ഇതാണ് സമൂഹ മാധ്യമങ്ങളുടെ ശക്തി... കൈപ്പടയിൽ മാപ്പ് വരച്ച ആ മകൻ അമ്മയെ കണ്ടെത്തി

map-helps-chinese-man
SHARE

അപാരമായ ഒരു കഥയാണ് ലി ജിങ്വെയിയുടേത്. ചൈനയിൽ നിന്നുള്ള ഈ 37കാരനെ വെറും നാലുവയസ്സുള്ളപ്പോൾ തട്ടിക്കൊണ്ട് പോയതാണ്. 33 വർഷങ്ങൾക്കു ശേഷം തന്റെ ഓർമവച്ച് ജന്മദേശത്തിന്റെ ഒരു മാപ്പ് വരച്ച് ലി സ്വദേശത്ത് എത്തിച്ചേർന്നു. ഇന്നും തന്നെ കാത്തിരിക്കുന്ന തന്റെ അമ്മയെ കണ്ടു. സമൂഹമാധ്യമങ്ങളുടെ ശക്തി വെളിവാക്കുന്ന ഒരു സംഭവമായി ഈ തിരിച്ചപോക്ക്.

തെക്കൻ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലാണു അവിശ്വസനീയമായ ഈ കഥ നടന്നത്. അവിടെ ജോലി ചെയ്തു ജീവിച്ചിരുന്ന ലി ജിങ്വെയിക്ക് അറിയാമായിരുന്നു കുട്ടിക്കാലത്ത് തന്നെ തട്ടിക്കൊണ്ടു വന്നതാണെന്ന്. അക്കാലത്ത് ലി ജീവിച്ചിരുന്നത് യുനാൻ എന്ന മറ്റൊരു ചൈനീസ് പ്രവിശ്യയിലായിരുന്നു. തൊട്ടടുത്ത് താമസിച്ചിരുന്ന അയൽക്കാരൻ ലിയെ തട്ടിയെടുത്ത് കുട്ടികളെ കടത്തുന്ന ഒരു സംഘത്തിനു വിറ്റു.

അടുത്തിടെ ലി വിഷമത്തിനടിപെട്ടു. എങ്ങനെയും തനിക്കു വീട്ടിൽ തിരിച്ചുപോകണമെന്നും അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിൽ അമ്മയെ കാണണമെന്നും അദ്ദേഹം തീവ്രമായി ആശിച്ചു. അങ്ങനെയാണു നാലാം വയസ്സിലെ ഓ‍ർമകൾ വച്ച് തന്റെ ജന്മദേശത്തിന്റെ ഭൂപടം ലി ഒരു പേപ്പറിൽ വരച്ചത്. ഗ്രാമത്തിലെ മുളങ്കാട്, സ്കൂൾ, ഗ്രാമക്കുളം എന്നിവയുടെ ചിത്രങ്ങൾ ഇതിലുണ്ടായിരുന്നു. ഈ ഭൂപടം അദ്ദേഹം ചൈനീസ് സമൂഹമാധ്യമമായ ഡൂയിനിൽ പങ്കുവച്ചു. ഇതു തന്റെ ഗ്രാമമാണെന്നും തന്റെ അമ്മയേയോ ഗ്രാമത്തെയോ അറിയുന്നവരുണ്ടെങ്കിൽ സഹായിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഈ വിഡിയോയും ഭൂപടവും പൊലീസ് അധികാരികളുടെ ശ്രദ്ധയിലുമെത്തി. അവരും അന്വേഷണം തുടങ്ങി. യുനാനിലെ ഒരു ഗ്രാമത്തിൽ കഴിയുന്ന മകൻ നഷ്ടപ്പെട്ട അമ്മയിലേക്ക് അന്വേഷണം നീണ്ടു. താമസിയാതെ വൃദ്ധയായ അമ്മയുടെയും ലിയുടെയും ഡിഎൻഎ പരിശോധിച്ചു. പരിശോധനയിൽ ലിയുടെ അമ്മയാണു വൃദ്ധയെന്ന് തെളിഞ്ഞപ്പോൾ അവസാനിച്ചത് മൂന്നുപതിറ്റാണ്ടു നീണ്ട അനാഥത്വത്തിന്റെ കഥയാണ്. അമ്മയെ നേരിൽക്കണ്ട ലി, വിറയാർന്ന കരങ്ങളാൽ അവരുടെ മാസ്ക് മാറ്റി മുഖം കണ്ടു. വൈകാരികമായ ആ പുനസമാഗമം സന്തോഷാശ്രുക്കളുടെ അകമ്പടിയോടെയായിരുന്നു.

എൺപതുകളിൽ ചൈനയിലെ സ്ഥിരം കുറ്റകൃത്യങ്ങളിലൊന്നായിരുന്നു കുട്ടികളെ തട്ടിക്കൊണ്ടുപോകൽ. അക്കാലത്തു നഷ്ടപ്പെട്ടു പോയ മക്കൾ രക്ഷിതാക്കളെ വീണ്ടും കണ്ടെത്തിയതൊക്കെ തനിക്കു പ്രചോദനമായെന്നു ലി പറയുന്നു. നഷ്ടപ്പെട്ട മകനെ അന്വേഷിച്ച് 24 വർഷത്തിൽ അൻപതിനായിരം വർഷത്തോളം അലഞ്ഞ ഗ്വൂ ഗാങ്ടാങ്ങിന്റെ കഥയൊക്കെ ലിയെ ശക്തമായി സ്വാധീനിച്ചു.

English Summary: Map helps Chinese man reunite with his family after decades

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA