ADVERTISEMENT

ഇന്ത്യയിലെ കർഷകസമരം രാജ്യാന്തര തലത്തിലും വൻ ചർച്ചയായി കഴിഞ്ഞു. ഇപ്പോൾ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധങ്ങൾ തുടരുകയാണ്. ഇതിനിടെ ട്വിറ്റർ മേധാവി ജാക്ക് ഡോർസി കർഷകരെ അനുകൂലിക്കുന്ന നിരവധി ട്വീറ്റുകളിൽ 'ലൈക്ക്' അടിച്ചതും വാർത്തയായി. ഇന്ത്യയിൽ സർക്കാരിന്റെ ഭീഷണിക്ക് മുകളിലാണ് ട്വിറ്റർ പ്രവർത്തിക്കുന്നത്. പ്രതിഷേധം ആളിക്കത്തിക്കാൻ അവസരം നൽകുന്ന ട്വീറ്റുകൾ അനുവദിച്ചാൽ ട്വിറ്റർ ജീവനക്കാർ ജയിലിൽ കിടക്കേണ്ടി വരുമെന്ന് വരെ ഭീഷണിയുടണ്ട്. ഇതിനിടെയാണ് ട്വിറ്റർ മേധാവി കർഷകരെ പിന്തുണക്കുന്ന ട്വീറ്റുകൾക്ക് ലൈക്കടിച്ച് രംഗത്തെത്തിയത്.

 

ഇന്ത്യയിലെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അനുകൂലിച്ച് രംഗത്തെത്തിയ ഗായിക റിഹാനയെ പ്രശംസിക്കുന്ന വാഷിങ്ടൺ പോസ്റ്റ് മാധ്യമപ്രവർത്തക കാരെൻ അതയയുടെ ട്വീറ്റുകളാണ് ട്വിറ്റർ മേധാവി ലൈക്കടിച്ചത്. എന്നാൽ റിഹാനയെ പ്രശംസിക്കുന്ന ട്വീറ്റിന് മാത്രമല്ല മറ്റു നിരവധി പോസ്റ്റുകൾക്കും ഡോർസി ലൈക്ക് ചെയ്തിട്ടുണ്ട്.

 

ഇതിനിടെ, ട്വിറ്റർ മേധാവി ലൈക്ക് ചെയ്ത ട്വീറ്റുകളുടെ സ്ക്രീൻഷോട്ട് ഇപ്പോൾ ഹിറ്റാണ്. ‘സുഡാൻ, നൈജീരിയ, ഇപ്പോൾ ഇന്ത്യ, മ്യാൻമർ എന്നിവിടങ്ങളിലെ സാമൂഹ്യനീതി പ്രസ്ഥാനങ്ങൾക്കായി റിഹാന ശബ്ദമുയർത്തി. അവൾ ഒരു യഥാർഥ വ്യക്തിയാണ്,’ - എന്ന കാരെന്റെ ട്വീറ്റിനെയാണ് ജാക്ക് ഡോർസി അനുകൂലിച്ചത്. ‘റിഹാന ഇന്ത്യൻ സർക്കാറിനെ വിറപ്പിച്ചു’ മറ്റൊരു ട്വീറ്റിനും ട്വിറ്റർ മേധാവി അനുകൂലമായി ലൈക്കടിച്ച് പ്രതികരിച്ചു. 

 

'ട്വിറ്ററിനും ജാക്ക് ഡോർസിക്കും കർഷ സമരത്തിനായി ഒരു ഇമോജി നിർമിക്കാനുള്ള നല്ല അവസരമാണിത്. ചരിത്രപരമായ രാജ്യാന്തര പ്രതിഷേധങ്ങളായ ബ്ലാക്ക് ലൈവ്സ് മാറ്ററിനും എൻഡ് സാർസിനും ചെയ്തത് പോലെ’– കാരെന്റെ ഈ ട്വീറ്റിനും ട്വിറ്റർ മേധാവി അനുകൂലമായി പ്രതികരിച്ചു.

 

English Summary: Jack Dorsey 'Likes' Tweet Asking For Emoji For #FarmersProtest Hashtag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com