ADVERTISEMENT

പ്രായപൂർത്തിയാകാത്ത കുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നവരുടെ പ്രധാന ഓൺലൈൻ ഇടമാണ് സോഷ്യൽമീഡിയകൾ. ഇതിൽ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും തന്നെയാണ് മുന്നിൽ നിൽക്കുന്നത്. കുഞ്ഞു കുട്ടികളെ സെക്സ് ചാറ്റിലേക്ക് വലിച്ചിട്ട് ജീവിതം തകർത്ത നിരവധി റിപ്പോർട്ടുകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ഇത് എല്ലാ രാജ്യങ്ങളിലും സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

 

അമേരിക്കയിലെ ടെക് സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്ത പ്രകാരം 6.9 കോടി ബാല ലൈംഗിക പീഡന ചിത്രങ്ങളിൽ 94 ശതമാനവും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ്. അതായത് ലോകത്ത് നടക്കുന്ന പീഡനങ്ങളുടെ ഭൂരിഭാഗവും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ടെന്ന് ചുരുക്കം.

 

2019 ൽ യുഎസ് ടെക് സ്ഥാപനങ്ങൾ ഓൺലൈനിൽ നിന്ന് കണ്ടെടുത്ത 6.9 കോടി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളിൽ 94 ശതമാനവും ഫെയ്സ്ബുക്കിൽ നിന്ന് കണ്ടെത്തി. യുകെ, യുഎസ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ കണക്കുകൾ കൂടിയാണിതെന്ന് ഓർക്കണം. എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ കാരണം മൂന്നാമതൊരാൾക്ക് കാണാൻ കഴിയാത്ത ചിത്രങ്ങളുടെ കണക്കുകൾ കൂടി വരുന്നതോടെ ഈ കണക്ക് വീണ്ടും ഉയർന്നേക്കുമെന്നാണ് കരുതുന്നത്.

 

എൻ‌ക്രിപ്ഷൻ എന്നാൽ അയച്ചയാൾ അല്ലെങ്കിൽ സ്വീകർത്താവിന് പുറമെ മറ്റാർക്കും മറ്റൊരാളെ കാണിച്ചില്ലെങ്കിൽ സന്ദേശം പരിഷ്‌ക്കരിക്കാനോ കാണാനോ കഴിയില്ല എന്നതാണ്. ഉപയോക്തൃ സ്വകാര്യത പരിരക്ഷിക്കുകയാണ് മിക്ക ടെക് കമ്പനികളുടെയും ലക്ഷ്യം. പക്ഷേ കുട്ടികളെ രക്ഷിക്കുന്നതിനും പീഡിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനുമുള്ള അവരുടെ ശ്രമങ്ങളെ ഇത്തരം എൻക്രിപ്ഷൻ തടസ്സപ്പെടുത്തുമെന്നാണ് നിയമപാലകർ ഭയപ്പെടുന്നത്.

 

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ 6.9 കോടി ചിത്രങ്ങൾ 2019 ൽ യുഎസ് നാഷണൽ സെന്റർ ഫോർ മിസ്സിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ (എൻസിഎംഇസി) റിപ്പോർട്ട് ചെയ്തിരുന്നു. ഏറ്റവും കൂടുതൽ അശ്ലീല വിഭാഗത്തിലുള്ള ചിത്രങ്ങളും ഫെയ്സ്ബുക്കിൽ നിന്നാണെന്ന് കണ്ടെത്തിയതെന്നും അധികൃതർ പറഞ്ഞു. എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ നിലവിൽ വന്നാൽ റിപ്പോർട്ടു ചെയ്യപ്പെടുന്ന നിയമവിരുദ്ധ ചിത്രങ്ങളുടെ എണ്ണം പൂജ്യമാകുമെന്ന ആശങ്കയുണ്ടെന്നാണ് നാഷണൽ ക്രൈം ഏജൻസി (എൻ‌സി‌എ) പറയുന്നത്.

 

English Summary: Facebook hosted 94% of 69MILLION child sex abuse images reported by US tech firms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com