തലയ്ക്ക് മുകളിൽ കറങ്ങുന്ന നിലയത്തിൽ നിന്നൊരു ടിക്ടോക് ഷൂട്ടിങ്, ചരിത്രം സൃഷ്ടിച്ചു സാമന്ത

tiktok-space-station
SHARE

കുറഞ്ഞ കാലത്തിനിടെ ടെക് ലോകത്ത് ജനപ്രീതി നേടിയ ചൈനീസ് ആപ്് ടിക്ടോക് ബഹിരാകാശത്തും എത്തി. ബഹിരാകാശ നിലയത്തിൽ നിന്നുള്ള ആദ്യ ടിക് ടോക് വിഡിയോ ദിവസങ്ങൾക്കു മുന്‍പ് പുറത്തുവരികയും ചെയ്തു. ഇഎസ്എയുടെ ബഹിരാകാശയാത്രികയായ സാമന്ത ക്രിസ്റ്റോഫോറെറ്റി ആണ് ആദ്യ ടിക്ടോക് വിഡിയോ ഷൂട്ട് ചെയ്ത് ചരിത്രം സൃഷ്ടിച്ചത്.

യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ബഹിരാകാശയാത്രികയായ സാമന്ത രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നാണ് ടിക് ടോക് വിഡിയോ പോസ്റ്റ് ചെയ്തത്. സ്‌പേസ് എക്‌സിന്റെ ക്രൂ-4 ദൗത്യത്തിന്റെ ഭാഗമായി ആറ് മാസത്തെ താമസത്തിനായി ഏപ്രിൽ 27 നാണ് സാമന്ത ബഹിരാകാശ നിലയത്തിലെത്തിയത്.

‘ഇതുവരെ ഒരു ടിക് ടോക്കർ പോയിട്ടില്ലാത്തിടത്തേക്ക് ധൈര്യത്തോടെ പോകാൻ എന്നെ പിന്തുടരൂ,’ എന്നാണ് സാമന്ത മേയ് 5ന് പോസ്റ്റ് ചെയ്ത 88 സെക്കൻഡ് വിഡിയോയിൽ പറയുന്നത്. ബഹിരാകാശ നിലയത്തിലെ സഹപ്രവർത്തകരുമായുള്ള കാര്യങ്ങൾ തന്നെയാണ് വിഡിയോയിൽ ക്രിസ്റ്റോഫോറെറ്റി കാണിക്കുന്നത്. കൂടാതെ മിഷന്റെ രണ്ട് സീറോ-ജി സൂചകങ്ങളായ സിപ്പി എന്ന പേരുള്ള പ്ലാഷ് ആമയും എറ്റ എന്ന കുരങ്ങിനെയും സാമന്ത പരിചയപ്പെടുത്തി.

സാമന്ത ഇതിനകം തന്നെ ടിക് ടോക്കിൽ നിരവധി ബഹിരാകാശ-വിശദീകരണ വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്, എന്നാൽ ബഹിരാകാശത്തു നിന്ന് അവർ ആദ്യമായി ചിത്രീകരിച്ച് വിഡിയോ പോസ്റ്റ് ചെയ്തത് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു. സാമന്തയുടെ രണ്ടാമത്തെ ബഹിരാകാശ യാത്രയാണ് ക്രൂ-4. അവർ മുൻപ് 2014 നവംബർ മുതൽ 2015 ജൂൺ വരെ ബഹിരാകാശ നിലയത്തിൽ താമസിച്ചിട്ടുണ്ട്.

English Summary: ESA astronaut makes history with 1st TikTok from space station

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA