ADVERTISEMENT

കാഴ്ചക്കാരെ ആകർഷിക്കാൻ ഓണ്‍ലൈനിൽ പല വേലകളും ചെയ്യുന്നവരുണ്ട്. എന്നാൽ, ഒരു യുട്യൂബർ തന്റെ മെഴ്‌സിഡസ് കാര്‍ കത്തിച്ചാണ് ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ അമ്പരപ്പിച്ചത്. മോട്ടോർ1.കോം റിപ്പോർട്ട് അനുസരിച്ച്, മിഖായേൽ ലിറ്റ്വിൻ ഒരു റഷ്യൻ ബ്ലോഗറാണ് തന്റെ ആഢംബര വാഹനത്തെ ശൂന്യമായ വയലിനു നടുവിൽ തീയിട്ടു കത്തിച്ചത്.

2.4 കോടി രൂപ വിലമതിക്കുന്ന അദ്ദേഹത്തിന്റെ മെഴ്‌സിഡസ്-എഎംജി ജിടി 63 എസ് ഔദ്യോഗിക ഡീലർഷിപ്പിൽ നിന്ന് വാങ്ങിയ ശേഷം നിരവധി തവണ പ്രശ്നങ്ങൾ നേരിടുകളും പരിഹരിക്കുകയും ചെയ്തിരുന്നു. യുട്യൂബർ ഇത് അഞ്ച് തവണയാണ് മെഴ്‌സിഡസ് ഡീലരെ കാണിച്ചത്. മൊത്തത്തിൽ ഈ കാർ 40 ദിവസത്തിലധികം അറ്റകുറ്റപ്പണികൾക്കായി ചെലവഴിച്ചു. ആറാം തവണയും ബ്രേക്ക് ഡൗണായി മെഴ്‌സിഡസ് ഡീലേഴ്‌സിനെ വിളിച്ചപ്പോള്‍ അവര്‍ ഫോണെടുത്തില്ല. ഇതോടെ ലിത്വിന്‍ കാർ കത്തിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.

നാല് ദിവസം മുൻപാണ് തന്റെ യുട്യൂബ് ചാനലിന് വേണ്ടി കാർ കത്തിക്കുന്ന വിഡിയോ ഷൂട്ട് ചെയ്തത്. വിജനമായ വയലിനു നടുവിലിട്ടാണ് തീയിട്ടത്. കാര്‍ കത്തിച്ച ശേഷം ഗ്രിൽഡ് സോസേജ് കഴിച്ചുകൊണ്ടിരിക്കുന്ന ലിത്വിനെ വിഡിയോയില്‍ കാണാം. എല്ലാം കഴിഞ്ഞ് മറ്റൊരു കാറിലാണ് യുട്യൂബര്‍ യാത്രയായത്.

ഞെട്ടിക്കുന്ന ഈ ഫൂട്ടേജ് യുട്യൂബിൽ 1.1 കോടിയിലധികം തവണ കണ്ടുകഴിഞ്ഞു. മിഖായേലിന് ഏകദേശം 50 ലക്ഷം ഫോളവേഴ്സുണ്ട്. വിചിത്രവും അപകടകരവുമായ വിഡിയോ ഷൂട്ടിങ് കാണാൻ നിരവധി പേർ തടിച്ചുകൂടിയിരുന്നു. ഇതുവഴിയുള്ള പരസ്യ വരുമാനം 2 കാർ കൂടി വാങ്ങാൻ ആവശ്യമായ പണം ലഭിച്ചേക്കാമെന്നാണ് മറ്റൊരു യുട്യൂബർ പറഞ്ഞത്.

English Summary: YouTuber Burns Down His Mercedes Out Of Frustration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com