ഇന്ത്യക്കാർക്ക് ഇൻസ്റ്റഗ്രാമിനോടു പ്രിയമേറുന്നു

instagram
Representative Image. Photo credit : Natee Meepian/ Shutterstock.com
SHARE

ഇന്ത്യക്കാർക്ക് ഇൻസ്റ്റഗ്രാമിനോടു പ്രിയമേറുന്നു. മൊബൈൽ ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന ‘സെൻസർ ടവറി’ന്റെ റിപ്പോർട്ട് അനുസരിച്ച് ഒക്ടോബറിൽ ലോകത്ത് ഏറ്റവും കൂടുതൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട നോൺഗെയിമിങ് ആപ്പിൽ രണ്ടാം സ്ഥാനത്താണ് ഇൻസ്റ്റഗ്രാം. ഇതിന്റെ 39 ശതമാനവും ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് ഇന്ത്യയിലാണ്. 5.6 കോടി ആളുകളാണ് ഒക്ടോബറിൽ ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തത്. ഇതിൽ 2.18 കോടി ഡൗൺലോഡ് നടന്നിരിക്കുന്നതാകട്ടെ ഇന്ത്യയിലും. 

ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഡൗൺലോഡുകൾ നടന്നിരിക്കുന്ന ബ്രസീലിൽ 33.6 ലക്ഷം പേർ മാത്രമാണ് ഒക്ടോബറിൽ പുതുതായി ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ തുടങ്ങിയത്. 2020 ഒക്ടോബറിലേതിനെക്കാൾ 31% അധികം ആളുകളാണ് ഈ വർഷം ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തത്.

സെൻസർ ടവറിന്റെ റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ ലോകത്ത് ഏറ്റവും കൂടുതൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട നോൺഗെയിമിങ് ആപ്പ് ടിക്ടോക്കാണ്. 5.7 കോടി ആളുകളാണ് ടിക്ടോക്കിലേക്കു കഴിഞ്ഞമാസം കടന്നുവന്നത്. ഇതിൽ കൂടുതൽ ഡൗൺലോഡ് ചൈനയിലും (17%) രണ്ടാമത് യുഎസിലും (11%) ആണ്. ടിക്ടോക്കും പബ്ജിയും ഉൾപ്പെടെയുള്ള 59 ആപ്പുകൾക്ക് കഴിഞ്ഞ വർഷം മുതൽ ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 

കൂടുതൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട ആപ്പുകളുടെ പട്ടികയിൽ ഫെയ്സ്ബുക്, വാട്സാപ്, ടെലഗ്രാം എന്നിവയും ആദ്യ 5 സ്ഥാനങ്ങൾക്കുള്ളിലുണ്ട്.

English Summary: India tops global Instagram installs in October: Report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA