ADVERTISEMENT

ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങി ആപ്പുകൾ പണിമുടക്കിയ രാത്രി ടെലഗ്രാമിലേക്ക് ഒന്നിച്ചെത്തിയത് ഏഴു കോടി പുതിയ ഉപയോക്താക്കളാണ്. ടെലഗ്രാം സിഇഒ പാവൽ ഡ്യൂറോവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രിയാണ് ഫെയ്സ്ബുക്കിന്റെ സേവനങ്ങൾ നിലച്ചത്. ഇതോടെയാണ് ജനങ്ങൾ മെസേജിങ്ങിനും വിഡിയോ കോളിങ്ങിനുമായി മറ്റുവഴികൾ തേടാൻ തുടങ്ങിയത്. അന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയതും ടെലഗ്രാം ആണ്. ഏകദേശം ആറ് മണിക്കൂറോളമാണ് വാട്സാപ് നിലച്ചത്.

 

ടെലഗ്രാമിന്റെ മുന്നേറ്റം റോയിട്ടേഴ്സാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ടെലഗ്രാം സ്ഥാപകൻ പാവൽ ഡ്യൂറോവ് തന്റെ ടെലഗ്രാം ചാനലിലും ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. ടെലഗ്രാമിന്റെ പ്രതിദിന വളർച്ചാ നിരക്ക് റെക്കോർഡിലെത്തി, മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നെത്തിയ 7 കോടിയിലധികം പേരെ ഒരു ദിവസം സ്വാഗതം ചെയ്തു എന്നാണ് അദ്ദേഹം കുറിച്ചിട്ടിത്.

 

ആ ദിവസം ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് പ്ലാറ്റ്‌ഫോമിൽ സൈൻ ഇൻ ചെയ്‌ത് മെസേജിങ് സേവനം ഉപയോഗപ്പെടുത്തിയത്. ഇതോടെ യുഎസിലെ ചില ഉപയോക്താക്കൾക്ക് സ്പീഡ് പ്രശ്നങ്ങൾ നേരിട്ടെങ്കിലും എല്ലാവർക്കും മികച്ച സേവനങ്ങൾ നൽകാൻ സാധിച്ചെന്നും ഡ്യുറോവ് പറഞ്ഞു.

 

ഈ സമയത്ത് ഞങ്ങളുടെ ടീം മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. ഉപയോക്താക്കൾ ഒന്നിച്ച് വന്നിട്ടും എല്ലാം മികച്ച രീതിയിൽ കൈകാര്യം ചെയ്യാനായതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഒരേസമയം ടെലഗ്രാമിൽ സൈൻ അപ്പ് ചെയ്യാൻ തിരക്കുകൂട്ടിയതിനാൽ അമേരിക്കയിലെ ചില ഉപയോക്താക്കൾക്ക് പതിവിലും കുറഞ്ഞ വേഗം അനുഭവപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറഞ്ഞു

 

വാട്സാപ്, ഫെയ്സ്ബുക് മെസഞ്ചർ, ഇൻസ്റ്റാഗ്രാം എന്നിവ പ്രവർത്തനരഹിതമായപ്പോൾ ഉപയോക്താക്കൾ ടെലഗ്രാം, സിഗ്നൽ എന്നിവപോലുള്ള ബദലുകളിലേക്ക് പോകുകയായിരുന്നു. വാട്സാപ്, ഫെയ്സ്ബുക് പ്രവർത്തനരഹിതമായ സമയത്ത് ട്വിറ്റർ ഉപയോഗിക്കുന്നവരുടെ എണ്ണവും കുത്തനെ കൂടിയിരുന്നു.

 

English Summary: Over 70 Million Joined Telegram During WhatsApp Outage, Says Telegram CEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com