വാട്സാപ്പിൽ ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ട് തിരിച്ചുപിടിക്കാം... പുതിയ ഫീച്ചറിനെക്കുറിച്ചറിയാം

INDIA-INTERNET-POLITICS-TECH
Photo by Sajjad HUSSAIN / AFP
SHARE

ടെക് ലോകത്ത് ഓരോ മാസവും നിരവധി അക്കൗണ്ടുകളാണ് വാട്സാപ് നിരോധിക്കുന്നത്. എന്നാൽ, ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ തിരിച്ചുപിടിക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ പോകുകയാണ് വാട്സാപ്. നിലവിൽ വാട്സാപ്പിന്റെ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ ലഭിക്കുന്നുണ്ട്. പ്ലാറ്റ്‌ഫോമിൽ നിരോധിക്കപ്പെട്ട ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടിലേക്ക് ആക്‌സസ് വീണ്ടെടുക്കാൻ ഇപ്പോൾ അപ്പീൽ ചെയ്യാൻ കഴിയും. വാബീറ്റാഇൻഫോ ആണ് വാട്സാപ്പിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്.

എല്ലാ മാസവും ആപ്പിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്ത ലക്ഷക്കണക്കിന് അക്കൗണ്ടുകൾ വാട്സാപ് നിരോധിക്കുന്നുണ്ട്. ഓരോ മാസവും 10 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിക്കുന്നുണ്ട്. ഇത്തരത്തില്‍ ബ്ലോക്ക് ചെയ്‌ത അക്കൗണ്ടുകളിലേക്ക് ആളുകൾക്ക് പിന്നീട് പ്രവേശിക്കാൻ കഴിയില്ല. ഒരു അക്കൗണ്ട് നിരോധിച്ചിട്ടുണ്ടെങ്കിൽ വാട്സാപ് ഓപ്പൺ ചെയ്യുമ്പോൾ തന്നെ ‘ഈ അക്കൗണ്ട് ഉപയോഗിക്കാൻ അനുവാദമില്ല’ എന്ന സന്ദേശം കാണിക്കും.

അക്കൗണ്ട് പ്രവർത്തനം പ്ലാറ്റ്ഫോം സേവന നിബന്ധനകൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ അക്കൗണ്ടുകൾ നിരോധിക്കുന്നു, ഉദാഹരണത്തിന്, സ്പാം, സ്‌കാമുകൾ അല്ലെങ്കിൽ അത് വാട്സാപ് ഉപയോക്താക്കളുടെ സുരക്ഷ അപകടത്തിലാക്കുന്നുവെങ്കിൽ നിരോധിക്കുമെന്നാണ് വാട്സാപ്പ് അധികൃതരുടെ വിശദീകരണം.

ഉപയോക്താക്കൾ തങ്ങളുടെ നിരോധിച്ച വാട്സാപ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ തന്നെ ആപ്പിനുള്ളിൽ തന്നെ വാട്സാപ് സപ്പോർട്ടുമായി ബന്ധപ്പെടാനുള്ള ഓപ്ഷൻ ലഭിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. നിലവിൽ വാട്സാപ്പിൽ ഈ ഓപ്ഷൻ ലഭിക്കുന്നില്ല, നിങ്ങളുടെ അക്കൗണ്ട് വീണ്ടെടുക്കുന്നതിനുള്ള നിബന്ധനകൾ അറിയണമെങ്കിൽ വാട്സാപ്പിന്റെ ഹെൽപ് പേജ് സന്ദർശിക്കേണ്ടതുണ്ട്.

വാട്സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പ് ആപ്പിനുള്ളിലെ നിരോധിത അക്കൗണ്ടുകൾക്കുള്ള റിവ്യൂ ഓപ്‌ഷൻ കാണിക്കുന്നത്. നിങ്ങൾ അത് തിരഞ്ഞെടുത്തുകഴിഞ്ഞാൽ, ‘അവരുടെ സേവന നിബന്ധനകൾക്ക് വിരുദ്ധമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിന്’ വാട്സാപ് സപ്പോർട്ട് ടീം നിങ്ങളുടെ അക്കൗണ്ടും ഹാൻഡ്സെറ്റ് വിവരങ്ങളും റിവ്യൂ ചെയ്യും. റിവ്യൂ ചെയ്യാനായി റിക്വസ്റ്റ് കൊടുക്കുമ്പോൾ ചില അധിക വിശദാംശങ്ങൾ നൽകേണ്ടതുണ്ട്.

റിവ്യൂ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം നിങ്ങളുടെ അക്കൗണ്ട് അബദ്ധത്തിൽ നിരോധിച്ചതായി പ്ലാറ്റ്‌ഫോം കണ്ടെത്തിയാൽ അത് പുനഃസ്ഥാപിക്കപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ അക്കൗണ്ട് അവരുടെ സേവന നിബന്ധനകൾ ലംഘിച്ചതായി വാട്സാപ് കണ്ടെത്തുകയാണെങ്കിൽ പഴയ അക്കൗണ്ട് വീണ്ടും ഉപയോഗിക്കാനും കഴിയില്ല. കൂടാതെ നിങ്ങൾക്ക് മൂന്നാമതൊരു അവസരം ലഭിക്കുകയുമില്ല.

ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചർ കണ്ടെത്തിയത്. വരും ആഴ്ചകളിൽ ഐഒഎസ് ഉപയോക്താക്കൾക്കും ഇത് ലഭ്യമാക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. വാട്സാപ്പിന്റെ സ്ഥിരമായ പതിപ്പിലേക്ക് പുതിയ ഫീച്ചർ എപ്പോൾ പുറത്തിറക്കുമെന്ന് അറിവായിട്ടില്ല.

English Summary: Banned on WhatsApp? You will soon get option to revoke your suspended account within the app

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS