അവർ കണ്ടതെല്ലാം ഞെട്ടിക്കും ദൃശ്യങ്ങൾ! കുട്ടികളെ ലൈംഗികതയിലേക്ക് വലിച്ചിടുന്നത് ‘ഓൺലൈൻ ക്രിമിനലുകൾ’

mobile-use
SHARE

പ്രായപൂർത്തിയാകാത്ത കുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നവരുടെ പ്രധാന ഓൺലൈൻ ഇടമാണ് സമൂഹ മാധ്യമങ്ങൾ. ഇതിൽ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും തന്നെയാണ് മുന്നിൽ നിൽക്കുന്നത്. കുഞ്ഞു കുട്ടികളെ സെക്സ് ചാറ്റിലേക്ക് വലിച്ചിട്ട്, അവരെ കൊണ്ട് അശ്ലീല ചിത്രങ്ങൾ പകർത്തിപ്പിച്ച്, ജീവിതം തകർത്ത നിരവധി റിപ്പോർട്ടുകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ഇത് എല്ലാ രാജ്യങ്ങളിലും സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അമേരിക്കയിലെ ടെക് സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്ത പ്രകാരം 6.9 കോടി ബാല ലൈംഗിക പീഡന ചിത്രങ്ങളിൽ 94 ശതമാനവും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ്. അതായത് ലോകത്ത് നടക്കുന്ന പീഡനങ്ങളുടെ ഭൂരിഭാഗവും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ടെന്ന് ചുരുക്കം. ഇവിടെ എന്താണ് സംഭവിക്കുന്നത്, ഈ കെണിയിൽ നിന്ന് കുഞ്ഞുങ്ങളെ എങ്ങന രക്ഷിക്കും?

∙ കുട്ടികളെ ചിത്രീകരിക്കുന്ന ലൈംഗിക ദുരുപയോഗ ദൃശ്യങ്ങൾ വര്‍ധിച്ചു

ഏഴ് മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ രക്ഷിതാക്കൾ മുഴുവൻ സമയവും നിരീക്ഷിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ഈ പ്രായത്തിലുള്ള കുട്ടികളെ ചിത്രീകരിക്കുന്ന ലൈംഗിക ദുരുപയോഗ ദൃശങ്ങളുകളുടെ വർധന ആശങ്കെപ്പെടുത്തുന്നതാണ് എന്നാണ് ഇന്റർനെറ്റ് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യുന്നതിനായി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ (CSAM) വിലയിരുത്തുകയും ഫ്ലാഗ് ചെയ്യുകയും ചെയ്യുന്ന ചാരിറ്റിയായ ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷന്റെ(IWF) റിപ്പോർട്ടിൽ പറയുന്നത് ഏഴ് മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ ഉൾപ്പെടുന്ന ഫൊട്ടോകൾ, വിഡിയോകൾ പ്രചരിക്കുന്നത് 186 ശതമാനം വർധിച്ചു എന്നാണ്.

കുട്ടികളെ കേന്ദ്രീകരിച്ച് ചിത്രീകരിക്കുന്ന, അധിക്ഷേപകരമായ ദൃശങ്ങളുടെ എണ്ണം 2020-ൽ 5,900 ആയിരുന്നു. 2021-ൽ ഇത് 16,878 ആയി മൂന്നിരട്ടിയായി ഉയർന്നു. കുട്ടികൾ തന്നെ എടുത്തതോ റെക്കോർഡ് ചെയ്തതോ ആയ ‘സ്വയം സൃഷ്ടിച്ച’ ചിത്രങ്ങളോ വിഡിയോകളോ ആണ് ഇതിൽ ഭൂരിഭാഗവും എന്നതാണ് മറ്റൊരു വൻ ദുരന്തം.

2021-ൽ കുട്ടികളെ കേന്ദ്രീകരിച്ചുള്ള അശ്ലീല ദൃശ്യങ്ങളുടെ എണ്ണം 10 വർഷം മുൻപ് കണ്ടെത്തിയതിനേക്കാൾ 15 മടങ്ങായി ഉയർന്നിട്ടുണ്ടെന്ന് ഐഡബ്ല്യുഎഫിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതെല്ലാം വെബ്‌ക്യാമുകളോ സ്‌മാർട് ഫോൺ ക്യാമറകളോ ഉപയോഗിച്ച് സൃഷ്‌ടിച്ച, സ്വയം സൃഷ്‌ടിച്ച ഉള്ളടക്കമാണെന്നും ഐഡബ്ല്യുഎഫിന്റെ വിശകലന വിദഗ്ധർ കണ്ടെത്തി.

ഐഡബ്ല്യുഎഫിന്റെ കണക്കുകൾ പ്രകാരം 11-നും 13-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയും ആൺകുട്ടികളെയും ചിത്രീകരിക്കുന്ന ചിത്രങ്ങളുടെ റിപ്പോർട്ടുകളുടെ എണ്ണം 2020-ൽ 38,498-ൽ നിന്ന് 2021-ൽ 91,535 ആയി ഉയർന്നിട്ടുണ്ട്. കുട്ടികളെ ചിത്രീകരിക്കുന്ന റിപ്പോർട്ടുകൾ 2020-ൽ 5,900-ൽ നിന്ന് 2021-ൽ 16,878 ആയി ഉയർന്നു. അതേസമയം 14-നും 15-നും ഇടയിൽ പ്രായമുള്ള കുട്ടികൾ ഉൾപ്പെടുന്ന വിവരങ്ങളുടെ റിപ്പോർട്ടുകൾ 2020-ൽ 1,411-ൽ നിന്ന് 2021-ൽ 3,148 ആയും ഉയർന്നു.

2021 ജനുവരി 1 നും 2021 സെപ്റ്റംബർ 30 നും ഇടയിൽ ഐഡബ്ല്യുഎഫ് സ്ഥിരീകരിച്ച കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന എല്ലാ റിപ്പോർട്ടുകളിലും മൂന്നിൽ രണ്ട് (67 ശതമാനം) 'സ്വയം സൃഷ്‌ടിച്ച/ആദ്യം നിർമിച്ചത്' ദൃശ്യങ്ങളായിരുന്നു. 2020 നെ അപേക്ഷിച്ച് 2021ൽ ഇത് 27 ശതമാനം വർധനവാണ് കാണിക്കുന്നത്

ഐഡബ്ല്യുഎഫിന്റെ അശ്ലീല ഉള്ളടക്കങ്ങൾ സ്വയമേവയുള്ള കണ്ടെത്തൽ രീതികൾ മുൻപത്തേക്കാളും ഇപ്പോൾ കൂടുതൽ മികച്ചതാണ്. എങ്കിലും ഇത്തരം ഉള്ളടക്കങ്ങൾ അവരുടെ മക്കളിൽ നിന്ന് ഡിജിറ്റൽ ലോകത്തേക്ക് എത്തില്ലെന്ന് ഉറപ്പാക്കേണ്ടത് രക്ഷിതാക്കളാണ്. മാതാപിതാക്കളുടെയോ പരിചരിക്കുന്നവരുടെയോ അറിവില്ലാതെ അവരുടെ സ്വന്തം കിടപ്പുമുറിയിൽ നിന്നാണ് മിക്ക ദൃശ്യങ്ങളും പകർത്തിയിരിക്കുന്നതെന്നും കണ്ടെത്തി. ഓൺലൈനിൽ കുട്ടികളെ വഴിതെറ്റിക്കാൻ നടക്കുന്ന ക്രിമിനലുകളാണ് ഇതിനു പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. മിക്ക കുട്ടികളെ കൊണ്ടും നിർബന്ധിപ്പിച്ചാണ് വിഡിയോ പകർത്തിപ്പിക്കുന്നത് എന്നും ദൃശ്യങ്ങളിലെ ശബ്ദങ്ങളിൽ നിന്ന് വ്യക്തമാണ്.

രക്ഷിതാക്കളും പരിചരിക്കുന്നവരും തങ്ങളുടെ കുട്ടികളുമായി ഓൺലൈൻ സുരക്ഷയെക്കുറിച്ചു ചർച്ച ചെയ്യണം. റോഡ് സുരക്ഷയെക്കുറിച്ചോ മയക്കുമരുന്ന് ഒഴിവാക്കുന്നതിനെക്കുറിച്ചോ ചർച്ച ചെയ്യചെയ്യുന്ന പോലെ ഒന്നായി ഇതും മാറേണ്ടതുണ്ടെന്ന് നിയമവിദഗ്ധർ പറയുന്നു. ഓൺലൈനിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ക്രിമിനലുകൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് മിക്ക മാതാപിതാക്കൾക്കും അറിയില്ല എന്നതാണ് വാസ്തവം.

‘എന്റെ കുട്ടി അങ്ങനെ ചെയ്യില്ല' എന്നാണ് മിക്ക രക്ഷിതാക്കളും കരുതുന്നത്. എന്നാൽ നമ്മൾ കാണുന്ന കുട്ടികൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിൽ നിന്നുമുള്ളവരാണെന്ന് ഞങ്ങൾക്കറിയാം, പ്രത്യേക ഗ്രൂപ്പുകളൊന്നുമില്ല - ഇത് ഏതൊരു കുട്ടിയെയും ബാധിക്കുമെന്നും അശ്ലീല വിഡിയോകൾ പരിശോധിക്കുന്ന ഐഡബ്ല്യുഎഫ് വക്താവ് പറഞ്ഞു.

‘കുട്ടികൾ സമപ്രായക്കാരുമായി നഗ്നത പങ്കിടുന്നത് ഡിജിറ്റൽ ലോകത്ത് സാധാരണ സംഭവമായിട്ടുണ്ട്. ഇതെല്ലാം പീഡോഫിലിക് വെബ്‌സൈറ്റുകളിലേക്കാണ് പോകുന്നതെന്ന് ആരും അറിയുന്നില്ല. തന്റെ കുട്ടിയിൽ നിന്ന് ഇതൊന്നും ആദ്യം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ രക്ഷിതാക്കൾക്ക് കഴിയുന്നതെല്ലാം ചെയ്യേണ്ടതുണ്ട്.

കിടപ്പുമുറിയിലെ കുട്ടികൾ സുരക്ഷിതരാണെന്ന് ഒരിക്കലും വിശ്വസിക്കരുത്, കാരണം അവിടേയും കുട്ടികളെ വേട്ടയാടുന്നവർ ഓൺലൈൻ വഴി വരുന്നുണ്ട്, വേട്ടക്കാർക്ക് എളുപ്പത്തിൽ ഇരയെ കണ്ടെത്താൻ കഴിയുന്ന സുരക്ഷിത ഇടം കൂടിയാണ് കിടപ്പുമുറികൾ.

∙ പ്രധാന കേന്ദ്രം ഫെയ്സ്ബുക്

2019 ൽ യുഎസ് ടെക് സ്ഥാപനങ്ങൾ ഓൺലൈനിൽ നിന്ന് കണ്ടെടുത്ത 6.9 കോടി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളിൽ 94 ശതമാനവും ഫെയ്സ്ബുക്കിൽ നിന്നാണ് കണ്ടെത്തിയത്. യുകെ, യുഎസ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ കണക്കുകൾ കൂടിയാണിതെന്ന് ഓർക്കണം. എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ കാരണം മൂന്നാമതൊരാൾക്ക് കാണാൻ കഴിയാത്ത ചിത്രങ്ങളുടെ കണക്കുകൾ കൂടി വരുന്നതോടെ ഈ കണക്ക് വീണ്ടും ഉയർന്നേക്കും.

എൻ‌ക്രിപ്ഷൻ എന്നാൽ അയച്ചയാൾ അല്ലെങ്കിൽ സ്വീകർത്താവിന് പുറമെ മറ്റാർക്കും മറ്റൊരാളെ കാണിച്ചില്ലെങ്കിൽ സന്ദേശം പരിഷ്‌ക്കരിക്കാനോ കാണാനോ കഴിയില്ല എന്നതാണ്. ഉപയോക്തൃ സ്വകാര്യത പരിരക്ഷിക്കുകയാണ് മിക്ക ടെക് കമ്പനികളുടെയും ലക്ഷ്യം. പക്ഷേ കുട്ടികളെ രക്ഷിക്കുന്നതിനും പീഡിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനുമുള്ള അവരുടെ ശ്രമങ്ങളെ ഇത്തരം എൻക്രിപ്ഷൻ തടസപ്പെടുത്തുമെന്നാണ് നിയമപാലകർ ഭയപ്പെടുന്നത്.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ 6.9 കോടി ചിത്രങ്ങൾ 2019 ൽ യുഎസ് നാഷണൽ സെന്റർ ഫോർ മിസ്സിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ (എൻസിഎംഇസി) റിപ്പോർട്ട് ചെയ്തിരുന്നു. ഏറ്റവും കൂടുതൽ അശ്ലീല വിഭാഗത്തിലുള്ള ചിത്രങ്ങളും ഫെയ്സ്ബുക്കിൽ നിന്നാണെന്ന് കണ്ടെത്തിയതെന്നും അധികൃതർ പറഞ്ഞു. എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ നിലവിൽ വന്നാൽ റിപ്പോർട്ടു ചെയ്യപ്പെടുന്ന നിയമവിരുദ്ധ ചിത്രങ്ങളുടെ എണ്ണം പൂജ്യമാകുമെന്ന ആശങ്കയുണ്ടെന്നാണ് നാഷണൽ ക്രൈം ഏജൻസി (എൻ‌സി‌എ) പറയുന്നത്.

English Summary: Supervise 7-to-10 year-olds online to protect against predators, warn child safety experts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA