ADVERTISEMENT

ജൂലൈയിൽ പുറത്തിറങ്ങുന്ന നത്തിങ് ഫോൺ (1)ന്റെ ഡിസൈൻ വ്യക്തമാക്കുന്ന വിഡിയോയും പുറത്തുവന്നു. ദിവസങ്ങൾക്ക് മുൻപ് ചില ചിത്രങ്ങൾ പുറത്തുവന്നിരുന്നെങ്കിലും ഇത് ആദ്യമായാണ് വിഡിയോ പുറത്തുവരുന്നത്. ഫോൺ പ്രദർശിപ്പിക്കാനായി ഏതാനും മാധ്യമ പ്രവർത്തകർക്കായി കമ്പനി സ്വിറ്റ്‌സർലൻഡിൽ ഒരുക്കിയ ചെറിയ പരിപാടിക്കിടെ പകർത്തിയ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ലോറൻസ് കെല്ലർ ആണ് ഹാൻഡ്സെറ്റിന്റെ വിഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തത്.

നത്തിങ് ഫോൺ വെളുത്ത നിറത്തിലാണ് കാണുന്നത്. കൂടാതെ പിൻ പാനലിൽ ചില ഫാൻസി നോട്ടിഫിക്കേഷൻ ലൈറ്റുകളും കാണാം. ക്യാമറയ്ക്ക് ചുറ്റും ഒരു റിങ് ഉൾപ്പെടുത്തിയിട്ടുണ്ട്. പിൻ പാനലിന്റെ ചില ഭാഗങ്ങൾ തിളങ്ങുകയും പ്രകാശിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണിക്കുന്നുണ്ട്. നത്തിങ് ഫോൺ (1) ന്റെ ഡിസൈൻ എല്ലാവരെയും ആകർഷിക്കുമെന്നാണ് കരുതുന്നത്.

ഈ ലൈറ്റുകൾ എങ്ങനെയാണ് പ്രകാശിക്കന്നതെന്ന് നിലവിൽ അറിയില്ല. ഫോണിലേക്ക് പുതിയ അറിയിപ്പുകളോ കോളുകളോ വരുമ്പോൾ പിൻ പാനൽ തിളങ്ങാൻ സാധ്യതയുണ്ട്. സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന പിൻ ക്യാമറ മൊഡ്യൂളിന് സമീപം സിംഗിൾ റിങ് ലൈറ്റ് ഉള്ള ഫോണുകൾ ഓപ്പോയും വിൽക്കുന്നുണ്ട്.

നോട്ടിഫിക്കേഷൻ ലൈറ്റ് ശരിക്കും ഉപയോഗപ്രദമാണ്. മറ്റു ബ്രാൻഡുകളുടെ ഫോണുകളിലേക്കും ഈ ഫീച്ചറുകൾ തിരികെ കൊണ്ടുവരുന്നുണ്ട്. സാംസങ് ഗാലക്‌സി എസ് 22 നോട്ടിഫിക്കേഷൻ അലേർട്ടുകൾക്കായി ഒരു എഡ്ജ് ലൈറ്റിങ് ഫങ്ഷനും വാഗ്ദാനം ചെയ്യുന്നു. കൂടാതെ ചില നോക്കിയ ഫോണുകളുടെ പവർ ബട്ടനിലും നോട്ടിഫിക്കേഷൻ ലൈറ്റ് കാണുന്നുണ്ട്. ലൈറ്റ് ഫീച്ചർ ഡിസൈനിന്റെ ഭാഗമാകാനും ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കാതിരിക്കാനും സാധ്യതയുണ്ട്. വരും ആഴ്ചകളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കും.

നത്തിങ് ഫോൺ (1)ന്റെ നിരവധി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫോണിന്റെ ചുവടെ ഹെഡ്‌ഫോൺ ജാക്ക് ഇല്ലെന്നാണ് റിപ്പോർട്ട്. ഇതിൽ അതിശയിക്കാനില്ല, കൂടുതൽ പേർ ഇപ്പോൾ വയർലെസ് ചാർജിങ് സാങ്കേതികവിദ്യ തിരഞ്ഞെടുക്കുന്നതിനാൽ ഫോണുകളിൽ ഓഡിയോ ജാക്ക് ഉപേക്ഷിച്ചേക്കാം. ഇതൊരു യുഎസ്ബി ടൈപ്പ് സി പോർട്ട് ആയി അവതരിപ്പിക്കാൻ സാധ്യതയുണ്ട്. സ്മാർട് ഫോണിന്റെ മുൻഭാഗത്തെ ഡിസൈൻ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത് ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

 

ഹാൻഡ്സെറ്റ് ഉയർന്ന നിലവാരമുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ് പായ്ക്ക് ചെയ്യാനും ഫാസ്റ്റ് ചാർജിങ് പിന്തുണയും പ്രതീക്ഷിക്കുന്ന ഫീച്ചറുകളാണ്. ജൂലായ് 12-ന് ആഗോള വിപണികളിലും ഇന്ത്യയിലും നത്തിങ് ഫോൺ (1) അവതരിപ്പിക്കും. ഫ്ലിപ്പ്കാർട്ട് വഴി ഫോൺ വാങ്ങാം. ഇവന്റ് വെർച്വലായി നടക്കും. കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി ഇവന്റ് കാണാനാകും.

 

English Summary: Nothing phone (1) spotted in a video, shows a glowing rear panel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com