sections
MORE

വാട്സാപ് വിട്ട് സിഗ്നലിലേക്ക് മാറുന്നവർ അറിയേണ്ട 5 കാര്യങ്ങൾ

signal
SHARE

ലോകത്തെ ജനപ്രിയ സോഷ്യൽമീഡിയ ആപ്ലിക്കേഷനായ വാട്സാപ്പിന്റെ പുതിയ നയമാറ്റത്തിനെതിരെ വ്യാപകമായി പ്രതിഷേധം തുടരുകയാണ്. മാർക്ക് സക്കർബർഗിന്‍റെ വാട്സാപ് വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോൾ സിഗ്നലിന് സ്വീകാര്യത കൂടുകയാണ് എന്നതാണ് പുതിയ റിപ്പോർട്ട്. യൂസ് സിഗ്നൽ എന്ന മസ്കിന്‍റെ ഒറ്റ ട്വീറ്റിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തവരേറെയാണ്. മസ്ക് അവകാശപ്പെടുന്നതുപോലെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സിഗ്നലിന്റെ അറിഞ്ഞിരിക്കേണ്ട അഞ്ച് സവിശേഷതകൾ ഇതാണ്.

∙ സ്ക്രീൻ ലോക്ക്

സ്ക്രീൻ ലോക്ക് സംവിധാനമാണ് സിഗ്നലിനെ വേറിട്ടു നിർത്തുന്ന സവിശേഷതകളിലൊന്ന്. ഫോൺ അൺ‍ലോക്കായാലും സിഗ്നൽ ആപ്പ് തുറക്കണമെങ്കിൽ പിന്‍ കോഡും ബയോമെട്രിക് ലോക്കും നിർബന്ധം. ഇക്കാരണത്താൽ തന്നെ ഫോൺ മറ്റൊരാളുടെ കൈവശമായാൽ മെസേജുകൾ വായിച്ചെന്ന ചിന്ത വേണ്ട. സെറ്റിങ്സിലെ പ്രൈവസിയിൽ ടോഗിൾ സ്ക്രീൻ ലോക്ക് ഓൺ എന്ന ഓപ്ഷനിലൂടെയാണ് സ്ക്രീൻ ലോക്ക് സംവിധാനം പ്രവർത്തിപ്പിക്കുന്നത്.

∙ ജോയിൻഡ് നോട്ടിഫിക്കേഷനുകൾ ഓഫാക്കുക

ജോയിൻഡ് നോട്ടിഫിക്കേഷനുകൾ ഓഫാക്കുകയെന്നതാണ് സിഗ്നൽ മുന്നോട്ടുവയ്ക്കുന്ന രണ്ടാമത്തെ സവിശേഷത. വാട്സാപ്പിൽ നിന്ന് വലിയൊരു വിഭാഗം ആൾക്കാർ സിഗ്നലിലേക്ക് മാറുന്നത് അനാവശ്യ മെസേജുകൾ കുന്നുകൂടുന്നതിനു കാരണമാകും. ഇതൊഴിവാക്കാനാണ് സിഗ്നലിൽ സെറ്റിങ്സിലെ നോട്ടിഫിക്കേഷനിൽ ടോഗിൾ കോൺടാക്ട് ജോയിൻഡ് സിഗ്നൽ ഓഫ് എന്ന സൗകര്യമുളളത്.

∙  ടോഗിൾ ബ്ലർ ഫേസസ്

മറ്റുളളവരുടെ അനുവാദം കൂടാതെ അവരുടെ മുഖം ഇന്റർനെറ്റിൽ പങ്കുവെക്കപ്പെടുമെന്ന ശങ്കയും ഇനി വേണ്ട. മുഖം ബ്ലർ ചെയ്യാനുളള ഓപ്ഷനാണ് സിഗ്നൽ ഇതിനായി കൊണ്ടുവന്നിരിക്കുന്നത്. ഫോട്ടോസ് അയക്കാനുളള ഓപ്ഷനോടൊപ്പം തന്നെ ബ്ലർ ചെയ്യാനുളള സംവിധാനവും ആപ്പിലുണ്ട്. രഹസ്യ രേഖകൾ സുരക്ഷിതമായി കൈമാറാമെന്നാണ് സിഗ്നൽ ഇതുവഴി നൽകുന്ന പ്രതീക്ഷ. ചിത്രമയക്കുമ്പോൾ വരുന്ന ടോഗിൾ ബ്ലർ ഫേസസ് എന്ന ഓപ്ഷനാണ് ഇതിനു സഹായിക്കുന്നത്.

∙ സെന്റ് ഡിസെപ്പിയറിങ് മെസേജസ്

നാലാമതായി സെന്റ് ഡിസെപ്പിയറിങ് മെസേജസ് എന്ന സംവിധാനമാണ്. ഇത് വാട്സാപ് അവതരിപ്പിക്കുന്നതിലും മുൻപെ സിഗ്നലിലുളള സൗകര്യമാണ്. വായിക്കപ്പെടാത്ത മെസേജുകൾ നിശ്ചിത കാലയളവിനു ശേഷം തനിയെ അപ്രത്യക്ഷമാകുന്നു. ടോഗിൾ ഡിസെപ്പിയറിങ് മെസേജസെന്ന ഓപ്ഷനാണ് ഈ സംവിധാനം ഉപയോഗപ്പടുത്തുന്നത്. ആവശ്യമെങ്കിൽ സമയം നിശ്ചയിക്കാനുളള ഓപ്ഷനും സിഗ്നലിലുണ്ട്.

∙ എത്ര നേരം ഒരു അറ്റാച്ച്മെൻറ് കാണാം

അഞ്ചാമതായി എത്ര നേരം ഒരു അറ്റാച്ച്മെൻറ് കാണാമെന്ന സവിശേഷതയാണ്. അയക്കുന്ന വിഡിയോകളും സംഭാഷണങ്ങളല്ലാതെയുളള കാര്യങ്ങളും ദിവസങ്ങൾ കഴിഞ്ഞോ മാസങ്ങൾ കഴിഞ്ഞോ എപ്പോൾ വേണമെങ്കിലും സ്വീകർത്താവിന് കാണാം എന്നാൽ ഒരിക്കൽ മാത്രമേ കാണാനാകൂ. കണ്ടുകഴിഞ്ഞാൽ അവ തനിയെ അപ്രത്യക്ഷമാകും എന്നതാണ് ഈ ഓപ്ഷന്‍റെ പ്രത്യേകത.

English Summary: 5 things to know when switching from WhatsApp to Signal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA