നിയമം കർശനമാക്കി ഇന്ത്യ: സെപ്റ്റംബറിൽ ഫെയ്സ്ബുക് നീക്കിയത് 3 കോടി പോസ്റ്റുകൾ

facebook-instagram
Photo: IANS
SHARE

ഇന്ത്യയിലെ ഐടി നിയമം കർശനമാക്കിയതോടെ സമൂഹ മാധ്യമങ്ങളിലെ വിവാദ പോസ്റ്റുകൾ നീക്കം ചെയ്യുന്ന എണ്ണവും കൂടി. പുതിയ റിപ്പോർട്ടുകൾ പ്രകാരം മെറ്റായുടെ വിവിധ സേവനങ്ങളിൽ നിന്നായി ഏകദേശം മൂന്നു കോടി പോസ്റ്റുകളാണ് സെപ്റ്റംബറിൽ മാത്രം നീക്കിയത്. 2021ലെ ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസിന് അനുസൃതമായി ഫെയ്സ്ബുക്കിനുള്ള 10 പോളിസികളിലായി 2.69 കോടി ഉള്ളടക്കങ്ങളും ഇൻസ്റ്റഗ്രാമിനായുള്ള 9 പോളിസികളിലായി 32 ലക്ഷത്തിലധികം ഉള്ളടക്കങ്ങളും നീക്കിയതായി പ്രതിമാസ റിപ്പോർട്ടിൽ പറയുന്നുണ്ട്.

കമ്പനിയുടെ ഓട്ടമേറ്റഡ് ടൂളുകൾ ഉപയോഗിച്ചാണ് ഭൂരിഭാഗം ഉള്ളടക്കങ്ങളും നീക്കിയത്. ഇതിന്റെ ഡേറ്റയും ഉപയോക്തൃ പരാതികളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങളും പ്രതിമാസ റിപ്പോർട്ടിലുണ്ടെന്നും മെറ്റാ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ ഐടി നിയമങ്ങൾക്ക് അനുസൃതമായുള്ള മെറ്റായുടെ നാലാമത്തെ പ്രതിമാസ റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചതെന്നും വക്താവ് കൂട്ടിച്ചേർത്തു.

സെപ്റ്റംബറിൽ മെറ്റായ്ക്ക് ഇന്ത്യൻ ഗ്രീവൻസ് മെക്കാനിസത്തിലൂടെ 708 പരാതികൾ ലഭിച്ചു. ഇതിൽ 589 പരാതികൾക്ക് പരിഹാരംകണ്ടെന്നും മെറ്റാ റിപ്പോർട്ടിലുണ്ട്. രാജ്യത്ത് വിദ്വേഷവുമായി ബന്ധപ്പെട്ട 33,600 ഉള്ളടക്കങ്ങളിലും നഗ്നത, ലൈംഗിക വിഭാഗത്തിലായി 516,800 ഉള്ളടക്കങ്ങളിലും നടപടി സ്വീകരിച്ചു. ഇതോടൊപ്പം ഭീഷണിപ്പെടുത്തലും ഉപദ്രവവുമായി ബന്ധപ്പെട്ട 307,000 ഉള്ളടക്കങ്ങളിലും മെറ്റാ നടപടി സ്വീകരിച്ചിട്ടുണ്ട്.

കമ്പനിയുടെ നയങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം തിരിച്ചറിയുന്നതിനും അവലോകനം ചെയ്യുന്നതിനും നിർമിതബുദ്ധി, കമ്പനിയുടെ കമ്മ്യൂണിറ്റിയിൽ നിന്നുള്ള റിപ്പോർട്ടുകൾ, കമ്പനിയുടെ ടീമുകളുടെ അവലോകനം എന്നിവയാണ് ഉപയോഗിക്കുന്നതെന്ന് മെറ്റാ വക്താവ് പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി നിയമം പ്രകാരം പ്രതിമാസ റിപ്പോർട്ടുകൾ ഹാജരാക്കാൻ എല്ലാ ടെക് ഭീമന്മാർക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഓഗസ്റ്റിൽ ഇന്ത്യയിൽ 20.7 ലക്ഷം അക്കൗണ്ടുകൾ വാട്‌സാപ് നിരോധിച്ചിരുന്നു. ജൂൺ 16 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ പുതിയ ഐടി നിയമങ്ങൾ പാലിച്ച് വാട്സാപ് ഇന്ത്യയിൽ 30.2 ലക്ഷം അക്കൗണ്ടുകളും നീക്കി.

Englih Summary: FB, Instagram remove over 30 mn content pieces in India in Sept

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA