ADVERTISEMENT

രാജ്യം ഒന്നടങ്കം വീണ്ടും വലിയൊരു കോവിഡ് പ്രതിസന്ധിയെ അഭിമൂഖീകരിക്കുകയാണ്. മിക്ക സ്ഥലങ്ങളിലും മണിക്കൂറുകൾക്കുള്ളിൽ കാട്ടുതീ പോലെയാണ് കോവിഡ് വ്യാപിക്കുന്നത്. കേരളത്തിലെ മിക്ക ജില്ലകളിലും കോവിഡ് കേസുകൾ കുത്തനെ വർധിച്ചിട്ടുണ്ട്, എന്നിട്ടും രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളും സമരങ്ങളും മറ്റു ചടങ്ങുകളും വ്യാപകമായി നടക്കുന്നുണ്ട്. ഇതിനിടെയാണ് സർക്കാർ കോവിഡ് നിയന്ത്രണങ്ങൾക്കായി ജില്ലകളെ മൂന്നുതരമായി തിരിച്ചത്. ഈ നീക്കത്തെ സമൂഹ മാധ്യമങ്ങൾ ട്രോളുകളുമായാണ് സ്വീകരിച്ചത്.

കാസർകോട് ജില്ലയിൽ കോവിഡ് നിയന്ത്രണ ശക്തമാക്കാനായി കലക്ടർ തന്നെ പൊതുപരിപാടികൾ വിലക്കിയതായി അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ വിലക്ക് പിൻവലിച്ചതായും അറിയിച്ചു. ഇതോടെ ഈ വിഷയം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് ട്രോളുകളാൽ കൈകാര്യം ചെയ്തു. കാസർകോട് ഇന്നാണ് സിപിഎം ജി​ല്ലാ സമ്മേളനം തുടങ്ങുന്നത്. ഇതിനാലാണ് കലക്ടർ വിലക്ക് പിൻവലിച്ചതെന്ന് ആരോപിച്ചുള്ള നിരവധി ട്രോളുകൾ കാണാം.

troll-covid-2

എന്നാൽ, കലക്ടറുടെ കുറിപ്പിന് താഴെ തന്നെ ട്രോളുകളുടെ പ്രളയമാണ്. സമ്മേളനം കഴിഞ്ഞ ജില്ല, സമ്മേളനം നടന്നു കൊണ്ടിരിക്കുന്ന ജില്ല, സമ്മേളനം നടക്കാനുള്ള ജില്ല എന്നിങ്ങനെ കോവിഡ് നിയന്ത്രണങ്ങളുടെ മാനദണ്ഡമെന്ന് വരെ ചിലർ വിമർശിച്ചു രംഗത്തെത്തി. ഇതിനിടെ ചില ജില്ലകളെ മൂന്നു വിഭാഗത്തിലും ഉൾപ്പെടുത്തിയതായും ട്രോളായി പ്രചരിക്കുന്നുണ്ട്.

വൈകുന്നരം ആറ് മുതൽ രാവിലെ ആറ് വരെ കോളെജുകൾ അടച്ചു (പട്ടി കേറാതിരിക്കാനാകും) എന്നിങ്ങനെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും അടയ്ക്കാത്തതിനെ വിമർശിക്കുന്ന ട്രോളുകളും നിരവധിയാണ്

troll-covid-3

കോവിഡ് പ്രതിരോധത്തിന്റെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്യുന്നതിൽ പ്രവാസികളും രംഗത്തുണ്ട്. നാട്ടിൽ വരുമ്പോൾ ഏഴ് ദിവസം വീട്ടിലിരിക്കാൻ പറയുന്നവർ തന്നെ നഗരങ്ങളിൽ വൻ സമ്മേളനങ്ങൾ നടത്തുന്നത് എന്തിനാണ് എന്നാണ് പ്രവാസികൾ ചോദിക്കുന്നത്.

വിവാഹം, മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രമാണ് അനുമതിയുള്ളത്. ഇതിനെയും ട്രോളുന്നവരുണ്ട്. വിവാഹങ്ങൾ വയ്ക്കുമ്പോൾ ഒരു തിരുവാതിര കൂടി വെച്ചാൽ 520 പേർക്ക് പങ്കെടുക്കാം എന്നാണ് പരിഹാസങ്ങളിൽ ഒന്ന്. വൈകുന്നരം ആറ് മുതൽ രാവിലെ ആറ് വരെ കോളെജുകൾ അടച്ചു (പട്ടി കേറാതിരിക്കാനാകും) എന്നിങ്ങനെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും അടയ്ക്കാത്തതിനെ വിമർശിക്കുന്ന ട്രോളുകളും നിരവധിയാണ്.

English Summary: Covid-19 restrictions and trolls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com