ADVERTISEMENT

കേരള പൊലീസിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ ഓരോ പോസ്റ്റിന് താഴെയും വൻരോഷമാണ് ഉയരുന്നത്. നെയ്യാറ്റിന്‍കരയിൽ പൊലീസിന് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടി രോഷം പ്രകടിപ്പിക്കുകയാണ് മലയാളി.‘അതിനു ഞാൻ എന്ത് വേണം’ എന്ന് ചോദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ പ്രതിഷേധ കുറിപ്പുകളും കാണാം. അച്ഛനായി കുഴിയെടുക്കുന്ന മകനോട് ‘ഏടാ നിർത്തെടാ’ എന്ന് മനസാക്ഷിയില്ലാതെ ആക്രോശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

 

ഇതാണോ പൊലീസ് മാമന്റെ രീതി എന്നാണ് ഉയരുന്ന ചോദ്യം. ഇതിനൊപ്പം തീ കൊളുത്തി മരിക്കുന്ന ദമ്പതികളുടെ വിഡിയോയും അതിന് ശേഷം നാട്ടുകാർ ഇരുവരെയും എടുത്ത് ആശുപത്രിയിലേക്ക് െകാണ്ടുപോകുന്ന വിഡിയോയും ഇക്കൂട്ടത്തിലുണ്ട്. എന്തിനും ചുട്ട മറുപടി കൊടുക്കുന്ന പേജിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരമില്ല എന്നതും ശ്രദ്ധേയം.

 

അതേസമയം, അവകാശവാദം ഉന്നയിച്ച വസ്തു തന്‍റെ സ്വന്തമാണെന്ന് നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ ആത്മഹത്യക്ക് വഴിവച്ച പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. നിയമവഴി മാത്രമാണ് സ്വീകരിച്ചത്. വസ്തു തന്റേതെന്ന് തെളിയിക്കും. വസ്തു വിട്ടുകൊടുക്കാന്‍ മക്കള്‍ പറയുന്നു. തല്‍ക്കാലും വിട്ടുകൊടുക്കില്ലെന്നും നിയമത്തിന്‍റെ മുന്നില്‍ മുട്ടുകുത്തിച്ചിട്ട് വിട്ടുകൊടുക്കാമെന്നും വസന്ത പറഞ്ഞു

 

ലൈക്കുകൾ വാരികൂട്ടിയതുകൊണ്ടോ, ഇടുന്ന കമന്റുകൾക്ക് റിപ്ലെ കൊടുത്തതുകൊണ്ടോ മാത്രമല്ല ഇന്നും കേരളാപൊലീസിന്റെ പേജുകൾ ഒന്നാമതായി നിലനിക്കുന്നത്, ഞങ്ങൾക്ക് പൊലീസിനോടുള്ള സ്നേഹം കൊണ്ടാണ്.... നെയ്യാറ്റിൻകര സംഭവങ്ങൾ ഇവിടെ ആവർത്തിക്കുക തന്നെ ചെയ്യും, ഇനി എന്റെ അമ്മ കൂടി മാത്രമേ മരിക്കാനൊള്ളു സാറേ എന്നു പറഞ്ഞപ്പോൾ അതിനു ഞാൻ എന്തുവേണം, എന്നു ചോദിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഉള്ളിടത്തോളം കാലം... ഇങ്ങനെ പോകുന്നു പ്രതിഷേധക്കാരുടെ കമന്റുകൾ.

 

English Summary : Social media reaction against kerala Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com