യൂട്യൂബിനെ അട്ടിമറിച്ച് ടിക്‌ടോക് ഒന്നാമത്

tiktok-app
SHARE

ടെക് ലോകത്തിനു സങ്കല്‍പ്പിക്കാന്‍ പോലുമാകാത്തതാണ് സംഭവിച്ചിരിക്കുന്നത്. വർഷങ്ങളായി ലോകത്തെ ഏറ്റവും പ്രശസ്തമായ വിഡിയോ വെബ്‌സൈറ്റ് ഏതാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നിട്ടുള്ളു -ഗൂഗിളിന്റെ യൂട്യൂബ്. ഫെയ്സ്ബുക്, ആമസോണ്‍, ട്വിറ്റര്‍ തുടങ്ങിയ വെബ്‌സൈറ്റുകളൊന്നും ഒരിക്കലും ഗൂഗിളിന് ഒരു വെല്ലുവിളിയും ഉയര്‍ത്തിയിട്ടില്ല. ഇതിനാല്‍ തന്നെ ഗൂഗിളിന്റെ യൂട്യൂബിനേക്കാൾ ഉപയോഗിക്കപ്പെടുന്ന ഒരു വെബ്‌സൈറ്റ്, ആപ്പ് വരുമെന്ന് ചിന്തിക്കാനേ കഴിയില്ലായിരുന്നു. എന്നാൽ അതും സംഭവിച്ചിരിക്കുന്നു. ചൈനീസ് ഷോർട്ട് വിഡിയോ പ്ലാറ്റ്‌ഫോമായ ടിക്ടോക് ആണ് യൂട്യൂബിനെ പിന്നിലാക്കി കുതിക്കുന്നത്. ടിക്ടോക്കിൽ (Tiktok) കുട്ടികളും കൗമാരക്കാരും പ്രതിദിനം ശരാശരി 91 മിനിറ്റ് ഉള്ളടക്കം കാണുന്നുണ്ട് എന്നാണ് റിപ്പോർട്ട്. എന്നാൽ യൂട്യൂബ് ഉള്ളടക്കം കാണുന്നത് വെറും 56 മിനിറ്റ് മാത്രമാണെന്നും പുതിയ ഡേറ്റ കാണിക്കുന്നു.

2021ലെ ഡേറ്റയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അടുത്ത തലമുറ വെബ് ഉപയോക്താക്കളെ ടിക്ടോക് എങ്ങനെ പിടികൂടി എന്നതിന്റെ ഒരു വലിയ ചിത്രം വരയ്ക്കുന്നതാണ് ഈ റിപ്പോർട്ട്. 2020 ജൂണിലാണ് ടിക്ടോക് പ്രതിഭാസം തുടങ്ങിയത്. അന്നാണ് 4 മുതൽ 18 വയസ്സു വരെയുള്ളവരുടെ ഒരു ദിവസത്തെ ശരാശരി മിനിറ്റുകളുടെ കണക്കിൽ ടിക്ടോക് യൂട്യൂബിനെ മറികടന്നത്. അതിനുശേഷമുള്ള വർഷങ്ങളിൽ ടിക്ടോക് യുവ ഉപയോക്താക്കളിൽ ആധിപത്യം തുടർന്നു.

കഴിഞ്ഞ വർഷം യുഎസിലെ കുട്ടികളും കൗമാരക്കാരും ടിക്‌ടോക്കിൽ പ്രതിദിനം ശരാശരി 99 മിനിറ്റും യൂട്യൂബിൽ 61 മിനിറ്റും ചെലവഴിച്ചു എന്നാണ് കണക്ക്. യുകെയിൽ ടിക്‌ടോക് ഉപയോഗം പ്രതിദിനം 102 മിനിറ്റ് വരെ ആയിരുന്നു, യൂട്യൂബിൽ ഇത് വെറും 53 മിനിറ്റ്. ലോഞ്ച് ചെയ്ത് രണ്ട് വർഷത്തിനുള്ളിൽ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം 150 കോടി കവിഞ്ഞ യൂട്യൂബ് ഷോർട്ട്‌സ് എന്ന പേരിൽ ഒരു ഹ്രസ്വ വിഡിയോ പ്ലാറ്റ്‌ഫോമും യൂട്യൂബിനുണ്ട്.

2021 ഫെബ്രുവരിയിയിലാണ് ടിക്ടോക് ഒന്നാം സ്ഥാനത്തെത്തി ടെക്‌നോളജി ലോകത്തെ വീണ്ടും അദ്ഭുതപ്പെടുത്തിയത്. അന്ന് ടിക്‌ടോക്കിന് ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. ചൈനയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ത്യ 2020 ജൂണില്‍ ടിക്‌ടോക്ക് നിരോധിക്കുകയായിരുന്നു. ഇന്ത്യ നിരോധിച്ചതിനു ശേഷവും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ചൈനീസ് ടിക്ടോക് വൻ മുന്നേറ്റമാണ് നടത്തുന്നത്.

English Summary: Kids, teens spending more time on TikTok than YouTube globally: Report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
FROM ONMANORAMA