ADVERTISEMENT

ആഴ്ചകൾക്ക് മുൻപാണ് ഇത്തരമൊരു വാർത്ത വന്നത്. എഡിജിപി വിജയ് സാഖറെയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം. പണം ചോദിച്ച് എഡിജിപിയുടെ സുഹൃത്തുക്കള്‍ക്ക് സന്ദേശമെത്തുകയായിരുന്നു. കൊച്ചി സ്വദേശിയായ സുഹൃത്തിനാണ് 10,000 രൂപ ചോദിച്ച് സന്ദേശമെത്തിയത്. എഡിജിപിയുടെ യഥാർഥ ഫെയ്സ്ബുക് അക്കൗണ്ടിലെ അതേ പ്രൊഫൈൽ ചിത്രം ഉൾപ്പെടുത്തിയാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിരുന്നത്.

ഇത്തരം തട്ടിപ്പുകൾ കേരളത്തിൽ വ്യാപകമായിട്ടുണ്ട്. ഫെയ്സ്ബുക്കിലൂടെ സുഹൃത്തിനോട് ആദ്യം സുഖവിവരങ്ങള്‍ അന്വേഷിക്കുകയും പിന്നീട് ഓൺലൈൻ വഴി അത്യാവശ്യമായി പണം അയയ്ക്കാൻ ആവശ്യപ്പെടുകയാണ് ഇവരുടെ തട്ടിപ്പ് രീതി. ഇതിനെതിരെ പൊലീസ് തന്നെ മുന്നറിയിപ്പുമായി രംഗത്തിറങ്ങിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല!

 

നമ്മളറിയാതെ തന്നെ നമ്മുടെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് ഫ്രണ്ട് റിക്വസ്റ്റ് ചോദിക്കുകയും, തുടര്‍ന്ന് പണം കടം ചോദിക്കുന്നതുമായ തട്ടിപ്പ് അരങ്ങേറുന്നുണ്ട്. തട്ടിപ്പിനിരയാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അങ്ങനെ ആരെങ്കിലും ചോദിച്ചാലോ, ശ്രദ്ധയില്‍പ്പെട്ടാലോ പരസ്പരം ഫോണില്‍ വിളിച്ച് അറിയിക്കുക.

#keralapolice #onlinefraud #fakeprofile

 

English Summary: Attempt to extort money from a fake facebook account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com