sections
MORE

സമൂഹ മാധ്യമങ്ങൾ ജനങ്ങളെ കൊല്ലുകയാണെന്ന് ബൈഡൻ, രക്ഷിക്കുകയാണ് ചെയ്തതെന്ന് ഫെയ്സ്ബുക്കും

kollam-facebook-chat
SHARE

കോവിഡിനെ കുറിച്ചും വാക്സീനെതിരെയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ സഹായിക്കുന്ന ഫെയ്സ്ബുക്, ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങൾ ജനങ്ങളെ കൊല്ലുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചിരുന്നു. എന്നാൽ, ഈ ആരോപണം തെറ്റാണെന്നും നിരവധി ജനങ്ങളെ രക്ഷിക്കുകയാണ് ചെയ്തതെന്നും ഫെയ്സ്ബുക് വക്താവ് പറഞ്ഞു.

കോവിഡ് -19 വാക്സീനുകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ നീക്കം ചെയ്യാത്തതിനാൽ ജനങ്ങൾ വാക്സീനെടുക്കാൻ മുന്നോട്ടുവരുന്നില്ല, തെറ്റായ വിവരങ്ങളിലൂടെ ഫെയ്സ്ബുക് ജനങ്ങളെ കൊല്ലുകയാണ് എന്നാണ് ബൈഡൻ ആരോപിച്ചത്. ജൂലൈ 4 ന് അമേരിക്കയിലെ 70 ശതമാനം പേർക്കും വാക്സീനേഷൻ നടത്താനായിരുന്നു ബൈഡന്റെ ലക്ഷ്യം. എന്നാൽ, ഇതിന് സാധിക്കാത്തതിന് സമൂഹ മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ഫെയ്സ്ബുക്കും മറുപടി നൽകി. 

കൃത്യമായ തെളിവുകളില്ലാതെ ആരോപണങ്ങൾ ഉന്നയിക്കരുത്, വാക്സീനേഷൻ പരാജയപ്പെടാൻ കാരണം തങ്ങളല്ല. കോവിഡിനെ കുറിച്ചുള്ള നിരവധി ആധികാരിക വിവരങ്ങളാണ് 200 കോടി ജനങ്ങൾ ഫെയ്സ്ബുക്കിലൂടെ കണ്ടത്. ഇതിലൂടെ നിരവധി പേരെ രക്ഷിക്കുകയാണ് ഫെയ്സ്ബുക് ചെയ്തതെന്നും കമ്പനി വക്താവ് പറഞ്ഞു.

അമേരിക്കയിലെ 85 ശതമാനം ഫെയ്സ്ബുക് ഉപയോക്താക്കളും കോവിഡ്-19 വാക്സീൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ഡേറ്റ കാണിക്കുന്നത്. ജൂലൈ 4 നകം 70 ശതമാനം അമേരിക്കക്കാർക്കും പ്രതിരോധ കുത്തിവയ്പ് നൽകുക എന്നതായിരുന്നു പ്രസിഡന്റ് ബൈഡന്റെ ലക്ഷ്യം. ഈ ലക്ഷ്യം നടക്കാതെ പോയതിനു കാരണം സമൂഹ മാധ്യമങ്ങളല്ലെന്നും ഫെയ്സ്ബുക് വ്യക്തമാക്കി.

English Summary: 'Facebook Is Not The Reason' US Missed Vaccine Goal: FB On Biden's 'killing People' Remark

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA