sections
MORE

മോദി രാജിവെക്കണമെന്ന ഹാഷ്ടാഗ് ട്രന്റിങ്; #ResignModi നീക്കിയത് അബദ്ധത്തിലെന്ന് ഫെയ്സ്ബുക്

resign-modi
SHARE

രാജ്യം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. മിക്ക ആശുപത്രികളും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനിടെ ഓക്സിജൻ, വാക്സീൻ പ്രതിസന്ധിയും നേരിടുന്നുണ്ട്. ഇതിനെല്ലാം കാരണം കേന്ദ്ര സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ക്യാംപെയിൻ നടക്കുന്നുണ്ട്. മോദി രാജിവെക്കണമെന്നാണ് ക്യാംപെയിനുകളിൽ മുന്നിൽ നിൽക്കുന്നത്.

ഇതിനിടെ മോദി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് #ResignModi എന്ന ഹാഷ്ടാഗ് വരെ വന്നുകഴിഞ്ഞു. ചില പോസ്റ്റുകളും ഹാഷ്ടാഗുകളും ഫെയ്സ്ബുക്കും ട്വിറ്ററും നീക്കം ചെയ്യുന്നുണ്ട്. എന്നാൽ #ResignModi എന്ന ഹാഷ്ടാഗ് നീക്കം ചെയ്തത് അബദ്ധത്തിലെന്ന് ഫെയ്സ്ബുക് അറിയിച്ചു

മോദി രാജിവെക്കണം #ResignModi എന്ന് ഹാഷ്ടാഗ് ചെയ്തുള്ള പോസ്റ്റുകൾ ഫെയ്സ്ബുക് നീക്കിയത് വലിയ ചർച്ചയായിരുന്നു. ഇതോടെയാണ് വിശദീകരണവുമായി ഫെയ്സ്ബുക് തന്നെ രംഗത്തെത്തിയത്. സർക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകൾ ഫെയ്സ്ബുക്കും ട്വിറ്ററും നീക്കം ചെയ്യുന്നുണ്ടെന്ന ആരോപണം നിലനിൽക്കെയാണ് ഇത് സംഭവിച്ചത്. #ResignModi ബ്ലോക്ക് ചെയ്തത് ദേശീയ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു.

ഹാഷ്ടാഗ് അബദ്ധത്തിലാണ് ബ്ലോക്ക് ചെയ്തത്. സർക്കാരിന്റെ ഭാഗത്തു നിന്നു നീക്കം ചെയ്യാൻ ആവശ്യം വന്നിട്ടില്ല. ഇതിനാൽ ഹാഷ്ടാഗ് പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും ഫെയ്സ്ബുക് വക്താവ് അറിയിച്ചു.

English Summary: FB ‘Accidentally’ Blocks #ResignModi; Govt Says Didn’t Ask For It

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA