ADVERTISEMENT

ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുൻപ് ഉപയോഗിച്ചാൽ നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം നശിപ്പിക്കുന്ന മൊബൈൽ ആപ്പുകളുടെ ലിസ്റ്റ് പുറത്ത്. ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുൻപ് ഫോൺ ഉപയോഗിക്കുകയാണെങ്കിൽ അത് ആരോഗ്യത്തിനു മാത്രമല്ല, നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കുമെന്ന് സ്ലീപ്ജങ്കി റിപ്പോർട്ട് ചെയ്യുന്നു. ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുൻപ് ഉപയോഗം ഒഴിവാക്കേണ്ട ആപ്പുകൾ ഏതൊക്കെയാണെന്ന് സർവേയിലൂടെ കണ്ടെത്തിയതായും ഗവേഷകർ അറിയിച്ചു.

 

ടിക് ടോക്ക് ലോകമെമ്പാടും ഏറ്റവും ജനപ്രിയ സമൂഹ മാധ്യമ ആപ് ആണെങ്കിലും രാത്രി ഉപയോഗം കുറയ്ക്കേണ്ട ആപ്പുകളിൽ ഒന്നാമതാണ് ഇതെന്ന് ഗവേഷകർ പറയുന്നു. ഇന്ത്യയിൽ ഇതിന്റെ ഉപയോഗം നേരത്തേ സർക്കാർ നിരോധിച്ചിട്ടുണ്ട്. എന്നാൽ ശേഷിക്കുന്ന ആപ്പുകളെല്ലാം ഇന്ത്യയിലും ലഭ്യമാണ്. ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ഫെയ്സ്ബുക്, വാട്സാപ്, യുട്യൂബ് എന്നിവയാണ് ലിസ്റ്റിലെ മറ്റു പ്രധാന ആപ്പുകള്‍.

 

ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുൻപ് ഉപയോഗിച്ചാൽ നല്ല ഉറക്കത്തിനു ദോഷം വരുത്തുന്ന ആപ്പുകൾ ഏതൊക്കെയാണെന്ന് സ്ലീപ്പ് ജങ്കിയുടെ പുതിയ റിപ്പോർട്ടിൽ വിലയിരുത്തുന്നുണ്ട്. 2012 അമേരിക്കക്കാരാണ് സർവേയിൽ പങ്കെടുത്തത്. പ്രതികരിച്ചവരിൽ 78 ശതമാനം പേരും ഇത്തരം ആപ്പുകൾ ഉപയോഗിച്ച് ഉറങ്ങുന്നത് നീട്ടിവെക്കുന്നതിൽ കുറ്റക്കാരാണെന്ന് വെളിപ്പെടുത്തി. തിരക്കേറിയ പകൽ ഷെഡ്യൂളുകളുള്ള ആളുകൾ ഇത്തരം ആപ്പുകൾ ഉപയോഗിക്കാനായി രാത്രി വൈകി ഉറങ്ങുന്നത് ഒരു സാധാരണ പ്രതിഭാസമാണെന്നും റിപ്പോർട്ടിലുണ്ട്.

 

∙ ടിക് ടോക്: ടിക് ടോക് ഉപയോക്താക്കൾ അവരുടെ ഉറക്കത്തിന്റെ 14 ശതമാനവും ആർഇഎം അവസ്ഥയിൽ ചെലവഴിക്കുന്നു. രാത്രി ആപ് ഉപയോഗിച്ചതിന് ശരാശരി ഒരു മണിക്കൂറും ഏഴ് മിനിറ്റും കഴിഞ്ഞാണ് ഇവർ ഉറങ്ങുന്നത്.

 

∙ ഇൻസ്റ്റാഗ്രാം: ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ അവരുടെ ഉറക്കത്തിന്റെ 15.5 ശതമാനം ആർഇഎം അവസ്ഥയിൽ ചെലവഴിക്കുന്നു. ഇൻസ്റ്റാഗ്രാം ആപ് ഉപയോഗിച്ചതിന് ശേഷം അവർ ഉറങ്ങാൻ ശരാശരി 58 മിനിറ്റ് സമയമെടുക്കും.

 

∙ സ്‌നാപ്ചാറ്റ്: സ്‌നാപ്പുകൾ അയയ്‌ക്കുന്നത് ഇഷ്ടമാണോ? എങ്കിൽ രാത്രിയിലെ ഉപയോഗം നിർത്തുന്നതാണ് നല്ലത്. സ്‌നാപ്ചാറ്റ് ഉപയോക്താക്കൾ അവരുടെ ഉറക്കത്തിന്റെ 16 ശതമാനം ആർഇഎം അവസ്ഥയിൽ ചെലവഴിക്കുന്നു. ആപ് ഉപയോഗിച്ചതിന് ശേഷം 56 മിനിറ്റ് കഴിഞ്ഞാണ് ഉറങ്ങുന്നത്.

 

∙ ട്വിറ്റർ: ട്വിറ്ററിന്റെ ഉപയോഗം പോലും നിങ്ങളുടെ ഉറക്കത്തെയും ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്. ട്വിറ്റർ ഉപയോക്താക്കൾ അവരുടെ ഉറക്കത്തിന്റെ 18 ശതമാനം ആർഇഎം അവസ്ഥയില്‍ ചെലവഴിക്കുന്നു. ട്വിറ്റർ ഉപയോഗിച്ച് ശരാശരി അവർ 50 മിനിറ്റ് കഴിഞ്ഞാണ് ഉറങ്ങുന്നത്.

 

∙ ഫെയ്സ്ബുക്: രാത്രി നിങ്ങൾ ഫെയ്സ്ബുക്കിൽ ചെലവഴിക്കുകയാണെങ്കിൽ ഉറങ്ങാൻ ശരാശരി 45 മിനിറ്റ് സമയമെടുത്തേക്കാം. ഫെയ്സ്ബുക് ഉപയോക്താക്കളും അവരുടെ ഉറക്കത്തിന്റെ 19.5 ശതമാനം ആർഇഎം അവസ്ഥയിൽ ചെലവഴിക്കുന്നു. ഈ പട്ടികയിലെ മറ്റ് ആപ്പുകൾ ഇവയാണ്: പിന്‍ട്സ്റ്റ്, യൂട്യൂബ്, വാട്സാപ്, റെഡിറ്റ്, ടംബ്‌ലർ.

 

ആരോഗ്യകരമായ ഉറക്കത്തിന് തടസം നിൽക്കുന്ന വലിയ ഘടകം സ്മാർട് ഫോണുകളിൽ നിന്ന് പുറപ്പെടുവിക്കുന്ന നീല വെളിച്ചമാണ്. ഇത് വ്യക്തികളെ ജാഗ്രതയോടെ നിലനിർത്തുന്നതിനും ഉറക്കം ഗണ്യമായി വൈകിപ്പിക്കുന്നതിനും കാരണമാകുന്നു. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതിന് പകരം ഉറങ്ങാൻ പോകുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഫോൺ ഉപയോഗിക്കുന്നത് നിർത്തി പകരം പുസ്തകം വായിക്കുക. കുറച്ച് ദിവസത്തിനകം ശരിക്കും വ്യത്യാസം അനുഭവപ്പെടും.

 

English Summary: Do you ‘revenge sleep procrastinate’? Well, it could be bad for your health!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com