ADVERTISEMENT

ഇനി സംസാരിക്കുന്ന ഇമോജികളും. കഴിഞ്ഞ17നു ലോക ഇമോജി ദിനത്തോടനുബന്ധിച്ച് ഫെയ്സ്ബുക് പുറത്തിറക്കിയ ഇമോജികളിലാണു സൗണ്ട്മോജിയുമുള്ളത്. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഇമോജി 14.0 എന്ന പുതിയ അപ്ഡേറ്റും ഉടനെത്തും.

 

∙ ഐഒഎസ്

unicode-13-emoji

 

ഉപയോക്താക്കൾക്കു അവരുടെ ഇമോജികളെ അണിയിച്ചൊരുക്കാൻ പുതിയ കസ്റ്റമൈസേഷനുകൾ ലഭിച്ചു. ഐഒഎസ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ബീറ്റാ പതിപ്പിലാണിത്. ഹാൻഡ് വേവ്, ലൈറ്റ് ബൾബ് തുടങ്ങി 9 പുതിയ മെമോജി സ്റ്റിക്കറുകളാണു ലഭ്യമായത്. ഉപയോക്താക്കൾക്ക് അവരുടെ മെമോജികളെ 40ൽ അധികം വസ്ത്രങ്ങൾ അണിയിക്കാനും അതിലൂടെ സ്റ്റൈൽ, കാലാവസ്ഥ തുടങ്ങിയവ പറയാനും കഴിയും.

subhadinam-the-importance-of-correcting-mistakes-emoji

 

∙ ഫെയ്സ്ബുക്

 

ഓരോ ഇമോജിക്കും ചേരുന്ന ശബ്ദം അതിനോടു കൂട്ടിച്ചേർത്താണ് സൗണ്ട്മോജി രൂപപ്പെടുത്തിയത്. കയ്യടിക്കുന്ന ഇമോജിയിൽ തൊട്ടാൽ കയ്യടിക്കുന്ന ശബ്ദം കേൾക്കാം, അതുപോലെ ചിരിക്കുന്നതിന്റെയും ഡ്രമ്മിന്റെയുമൊക്കെ ശബ്ദങ്ങൾ ഇമോജികളുടെ ഭാഗമായി. പ്രമുഖ താരങ്ങളുടെയും ടിവി ഷോ, സിനിമ തുടങ്ങിയവയിലെ ശബ്ദങ്ങളാണു കേൾക്കുക.

 

∙ സ്നാപ്ചാറ്റ്

 

ബിറ്റ്മോജി പ്രേമികൾക്കായി പുതിയ സ്റ്റിക്കറുകളും കഥാപാത്രങ്ങളുമാണ് സ്നാപ്ചാറ്റ് പുറത്തിറക്കിയത്. ഇന്ത്യയുടെ വാക്സിനേഷൻ ഡ്രൈവ്, കോവിഡ് മുന്നണിപ്പോരാളികൾ എന്നിവരിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണു സ്റ്റിക്കറുകൾ പുറത്തിറക്കിയിരിക്കുന്നത്. അതു കൂടാതെ സ്വന്തമായും ബിറ്റ്മോജികൾ സൃഷ്ടിക്കാം. ബിറ്റ്മോജികൾ ചേർത്തുണ്ടാക്കിയ കോമഡി സ്ട്രിപ്പുകളുപയോഗിച്ചുള്ള ചെറു സിനിമകൾ ബിറ്റ്മോജി ടിവിയിൽ കാണുകയും ചെയ്യാം. ലെൻസ് എക്സ്പ്ലോർ സെക്‌ഷനിലൂടെ ഓഗ്‌മെന്റഡ് റിയാലിറ്റി ഉപയോഗിച്ച് യഥാർഥ സ്ഥലങ്ങളിൽ ബിറ്റ്മോജികളെ കാണുകയും ചെയ്യാം.

 

English Summary: Facebook, iOS and Snapchat rolls out new emojis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com