ഗൂഗിൾ മാപ്പിൽ യുവാവിന്റെ ബെഡ്റൂം നഗ്ന ദൃശ്യങ്ങൾ, ഇതെങ്ങനെ സംഭവിച്ചെന്ന് ഉപയോക്താക്കൾ

google-map-s
SHARE

ഗൂഗിള്‍ മാപ്പിൽ തിരയുമ്പോൾ ചില അപൂർവ കാഴ്ചകൾ കാണുന്നത് പതിവാണ്. ഗൂഗിൾ സ്ട്രീറ്റ് വ്യൂ, ഗൂഗിൾ മാപ്പിന്റെ സാറ്റ്‌ലൈറ്റ് പതിപ്പ് എന്നിവയിൽ സെർച്ചിങ് നടത്തിയവർക്ക് അദ്ഭുതപ്പെടുത്തുന്ന പല കാഴ്ചകളും കണ്ടെത്താൻ കഴിഞ്ഞിട്ടുമുണ്ട്. വർഷങ്ങളായി മറഞ്ഞുകിടന്നിരുന്ന വസ്തുക്കൾ വരെ കണ്ടെത്താൻ ഗൂഗിൾ മാപ്പ് സഹായിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരിക്കുന്നത് ബെഡ്റൂമിൽ നിന്നുള്ള ഒരു യുവാവിന്റെ നഗ്ന ദൃശ്യങ്ങളാണ്. യുവാവിന്റെ സ്വകാര്യ ദൃശ്യങ്ങളാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ഒന്നും മറയ്ക്കാതെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ നഗ്നനായ ഒരു മനുഷ്യന്റെ അവ്യക്തമായ ചിത്രം പ്രത്യക്ഷപ്പെട്ടത് ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്. ഗൂഗിൾ മാപ്‌സ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നമുക്കെല്ലാവർക്കും പരിചിതമാണ്, മാത്രമല്ല സ്ട്രീറ്റ് വ്യൂവിന് വേണ്ട ദൃശ്യങ്ങൾ പകർത്തുന്നതും അറിയാം. ഗൂഗിൾ മാപ്‌സും സ്ട്രീറ്റ് വ്യൂവും ദിവസവും നിരവധി പ്രദേശങ്ങളുടെ പുതിയ ദൃശ്യങ്ങൾ പകർത്തുന്നുണ്ട്. ഇതോടൊപ്പം തന്നെ അബദ്ധത്തിൽ പ്രദേശവാസികളെക്കുറിച്ചുള്ള ചില ഡേറ്റയും ശേഖരിക്കുന്നു. ഇത്തരം ഡേറ്റയും ദൃശ്യങ്ങളുമാണ് പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വലിയ ചര്‍ച്ചയാകുന്നതും.

ഗൂഗിൾ സ്ട്രീറ്റ് വ്യൂവിലെ പുതിയ ചിത്രം ചൊവ്വാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. റെഡ്ഡിറ്റ് പേജ് r/GoogleMaps ലാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ബെഡ്റൂമിൽ പൂർണ നഗ്നനായി നിൽക്കുന്ന യുവാവിനെയാണ് ഗൂഗിൾ മാപ്പിൽ കണ്ടത്. എന്നാൽ, യുവാവ് ക്യാമറയ്ക്ക് നേരെ കൈവീശുന്നതായാണ് തോന്നുന്നത്. മറ്റൊരു കൈയിൽ കോഫി കപ്പും കാണാം.

മിക്ക സ്ട്രീറ്റ് വ്യൂ ചിത്രങ്ങളും ഗൂഗിൾ തന്നെയാണ് നൽകുന്നത്. എന്നിരുന്നാലും, ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം സ്നാപ്പുകൾ സമർപ്പിക്കാൻ കഴിയും. എന്നാൽ ഇതെല്ലാം അപ്‌ലോഡ് ചെയ്യുന്നതിനുമുൻപ് ഫിൽട്ടർ ചെയ്യുക പതിവാണ്. ഗൂഗിൾ മാപ്‌സിൽ നഗ്നത അനുവദനീയമല്ലാത്തതിനാൽ ഈ വ്യക്തി ഫിൽട്ടറേഷൻ സംവിധാനത്തെ മറികടക്കാൻ എന്തെങ്കിലും തന്ത്രം പ്രയോഗിച്ചിരിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

English Summary: Unblurred Picture Of A Naked Man Pops Up On Google Street View Leaving Users Shocked

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA