ADVERTISEMENT

കഴിഞ്ഞ വർഷം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ടിക് ടോക്കിന് സമാനമായ ഹ്രസ്വ വിഡിയോ ആപ്ലിക്കേഷൻ യൂട്യൂബ് ഷോർട്ട്സിന് പ്രതിദിനം 150 കോടിയിലധികം ‘വ്യൂസ്’ ലഭിക്കുന്നുണ്ടെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു. പുതിയ ആപ്ലിക്കേഷൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിൽ യൂട്യൂബ് ഷോർട്ട്സ് അവതരിപ്പിക്കുമെന്നും പിച്ചൈ അറിയിച്ചു. 

 

ആപ്ലിക്കേഷൻ ഇപ്പോഴും അതിന്റെ ബീറ്റ വേർഷനിലാണ്. സേവനം വ്യാപിക്കുന്നതോടെ യൂട്യൂബ് ഷോർട്ട്സ് ടെക് ലോകത്ത് തരംഗമായേക്കും. ഷോർട്ട്സ് സ്രഷ്‌ടാക്കൾക്ക് യൂട്യൂബ് വിഡിയോകളിൽ നിന്ന് ഓഡിയോ സാംപിൾ ചേർക്കാനുള്ള ഫീച്ചറും ഇപ്പോൾ ലഭ്യമാണ്. ഇതോടൊപ്പം തന്നെ ഷോർട്ട്സിൽ നിന്ന് ഓഡിയോ സാംപിളുകളെടുത്ത യൂട്യൂബ് വിഡിയോകളിലേക്ക് ലിങ്കുകൾ നൽകുന്നതിനുള്ള ഫീച്ചറുകളും ലഭ്യമാക്കുമെന്ന് പിച്ചൈ പറഞ്ഞു.

 

മാർച്ചിലെ കണക്കനുസരിച്ച് 650 കോടി വ്യൂസ് ആണ് ജനപ്രിയ യൂട്യൂബ് ഷോർട്ട്സിന് ലഭിച്ചത്. 2020 അവസാനത്തിൽ ഇത് 350 കോടി ആയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇന്ത്യയിൽ ആദ്യമായി യൂട്യൂബ് ഷോർട്ട്സ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്.

 

ജൂൺ പാദത്തിൽ യൂട്യൂബിന്റെ പരസ്യ വരുമാനം 700 കോടി ഡോളറായും ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 380 കോടി ഡോളറായിരുന്നു പരസ്യ വരുമാനം. പ്രതിമാസം 200 കോടി പ്രതിമാസ സജീവ ഉപയോക്താക്കളുമായി ഓൺലൈൻ വിഡിയോ സ്ട്രീമിങ്ങിൽ വൻ മുന്നേറ്റം തുടരുകയാണ് യൂട്യൂബ്. യൂട്യൂബിൽ ദിവസവും 100 കോടി മണിക്കൂർ വിഡിയോയാണ് കാണുന്നതെന്നും പിച്ചൈ പറഞ്ഞു.

 

English Summary: Sundar Pichai says YouTube Shorts surpasses 15 bn daily views

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com