sections
MORE

അജ്ഞാത ഫ്രണ്ട്, ചാറ്റ് റിക്വസ്റ്റുകൾ സൂക്ഷിക്കുക! വ്യാജൻമാരെ തിരിച്ചറിയാൻ 5 വഴികൾ പറഞ്ഞ് പൊലീസ് പോസ്റ്റ്

social-media-fake-users
Photo: Shutterstock
SHARE

വഞ്ചനാപരമായും ദുരുദ്ദേശ്യത്തോടെയും ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഓർഗനൈസേഷന്റെയോ പേര്, ചിത്രം അല്ലെങ്കിൽ മറ്റ് തിരിച്ചറിയൽ ഘടകങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് സമൂഹ മാധ്യങ്ങളിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുകയും, അതുപയോഗിച്ച് അനാവശ്യ പ്രവർത്തങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതാണ് സമൂഹ മാധ്യമ ആൾമാറാട്ടം (Impersonation) അല്ലെങ്കിൽ ഐഡന്റിറ്റി മോഷണം (Identity Theft). അക്കൗണ്ടിന്റെ യഥാർഥ ഉടമയുടേതിന് സമാനമായ 'കോപ്പി' അക്കൗണ്ടോ, അല്ലെങ്കിൽ തിരിച്ചറിയൽ ഘടകങ്ങൾ ഭാഗികമായി ഉപയോഗിച്ച് നിർമിച്ച അക്കൗണ്ടോ ആകും വ്യാജന്റേത്. ജനപ്രിയ ബ്രാൻഡിന്റെയോ വ്യക്തികളുടെയോ 'സ്വന്തം ആളായും' വ്യാജൻ ലാൻഡ് ചെയ്യാറുണ്ട്. സ്വാധീനം ചെലുത്തുക, കാര്യം കാണുക എന്നതാണ് ആൾമാറാട്ടക്കാരന്റെ അജണ്ട. ഇത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പൊലീസ് നൽകുന്ന മുന്നറിയിപ്പാണ് താഴെ:

∙ വ്യാജൻമാരെ തിരിച്ചറിയാൻ അഞ്ച് വഴികൾ

സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. വ്യാജ അക്കൗണ്ടുകളാണ് വില്ലന്മാർ. ഒരു തമാശക്ക് തുടങ്ങുന്ന വ്യാജ പ്രൊഫൈലുകൾ മുതൽ സ്വന്തം പ്രൊഫൈലിൽ നിന്ന് പലയിടത്തും കമന്റ് ഇടാൻ മടിച്ച് അതിനു വേണ്ടി സൃഷ്ടിക്കുന്ന വ്യാജ പ്രൊഫൈലുകൾ വരെയുണ്ട്. മാത്രമല്ല തട്ടിപ്പിനും സ്ത്രീപീഡനത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും വ്യാജ  അക്കൗണ്ടുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്.

വിദ്യാർഥികളുടെ ഫെയ്സ്ബുക്, വാട്സാപ് അക്കൗണ്ടുകളും ചാറ്റുകളും പതിവായി രക്ഷിതാക്കൾ നിരീക്ഷിച്ച് അവർക്ക് വേണ്ട നിർദേശങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്. ഫ്രണ്ട് റിക്വസ്റ്റുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ നിങ്ങളുടെ ജീവിതം തന്നെ കുരുക്കിലാകും.

പരിചയമില്ലാത്ത പ്രൊഫൈലുകളിൽ നിന്നും വരുന്ന ചാറ്റ് റിക്വസ്റ്റുകൾക്ക് തമാശയ്ക്ക് പോലും മറുപടി നൽകരുത്. ഒരുപക്ഷേ നമ്മെക്കുറിച്ച് കൃത്യമായി അറിഞ്ഞിട്ടാകാം വ്യാജ ഐഡി വഴി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. 

വ്യാജ പ്രൊഫൈൽ തിരിച്ചറിയേണ്ട ചില വഴികൾ.

1. പ്രൊഫൈൽ ചിത്രം ആൽബത്തിൽ ആകെ ഒരു ഫോട്ടോ മാത്രം ഉള്ളൂവെങ്കിൽ വ്യാജനായിരിക്കാനുള്ള സാധ്യതയുണ്ട്. പ്രൊഫൈൽ ചിത്രം സിനിമാ നടിയുടേതോ നടന്റേതോ ആണെങ്കിൽ ഫേക്കിന് സാധ്യത കൂടുതലാണ്. പ്രൊഫൈൽ ഇമേജ് ആൽബത്തിൽ സെലിബ്രിറ്റികളുടെ ചിത്രങ്ങളായിരിക്കും കൂടുതൽ. 

2. ടൈം ലൈനും സ്റ്റാറ്റസ് അപ്ഡേറ്റും പരിശോധിക്കുക. വളരെ കാലമായി ഒരു സ്റ്റാറ്റസും അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ വ്യാജനാകാം. 

3. പോസ്റ്റ് ഇടാതിരിക്കുക, മറ്റുള്ളവരുടെ പോസ്റ്റിനു കമന്റ് ചെയ്യാതിരിക്കുക. ഇതൊക്കെ ഫെയ്ക്കിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ വ്യാജന്മാരും ഒരിക്കൽ പോലും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാത്തവരാണ്.

4. അടുത്തകാലത്തെ ആക്റ്റിവിറ്റികൾ നോക്കുക. ഒരു പേജും ലൈക് ചെയ്യാതെ, ഒരു ഗ്രൂപ്പിലും ജോയിൻ ചെയ്യാതെ വെറുതെ ഫ്രണ്ട്സിന്റെ എണ്ണം മാത്രം വർധിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്ന പ്രൊഫൈലുകൾ വ്യാജനായിരിക്കാം.

5. ജനനതിയതി, ജോലി ചെയ്യുന്ന സ്ഥലം, പഠിച്ചത് എവിടെ തുടങ്ങി കാര്യങ്ങളിൽ ഗൗരവമല്ലാത്ത രീതിയിൽ മറുപടി കൊടുത്തിരിക്കുന്ന പ്രൊഫൈൽ ആണെങ്കിൽ ശ്രദ്ധിക്കുക. 

#keralapolice

#fake_id

English Summary: Five Ways to Identify a Fake Facebook Account 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA