ഗണിതം പഠിപ്പിക്കുന്നത് അശ്ലീല വെബ്സൈറ്റിൽ, അധ്യാപകന്റെ വാർഷിക വരുമാനം 2 കോടി!

Changshu
SHARE

അശ്ലീല വെബ്സൈറ്റുകളിലെ ഉള്ളടക്കങ്ങളെല്ലാം മുതിർന്നവരെ ലക്ഷ്യമിട്ടുള്ളതാണ്. എന്നാൽ ഇതേ അശ്ലീല വെബ്സൈറ്റുകൾ മറ്റുചില വിഡിയോകൾ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കാനും ചിലർ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പോൺഹബ് വെബ്സൈറ്റിനെ കണക്ക് പഠിപ്പിക്കാൻ ഉപയോഗിക്കുന്ന തയ്‌വാനീസ് അധ്യാപകന്റെ റിപ്പോർട്ടാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത്.

ചാങ്‌ഷു എന്ന തയ്‌വാനീസ് ഗണിത അധ്യാപകനാണ് അശ്ലീല വെബ്സൈറ്റുകളെ ഉപയോഗപ്പെടുത്തി പഠന വിഡിയോകൾ പോസ്റ്റ് ചെയ്യുന്നത്. അശ്ലീല വെബ്സൈറ്റിലെ ചാങ്ഷുവിന്റെ ഗണിത വിഡിയോകൾക്ക് മാസവും ലക്ഷക്കണക്കിന് വ്യൂസും ലഭിക്കുന്നുണ്ട്. ഗണിത വിഡിയോകൾ വഴി ചാങ്ഷു പ്രതിവർഷം ഏകദേശം 2 കോടി രൂപ വരെ സമ്പാദിക്കുകയും ചെയ്യുന്നു.

changshumat666 എന്ന പേരിലുളള വേരിഫൈഡ് അക്കൗണ്ട് വഴിയാണ് വിഡിയോ പോസ്റ്റ് ചെയ്യുന്നത്. പോൺഹബിന് പുറമെ മറ്റുചില വെബ്സൈറ്റുകളിലും വിഡിയോ പോസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മറ്റ് പോൺ സൈറ്റുകളിൽ അശ്ലീല ഉള്ളടക്കങ്ങള്‍ മാത്രമാണ് പോസ്റ്റ് ചെയ്യാൻ അനുവദിക്കുന്നത്. എന്നാൽ പോൺഹബിൽ എല്ലാ ഉള്ളടക്കങ്ങൾക്കും അവസരം നൽകുന്നുണ്ട്, പരസ്യം വഴി വരുമാനവും ലഭിക്കും. ടെക് ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകരുള്ള വെബ്സൈറ്റാണ് പോൺഹബ്. ഈ സാധ്യത ഉപയോഗപ്പെടുത്തിയാണ് ഗണിത വിഡിയോകളും ഹിറ്റാകുന്നത്.

‘കഠിനാധ്വാനം ചെയ്യുക, നന്നായി പഠിക്കുക’ എന്നതാണ് ചാങ്ഷുവിന്റെ അക്കൗണ്ടിലെ സന്ദേശം. ഗ്രീൻ ബോർഡിലാണ് ഗണിതശാസ്ത്രം പഠിപ്പിക്കുന്നതും വിശദീകരിക്കുകയും ചെയ്യുന്നത്. ‘ആളുകൾക്ക് എന്റെ വിഡിയോകളിൽ താൽപര്യമില്ലായിരിക്കാം, പക്ഷേ മുതിർന്നവരുടെ വിഡിയോ പ്ലാറ്റ്‌ഫോമിൽ ഗണിതം പഠിപ്പിക്കുന്ന ഒരു അധ്യാപകനുണ്ടെന്ന് അവർക്കെല്ലാം അറിയാം,’ എന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ചാങ്‌ഷുവിന്റെ വിഡിയോ കാണാം. ഇതിനാൽ ചാങ്ഷുവിന്റെ ഗണിത വിഡിയോകൾ കാണാൻ പോൺഹബിൽ തന്നെ പോകണമെന്നില്ല.

English Summary: On Pornhub, Math Teacher Makes His Mark Teaching Calculus

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA