sections
MORE

ദശലക്ഷക്കണക്കിന് ആരാധകരുള്ള ദസ്ഹരിയ എന്തിന് ജീവനൊടുക്കി? ഇത് എല്ലാവർക്കും മുന്നറിയിപ്പാണ്...

tiktok-star-dazhariaa
PIC Credit: Instagram
SHARE

ആധുനിക ലോകത്ത് ഇന്ന് സോഷ്യൽമീഡിയ ഉപയോഗം ഏറെ വർധിച്ചിരിക്കുന്നു. യുവാക്കളുടെ സ്ഥിരം സന്ദർശന സ്ഥലം കൂടിയാണ് വിവിധ സോഷ്യല്‍മീഡിയകൾ. മുഴുവൻ സമയ സോഷ്യൽ മീഡിയ ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തെ തകർക്കുന്നുവെന്ന പഠന റിപ്പോർട്ട് വന്നതും അടുത്തിടെയാണ്. വിവിധ സോഷ്യല്‍മീഡിയകളിൽ ദശലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്ന ദസ്ഹരിയ ക്വിന്റ് നോയെസ് ജീവനൊടുക്കിയതും കടുത്ത മാനസിക സമ്മർദ്ദം കാരണമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ഞാന്‍ എല്ലാവരെയും അലോസരപ്പെടുത്തുന്നുവെന്ന് അറിയാം, ഇതാണ് എന്റെ അവസാന പോസ്റ്റ് എന്നും പറഞ്ഞാണ് ടിക്ടോക് താരം ദസ്ഹരിയ ക്വിന്റ് നോയെസ് ജീവനൊടുക്കിയയത്. ജീവനൊടുക്കും മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് അവസാന പോസ്റ്റ് ചെയ്തത്. സോഷ്യൽമീഡിയ ഉപയോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ട താരം ‘ഡീ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കുറഞ്ഞ കാലത്തിനിടെ പന്ത്രണ്ട് ലക്ഷത്തോളം ആരാധകരെ സ്വന്തമാക്കിയ ദസ്ഹരിയ ജീവനൊടുക്കുമ്പോൾ വയസ്സ് പതിനെട്ടായിരുന്നു.

പാട്ട് പാടി ഡാന്‍സ് ചെയ്യുന്ന വിഡിയോ ആണ് ജീവനൊടുക്കും മുൻപെ ദസ്ഹരിയ പോസ്റ്റ് ചെയ്തത്. ആരാധകർക്കുള്ള അവസാവന കുറിപ്പും പോസ്റ്റ് ചെയ്താണ് ദസ്ഹരിയ സോഷ്യൽമീഡിയ ലോകത്തോട് വിടപറഞ്ഞത്. അവർ കാര്യമായി എന്തോ മാനസിക സമ്മർദ്ദത്തിലായിരുന്നു എന്നാണ് കുറിപ്പിൽ നിന്ന് മനസ്സിലാകുന്നത്. ‘ശരി, ഞാന്‍ എല്ലാവരെയും അലോസരപ്പെടുത്തുന്നുവെന്ന് അറിയാം, ഇത് എന്റെ അവസാന പോസ്റ്റാണ്’ ഇതായിരുന്നു കുറിപ്പ്. സോഷ്യൽ മീഡിയകളിൽ സജീവമായിരുന്ന പലരും സമ്മർദ്ദം താങ്ങാനാവാതെ ഇതിനു മുന്‍പും ആത്മഹത്യ ചെയ്തിട്ടുണ്ട്.

പത്ത് ലക്ഷത്തിനു മുകളിൽ ആരാധകരുള്ള ടിക് ടോക്കില്‍ Bxbygirlldee എന്ന പേരിലാണ് ദസ്ഹരിയ വിഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ഇതോടൊപ്പം തന്നെ ഏറ്റവും ജനപ്രീതിയുള്ള ഇന്‍സ്റ്റഗ്രാമിൽ ബ്യൂട്ടി ഷോപ്പും നടത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിൽ പതിനൊന്ന് ലക്ഷത്തിനു മുകളിലാണ് ഇവരുടെ പോസ്റ്റുകൾ ഫോളോ ചെയ്യുന്നത്. യുട്യൂബിലും ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഇവർ സജീവമായിരുന്നു.

∙ സോഷ്യൽ മീഡിയ കൗമാരക്കാരുടെ മാനസികാരോഗ്യത്തിന് ഭീഷണി

മുഴുവൻ സമയ സോഷ്യൽ മീഡിയ ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തെ തകർക്കുന്നുവെന്ന് പഠന റിപ്പോർട്ട്. പ്രൈമറി സ്കൂൾ പ്രായത്തിലുള്ള എല്ലാ കുട്ടികളിലും ക്ഷേമവും ആത്മാഭിമാനവും സമാനമാണെന്നും എജ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടും ദി പ്രിൻസ് ട്രസ്റ്റും നടത്തിയ ഗവേഷണങ്ങൾ പറയുന്നു.

14-ാം വയസ്സിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മാനാസികാരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. എന്നാൽ, പെൺകുട്ടികളുടെ മാനസികാരോഗ്യത്തെയാണ് സോഷ്യൽമീഡിയ കാര്യമായി ബാധിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഇതിനെല്ലാം പ്രധാന കാരണങ്ങളിലൊന്ന് വ്യായാമത്തിന്റെ അഭാവമാണ്. മഹാമാരി കാരണം വീട്ടിലിരിക്കാൻ തുടങ്ങിയതോടെ ഇത്തരം മാനസിക പ്രശ്നങ്ങൾ രൂക്ഷമായെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.

കനത്ത സോഷ്യൽ മീഡിയ ഉപയോഗം മാനസിക നിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. സോഷ്യൽമീഡിയ ഉപയോഗിക്കുന്ന കൂടുതൽ പെൺകുട്ടികളും വിഷാദരോഗവും നിരാശയും അനുഭവിക്കുന്നവരാണ്. ഇംഗ്ലണ്ടിലെ 5,000 ചെറുപ്പക്കാരുടെ ഡേറ്റയാണ് ഗവേഷണത്തിന് ഉപയോഗിച്ചത്.

കുടുംബ വരുമാനം, വ്യായാമം, മാതൃ ആരോഗ്യം എന്നിവയും യുവാക്കളുടെ മാനസിക നിലയ്ക്ക് കാരണമായതായി പഠനം കണ്ടെത്തി. എന്നാൽ, പതിവ് വ്യായാമം ആൺകുട്ടികളെയും പെൺകുട്ടികളെയും നല്ല രീതിയിൽ സ്വാധീനിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്കൂൾ അടച്ചുപൂട്ടിയതോടെ കായിക ഇനങ്ങളിലും മറ്റുമുള്ള പങ്കാളിത്തം ഗണ്യമായി കുറഞ്ഞു, ഇത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

English Summary: TikTok Star Dazhariaa Quint Dies By Suicide at 18, Posts Instagram Video Saying ‘It’s My Last Post’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA