ADVERTISEMENT

ചില ചിത്രങ്ങൾ നമ്മെ കുഴക്കാറുണ്ട്. നമ്മുടെ മസ്തിഷ്കത്തെ വഞ്ചിക്കുന്ന ഇത്തരം കണ്ണിന്റെ കാഴ്ചകളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. കണ്ണിനെയും തലച്ചോറിനെയും കുഴക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ എപ്പോഴും ചർച്ചയാകാറുണ്ട്. ഇതാ അത്തരമൊരെണ്ണം ഇപ്പോൾ പുറത്തുവന്നിരിക്കുന്നു.

 

ഫെയ്സ്ബുക് ഉപയോക്താവ് കോളിൻ മക്കല്ലം ആണ് ചിത്രം പോസ്റ്റ് ചെയ്തത്. സമുദ്രത്തിനു മുകളിലൂടെ, അല്ലെങ്കിൽ വായുവിലൂടെ സഞ്ചരിക്കുന്ന കപ്പലാണ് ചിത്രത്തിൽ കാണിക്കുന്നത്. ഇതൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ ആണെന്ന കാര്യം വ്യക്തമാണ്. എന്നാൽ, പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കുള്ളിൽ തന്നെ ‘പറക്കും കപ്പലിന്റെ’ ഫോട്ടോ സമൂഹ മാധ്യങ്ങളിൽ ഹിറ്റാകുകയും ചെയ്തു.

Saw a real life optical illusion in Banff today 😱

Posted by Colin McCallum on Friday, 26 February 2021

 

ഈ കപ്പൽ എങ്ങനെയാണ് വായുവിൽ നിൽക്കുന്നത്? ചിത്രം കണ്ടവരെല്ലാം അമ്പരന്നു, ഫെയ്സ്ബുക്കിൽ നിരവധി പേരാണ് ചിത്രം കാണുകയും പ്രതികരിക്കുകയും ചെയ്തത്. എന്നാൽ, ചിത്രം വ്യക്തമായി പരിശോധിച്ചാൽ എന്താണ് സംഭവിക്കുന്നതെന്ന് പതുക്കെ മനസ്സിലാവാൻ തുടങ്ങും.

 

ഒറ്റനോട്ടത്തിൽ, ചിത്രത്തിലെ ചുവന്ന കപ്പൽ സമുദ്രത്തിന് ഏതാനും ഇഞ്ച് ഉയരത്തിൽ പൊങ്ങിക്കിടക്കുന്നതായി തോന്നും. എന്നാൽ, സൂക്ഷിച്ചുനോക്കിയാൽ, മേഘങ്ങൾ കാരണം സംഭവിച്ച ഒപ്റ്റിക്കൽ ഇല്യൂഷൻ ആണിതെന്ന് മനസ്സിലാകും. ഇത് കാരണമാണ് കപ്പൽ വായുവിൽ നിൽക്കുന്നതായി തോന്നുന്നത്. സംശയം തീർന്നില്ലെങ്കിൽ ചിത്രം വിശദമായി കണ്ടുനോക്കൂ.

 

English Summary: Is this ship floating across the sky? See viral optical illusion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com