ്പുകൾ പുതിയ രൂപത്തിലും ഭാവത്തിലുമാണ് പ്രത്യക്ഷപ്പെടുന്നത്. വാട്സാപ് വഴി നിങ്ങൾക്കും നേടാം വേണ്ടുവോളം പണം, ചെയ്യേണ്ടത് ചെറിയ കാര്യം മാത്രം എന്നിങ്ങനെയുള്ള നിരവധി മെസേജുകളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. ഇത്തരം മെസേജുകൾ കാണുമ്പോൾ തന്നെ ഒന്നും നോക്കാതെ പിന്നാലെ പോകുന്നവർ വൻ തട്ടിപ്പുകൾക്കാണ് ഇരയാകുന്നത്. ഇത്തരമൊരു തട്ടിപ്പിനെ കുറിച്ചുള്ള മുന്നറിയിപ്പാണ് കേരളാ പൊലീസിന്റെ സൈബർ വിഭാഗം നൽകുന്നത്. 

 

സൈബർ ഡോമിന്റെ മുന്നറിയിപ്പ് പോസ്റ്റ് 

 

തട്ടിപ്പിൻന്റെ പുതുവഴികൾ: സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം നടക്കുന്നുണ്ട്. സ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്സാപ്പിലൂടെ ധാരാളം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക. അതില്‍ നിങ്ങള്‍ വാട്‌സാപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ദിവസേന 500 രൂപ വരെ നേടാം എന്നാണ് നൽകിയിരിക്കുന്നത്. 

 

പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്‌സാപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താൽ, ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്‌സാപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. ഇതിൽ റജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ബാങ്കിങ് വിവരങ്ങൾ ശേഖരിച്ചു ബാങ്കിങ് തട്ടിപ്പുകൾക്കായി ഉപയോഗിക്കാനുമാണ് സാധ്യത എന്നും മുന്നറിയിപ്പുണ്ട്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക.

 

English Summary: Rs 500 per day through WhatsApp status! Police warn to be careful

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com