sections
MORE

രക്ഷിതാക്കൾ ശ്രദ്ധിക്കണം ഈ 21 ആപ്പുകളെ: മുന്നറിയിപ്പുമായി പൊലിസ്‌

social-apps
SHARE

ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലായതോടെ പഠനവും ജോലിയും എല്ലാം ഓൺലൈനിലേക്ക് മാറി. കുട്ടികളെല്ലാം പഠിക്കുന്നത് സ്മാർട് ഫോണുകളിലാണ്. ഇതോടെ ഓൺലൈൻ വഴിയുള്ള തട്ടിപ്പുകളും കുറ്റകൃത്യങ്ങളും വർധിക്കുകയും ചെയ്തു. ഓൺലൈൻ പഠനത്തിനായി കുട്ടികൾ ഉപയോഗിക്കുന്ന സ്മാർട് ഫോണുകൾ പതിവായി നിരീക്ഷിക്കണമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. ഫോണിൽ ഏതെല്ലാം ആപ്പുകളാണ് കുട്ടികൾ ഉപയോഗിക്കുന്നതെന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

കുട്ടികളുടെ കയ്യിലുള്ള സ്മാര്‍ട് ഫോണിലെ ചില ആപ്പുകളെക്കുറിച്ച് രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് കേരള പൊലിസിന്റെ മുന്നറിയിപ്പുണ്ട്. 21 ആപ്പുകളുടെ വിവരങ്ങളാണ് പൊലിസ് പുറത്തുവിട്ടിരിക്കുന്നത്. കാല്‍ക്കുലേറ്റര്‍ മുതല്‍ സ്‌നാപ്ചാറ്റ് വരെ അവയില്‍ ഉള്‍പ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. മുതിർന്നവർ ഉപയോഗിക്കുന്ന ഇത്തരം ആപ്പുകൾ കുട്ടികള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പൊലിസിന്റെ മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങൾ വഴിയാണ് പൊലീസിന്റെ മുന്നറിയിപ്പ്. പൊലീസിന്റെ മുന്നറിയിപ്പ് പോസ്റ്റ്:

∙ രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട്ഫോൺ ആപ്പുകൾ

ഇത്തരം ആപ്പുകൾ ഒരുപക്ഷേ പ്രായപൂർത്തിയായവർക്കോ, വിനോദത്തിനോ, വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷേ കുട്ടികൾ ഇത്തരം ആപ്പുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് നൽകുന്ന ഫോണുകളിൽ ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.

#keralapolice

English Summary: Parents should pay attention to these 21 apps: Police warn

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA