ADVERTISEMENT

ഫെയ്‌സ്ബുക്കിനും അനുബന്ധ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾക്കും വലിയ വെല്ലുവിളിയായി ചൈനീസ് ടിക് ടോക് അതിവേഗം മുന്നറുകയാണ്. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ വിലക്കുണ്ടായിട്ടും ടിക് ടോക്കിന്റെ ഡൗൺലോഡ് കുത്തനെ ഉയരുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളുടെ പട്ടികയിൽ ടിക് ടോക് ഫെയ്സ്ബുക്കിനെ മറികടന്നുവെന്നാണ് പുതിയ റിപ്പോർട്ട്.

 

നിക്കി ഏഷ്യയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ആദ്യമായി സമൂഹ മാധ്യമ ആപ്പുകളുടെ ഡൗൺലോഡിങ് പട്ടികയിൽ ടിക് ടോക്ക് ഒന്നാമതെത്തി. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് 2017 ലാണ് ഷോർട്ട്-വിഡിയോ ആപ് ആദ്യമായി അവതരിപ്പിച്ചത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ടിക് ടോക് മിക്ക രാജ്യങ്ങളിലും ഡൗൺലോഡിങ് പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. യുഎസിൽ പോലും ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക് മെസഞ്ചർ എന്നിവയെ എല്ലാം ഡൗൺലോഡുകളിൽ പിന്നിലാക്കാനും ടിക് ടോക്കിന് സാധിച്ചു.

 

കോവിഡ് മഹാമാരി സമയത്ത് ആപ്പിന്റെ ജനപ്രീതി കുത്തനെ വർധിച്ചു. യൂറോപ്പിലും അമേരിക്കയിലും ടിക് ടോക് ഡൗൺലോഡ് ചെയ്യുന്നതിൽ മുൻപന്തിയിലാണെന്നും നിക്കി ഏഷ്യയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. പകർച്ചവ്യാധി സമയത്ത് ആളുകൾ വീട്ടിലിരിക്കേണ്ടി വന്നതോടെ മിക്ക മെസേജിങ്, വിഡിയോ ആപ്പുകളുടെയും ഡൗൺലോഡിങ്ങും ഉപയോഗവും കൂടി.

 

ഇതിനിടെ 2021ന്റെ തുടക്കത്തിൽ, ഉപയോക്താക്കളുടെ ഡേറ്റ ഫെയ്സ്ബുക്കുമായി പങ്കിടുമെന്ന് വാട്സാപ് പ്രഖ്യാപിച്ചു. എന്നാൽ, സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമിടയിലുള്ള ആശയവിനിമയ വിവരങ്ങൾ സംരക്ഷിക്കുമെന്ന് വാട്സാപ് ഉറപ്പ് നൽകിയെങ്കിലും നിരവധി ഉപയോക്താക്കൾ മറ്റ് ആപ്പുകളിലേക്ക് മാറി.

 

ഈ അവസരം മുതലാക്കി റഷ്യയിൽ ആദ്യം അവതരിപ്പിച്ചതും ഇപ്പോൾ ജർമനിയിൽ പ്രവർത്തിക്കുന്നതുമായ മെസേജിങ് ആപ്ലിക്കേഷൻ ടെലിഗ്രാം ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. ടെലിഗ്രാമിനെയും അതിവേഗം ഉയരാൻ സഹായിച്ചത് കോവിഡ് -19 ആണെന്നും റിപ്പോർട്ടിലുണ്ട്. ഏറ്റവും പുതിയ ആഗോള ഡൗൺലോഡ് പട്ടികയിൽ ടിക് ടോക്കിന്റെ എതിരാളിയായ ചൈനയുടെ ലൈക്കി എട്ടാം സ്ഥാനത്താണ്.

 

English Summary: TikTok overtakes Facebook as most world's most downloaded app

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com