ADVERTISEMENT

മുഴുവൻ സമയ സോഷ്യൽ മീഡിയ ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തെ തകർക്കുന്നുവെന്ന് പഠന റിപ്പോർട്ട്. പ്രൈമറി സ്കൂൾ പ്രായത്തിലുള്ള എല്ലാ കുട്ടികളിലും ക്ഷേമവും ആത്മാഭിമാനവും സമാനമാണെന്നും എജ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടും ദി പ്രിൻസ് ട്രസ്റ്റും നടത്തിയ ഗവേഷണങ്ങൾ പറയുന്നു.

 

14-ാം വയസ്സിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മാനാസികാരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. എന്നാൽ, പെൺകുട്ടികളുടെ മാനസികാരോഗ്യത്തെയാണ് സോഷ്യൽമീഡിയ കാര്യമായി ബാധിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഇതിനെല്ലാം പ്രധാന കാരണങ്ങളിലൊന്ന് വ്യായാമത്തിന്റെ അഭാവമാണ്. മഹാമാരി കാരണം വീട്ടിലിരിക്കാൻ തുടങ്ങിയതോടെ ഇത്തരം മാനസിക പ്രശ്നങ്ങൾ രൂക്ഷമായെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.

 

കനത്ത സോഷ്യൽ മീഡിയ ഉപയോഗം മാനസിക നിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. സോഷ്യൽമീഡിയ ഉപയോഗിക്കുന്ന കൂടുതൽ പെൺകുട്ടികളും വിഷാദരോഗവും നിരാശയും അനുഭവിക്കുന്നവരാണ്. ഇംഗ്ലണ്ടിലെ 5,000 ചെറുപ്പക്കാരുടെ ഡേറ്റയാണ് ഗവേഷണത്തിന് ഉപയോഗിച്ചത്.

 

കുടുംബ വരുമാനം, വ്യായാമം, മാതൃ ആരോഗ്യം എന്നിവയും യുവാക്കളുടെ മാനസിക നിലയ്ക്ക് കാരണമായതായി പഠനം കണ്ടെത്തി. എന്നാൽ, പതിവ് വ്യായാമം ആൺകുട്ടികളെയും പെൺകുട്ടികളെയും നല്ല രീതിയിൽ സ്വാധീനിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്കൂൾ അടച്ചുപൂട്ടിയതോടെ കായിക ഇനങ്ങളിലും മറ്റുമുള്ള പങ്കാളിത്തം ഗണ്യമായി കുറഞ്ഞു, ഇത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

 

English Summary: Social media damages teenagers' mental health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com