പുത്തൻ ഫീച്ചറുകളുമായി കേരള പൊലീസ് സൈബർ ഡോമിന്റെ ബിസേഫ്

besafe
SHARE

സൈബർ കുറ്റകൃത്യങ്ങളെ തടയുക, സൈബർ സാങ്കേതിക പരിജ്ഞാനം - സൈബർ സുരക്ഷ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുക, സൈബർ ചതിക്കുഴികളും സ്പാം കോളുകളും അലേർട്ട് ചെയ്യുക തുടങ്ങിയ ലക്ഷ്യത്തോടെ കേരള പൊലീസ് സൈബർഡോം വികസിപ്പിച്ചെടുത്ത സൈബർ പ്ലാറ്റ്‌ഫോമാണ് ബിസേഫ്. സൈബർ സുരക്ഷയും, ബോധവൽക്കരണവും സംബന്ധിച്ച് ബിസേഫ് വിവിധ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

∙ ബിസ്‌കാൻ 

ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾക്ക് നമ്മൾ നൽകുന്ന പെർമിഷനുകളെക്കുറിച്ചും അവ എത്രത്തോളം സുരക്ഷിതമെന്നും മനസിലാക്കാൻ ബിസ്‌കാൻ ഫീച്ചർ സഹായിക്കുന്നു. ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾക്ക് ഫോട്ടോകൾ, കോൾ ലോഗുകൾ, ക്യാമറ, സ്ക്രീൻ റെക്കോർഡ് തുടങ്ങിയവയിലേക്ക് ആക്‌സസ് ഉണ്ടോ, ബാങ്കിങ് വിവരങ്ങൾ പോലുള്ള സെൻസിറ്റിവ് സന്ദേശങ്ങൾ വായിക്കാനുള്ള അനുമതിയുണ്ടോ എന്നിവ ബിസ്കാനിൽ നിങ്ങൾക്ക് പരിശോധിക്കാം. പ്ലേസ്റ്റോറിൽ ലഭ്യമാകുന്ന രണ്ട് ലക്ഷത്തിലധികം ആൻഡ്രോയിഡ് ആപ്പുകൾ ബിസ്‌കാൻ ഡേറ്റാബേസിൽ ഉൾപ്പെടുത്തിയാണ് ആപ്പ് സ്‌കാൻ അതിന്റെ സാങ്കേതിക സാധുത സാധ്യമാക്കുന്നത്. 

സുരക്ഷാ സ്കാനിങ്ങിൽ, സ്‌കാൻ ചെയ്യുന്ന ആപ്ലിക്കേഷന്റെ സുരക്ഷാ പ്രശ്‌നങ്ങളും മാൽവെയറുകളും സിസ്റ്റങ്ങൾ സ്‌കാൻ ചെയ്യുകയും സ്‌കോറുകൾ സൃഷ്‌ടിക്കുകയും ചെയ്യുന്നു. ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾക്ക് മാത്രമാണ് നിലവിൽ ഈ സൗകര്യം ലഭ്യമാകുന്നത്. ഭാവിയിൽ ഐഒഎസ് വേർഷനും ലഭ്യമാക്കും.

∙ സ്‌കാം/സ്‌പാം കോൾസ്

‌സ്‌കാം/സ്‌പാം കോളുകൾ തിരിച്ചറിയുകയും തടയുകയും ചെയ്യുന്നു. സ്പാം/ ഫ്രാഡ് നമ്പറുകളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന നമ്പറുകളുടെ ഡേറ്റാബേസിൽ സേർച്ച് ചെയ്‌ത്‌ സംശയകരമായ നമ്പറുകളെ തിരിച്ചറിയുകയും പ്രസ്‌തുത നമ്പർ ബ്ളോക്ക് ചെയ്യുവാനും കഴിയും.

∙ കമ്മ്യൂണിറ്റി റിപ്പോർട്ടിങ്

സ്‌കാം/സ്‌പാം, സെയിൽസ് തുടങ്ങിയ അലോസരപ്പെടുത്തുന്ന ഫോൺ നമ്പറുകളും അതുപോലെ സംശയകരമായ ആപ്പുകളും പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ സൗകര്യമുണ്ട്.

∙ ഐഎംഇഐ സേർച്ച്

മൊബൈൽ ഡിവൈസിന്റെ ആധികാരികത തിരിച്ചറിയാൻ സഹായിക്കും. മോഷ്ടിച്ച ഫോണാണോ അല്ലയോ എന്നറിയാൻ ഈ ഫീച്ചറിലൂടെ സാധിക്കുന്നു. മോഷ്ടിക്കപ്പെട്ട ഫോണിന്റെ ഐഎംഇഐ നമ്പറുകൾ അപ്ഡേറ്റ് ചെയ്യപ്പെട്ട ഡേറ്റബേസിൽ ഐഎംഇഐ സേർച്ചിങ് നടത്തിയാണ് ഡിവൈസിന്റെ ആധികാരികത പരിശോധിക്കുന്നത്.

∙ വെരിഫൈഡ് നമ്പേർസ് ഡയറക്ടറി

നമ്പറുകളുടെ ആധികാരികത ഡയറക്ടറിയിൽ നിന്ന് പരിശോധിക്കാം. ബിസേഫ് കാസ്റ്റുകൾ - ജനപ്രിയ പോഡ്‌കാസ്റ്റ് പ്ലാറ്റ്‌ഫോമുകളായ ഗാനാ, ഗൂഗിൾ, സ്പോട്ടിഫൈ എന്നിവയിലും ബിസേഫ് വെബ്‌സൈറ്റ് വഴിയും കേരള പൊലീസ് സൈബർഡോമിൽ നിന്നുള്ള സൈബർ സുരക്ഷാ സംബന്ധിച്ച് വിവിധ ടോപ്പിക്കുകളെക്കുറിച്ചുള്ള പോഡ്‌കാസ്റ്റുകൾ സംപ്രേക്ഷണം ചെയ്യുന്നു. സ്‌കാം സ്‌റ്റോറീസും ബിസേഫ് സൈറ്റിൽ വായിക്കാം.

∙ ഇ–ബുക്ക്

വിവിധതരം സൈബർ തട്ടിപ്പുകളെക്കുറിച്ചും അതിന്റെ മോഡസ് ഓപറാൻഡിയും അത്തരം തട്ടിപ്പുകളെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ഇ– ബുക്ക് ബിസേഫിലൂടെ സൈബർഡോം പുറത്തിറക്കിയിട്ടുണ്ട്. സൈബർ ക്രൈം റിപ്പോർട്ടിങ്ങിനെകുറിച്ചുള്ള വിവരണവും ഓൺലൈൻ കോഡ് ഓഫ് കോണ്ടാക്റ്റ് എന്നിവ ഇ–ബുക്കിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

∙ ബിസേഫ് റിസോഴ്‌സസ് 

പൊതുജനങ്ങളിൽ സൈബർ സുരക്ഷാ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ നിരവധി വിഷയങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിവരശേഖരം പവർ പോയിന്റ് പ്രസന്റേഷനുകളായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

∙ ബിസേഫ് ടോക്‌സ്

വിവിധ സൈബർ തട്ടിപ്പുകളെയും സൈബർ സുരക്ഷാ വിഷയങ്ങളെയും കുറിച്ചുള്ള പ്രതിമാസ വെബിനാറുകൾ ആപ്പ് വഴി ലഭ്യമാക്കുന്നു. ലോക്ക്ഡൗൺ കാലത്ത്‌ ഇ കർഫ്യൂ പാസ് ( E Curfew Pass) സേവനം നൽകി ബിസേഫ് (BSafe) ശ്രദ്ധ നേടിയിരുന്നു. വിജയകരമായി രണ്ടു വർഷം പൂർത്തിയാക്കിയ ബിസേഫ് പ്ലാറ്റ്‌ഫോം മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വെബ് ആപ്ലിക്കേഷനായും മൊബൈൽ ആപ്ലിക്കേഷനായും പൊതുജനങ്ങൾക്ക് ബിസേഫ് സേവനം ലഭ്യമാണ്. ബിസേഫ് വെബ്‌സൈറ്റ് ലിങ്ക്: https://bsafe.kerala.gov.in/

ബിസേഫ് ആപ്പ് ലിങ്ക്: https://play.google.com/store/apps/details?id=com.cyberdome.bsafe

ലേഖകന്റെ ഇമെയിൽ: dileep.senapathy@gmail.com

English Summary: BSafe by Cyberdome is an innovative initiative of Kerala Police Cyberdome

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS