ആപ്പിള്‍ നടപ്പാക്കിയ പ്രൈവസി ലേബലുകള്‍ മൂലം ഇന്ന് ഓരോ മെസേജിങ് ആപ്പും ഉപയോക്താവിനെക്കുറിച്ച് എന്തൊക്കെ അറിയുന്നു എന്ന കാര്യവും വെളിച്ചത്തു വന്നിരിക്കുകയാണ്. തങ്ങള്‍ എന്തു ഡേറ്റയാണ് ശേഖരിക്കുന്നത് എന്ന് ആപ് ഡവലപ്പര്‍മാര്‍ വെളിപ്പെടുത്തണം എന്നാണ് ആപ്പിള്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിന്‍പ്രകാരം ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാണ്- ഏറ്റവും കടന്നുകയറ്റം നടത്തുന്നത് വാട്സാപ്പും ഫെയ്സ്ബുക് മെസഞ്ചറുമാണ്. അതേസമയം, ആപ്പിളിന്റെ സ്വന്തം ഐമെസേജും, ടെലഗ്രാമും, സിഗ്നലും തീരെ കുറച്ചു ഡേറ്റ മാത്രമേ ശേഖരിക്കുന്നുള്ളു. വാട്സാപ്പില്‍ ഇടുന്ന ഫോട്ടോയുടെ മെറ്റാഡേറ്റ വരെ ആപ്പിലൂടെ ശേഖരിക്കപ്പെടുന്നു. പക്ഷേ, വാട്സാപ് പോലും ഫെയ്സ്ബുക് മെസഞ്ചറിനു മുന്നില്‍ ഡേറ്റാ ശേഖരണത്തിന്റെ കാര്യത്തില്‍ നമിച്ചു പോകും! ഓരോ ആപ്പും നിങ്ങളെക്കുറിച്ച് ശേഖരിച്ചുവയ്ക്കുന്ന ഡേറ്റ മനസ്സിലാക്കിക്കോളൂ:
∙ വാട്സാപ്
ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്, കോണ്ടാക്ട്സ്, ഏകദേശ ലൊക്കേഷന്‍, ഡിവൈസ് ഐഡി, യൂസര്‍ ഐഡി, അഡ്വര്‍ട്ടൈസിങ് ഡേറ്റ, സാധനങ്ങള്‍ വാങ്ങിയതിന്റെ വിവരങ്ങള്‍, പ്രൊഡക്ട് ഇന്ററാക്ഷന്, പണമടച്ചതിന്റെ വിവരങ്ങള്‍, ക്രാഷ് ഡേറ്റാ, പെര്‍ഫോര്‍മന്‍സ് ഡേറ്റാ, മറ്റു ഡയഗ്ണോസ്റ്റിക്ഡേറ്റാ, കസ്റ്റമര്‍ സപ്പോര്‍ട്ട്, പ്രൊഡക്ട് ഇന്ററാക്ഷന്, അതര്‍ യൂസര്‍, കണ്ടെന്റ്, മെറ്റാഡേറ്റ.
∙ ഫെയ്സ്ബുക് മെസഞ്ചര്‍
ഒരാളുടെ കൃത്യമായ ലൊക്കേഷന്‍, ഏകദേശ ലൊക്കേഷന്‍, താസമസ്ഥനത്തിന്റെ അഡ്രസ്, ഇമെയില്‍ അഡ്രസ്, പേര്, ഫോണ്‍ നമ്പര്‍, മറ്റു യൂസര്‍ കോണ്ടാക്ട് വിവരങ്ങള്‍, കോണ്ടാക്ട്സ്, ഫോട്ടോകളും, വിഡിയോകളും, ഗെയിം കളിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍, ഉപയോക്താവിന്റെ മറ്റു കണ്ടെന്റുകള്, സേര്‍ച്ച് ഹിസ്റ്ററി, ബ്രൗസിങ് ഹിസ്റ്ററി, യൂസര്‍ ഐഡി, ഡിവൈസ് ഐഡി, തേഡ് പാര്‍ട്ടി അഡ്വര്‍ട്ടൈസിങ്, ഓണ്‍ലൈനായി നടത്തിയ വാങ്ങലുകളെക്കുറിച്ചുള്ള വിവരങ്ങള്‍, സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, പ്രൊഡക്ട് ഇന്ററാക്ഷന്, അഡ്വര്‍ട്ടൈസിങ് ഡേറ്റാ, മറ്റു യൂസേജ് ഡേറ്റാ, ക്രാഷ് ഡേറ്റാ, പെര്‍ഫോര്‍മന്‍സ് ഡേറ്റാ, മറ്റു ഡയഗ്ണോസ്റ്റിക് ഡേറ്റാ, മറ്റു തരം ഡേറ്റാ, ഡവലപ്പേഴ്സ്, പരസ്യ, മാര്‍ക്കറ്റിങ്, ആരോഗ്യ, പണമടയ്ക്കല്‍ വിവരങ്ങള്‍, രഹസ്യമാക്കി വയ്ക്കാന്‍ ഉദ്ദേശിക്കുന്ന ഡേറ്റാ, പ്രൊഡക്ട് പേഴ്സണലൈസേഷന്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, മറ്റു സാമ്പത്തികകാര്യ വിവരങ്ങള്‍, ഇമെയിലുകള്‍, ടെക്സ്റ്റ് സന്ദേശങ്ങള്‍. ഇനി എന്തു വേണം!
∙ ഐമെസേജ്
ഇമെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍, സേര്‍ച്ച് ഹിസ്റ്ററി, ഡിവൈസ് ഐഡി
∙ സിഗ്നല്‍
ഒന്നുമില്ല, ഫോണ്‍ നമ്പര്‍ ഉപയോഗിച്ചു വേണം റജിസ്റ്റര്‍ ചെയ്യാന്‍. എന്നാല്‍, ആപ് നിങ്ങളുടെ ഫോണ്‍ നമ്പര്‍ നിങ്ങളുടെ ഐഡന്റിറ്റിയായി പരിഗണിക്കുന്നില്ല.
∙ ടെലഗ്രാം
പേര്, ഫോണ്‍ നമ്പര്‍, കോണ്ടാക്ട്സ്, യൂസര്‍ ഐഡി
ഡേറ്റയോടുള്ള ആര്‍ത്തി ഏത് കമ്പനിക്കാണ് എന്നും, ആപ് ഉപയോക്താക്കളെക്കുറിച്ചുള്ള എന്തുമാത്രം വിവരമാണ് ചില കമ്പനികള്‍ ശേഖരിക്കുന്നതെന്നും ഇതിൽ നിന്ന് മനസ്സിലാക്കാം. ആപ്പിള്‍ ഐഒഎസില്‍ കൊണ്ടുവന്ന പുതിയ മാറ്റങ്ങള്‍ക്കെതിരെ ഫെയ്സ്ബുക്കിനു കലിപ്പു തോന്നിയെങ്കില്‍ അതിന്റെ കാര്യവും മുകളില്‍ കൊടുത്തിരിക്കുന്ന ഡേറ്റയില്‍ നിന്ന് വ്യക്തമാണ്.
English Summary: Data collected by WhatsApp, Signal, Telegram, Facebook Messenger