ADVERTISEMENT

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഷോർട്ട് വിഡിയോ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം 60 കോടി കടക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ ഷോർട്ട്-ഫോം ആപ്പുകൾ 2025 ഓടെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 60 കോടിയായി (എല്ലാ സ്മാർട് ഫോൺ ഉപയോക്താക്കളുടെയും 67 ശതമാനം) ഇരട്ടിയാക്കുമെന്നും 2030 ഓടെ 1900 കോടി ഡോളറിന്റെ ധനസമ്പാദന അവസരമുണ്ടാകുമെന്നും പുതിയ റിപ്പോർട്ട് കാണിക്കുന്നു.

 

ഇന്ത്യക്കാർ ഇപ്പോൾ സ്മാർട് ഫോണുകളിൽ വിനോദ ഉള്ളടക്കം കാണാൻ പ്രതിദിനം 156 മിനിറ്റ് ചെലവഴിക്കുന്നു. ശരാശരി ഒരു ഇന്ത്യൻ ഉപയോക്താവ് ഓരോ ദിവസവും 38 മിനിറ്റ് ഷോർട്ട് ഫോം ഉള്ളടക്കം കാണാൻ സമയം കണ്ടെത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

 

ബെംഗളൂരു ആസ്ഥാനമായുള്ള റെഡ്സീർ സ്ട്രാറ്റജി കൺസൾട്ടന്റ്സിന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്റർനെറ്റ് വളർച്ചയുടെ അടുത്ത തരംഗം ടയർ 2 നഗരങ്ങളിൽ നിന്നും അതിനപ്പുറമുള്ള പ്രദേശങ്ങളിൽ നിന്നുമായിരിക്കും. ഇവിടെ നിന്നുള്ളവർ ഷോർട്ട് ഫോം വിഡിയോകൾ കാണാനുള്ള പ്രവണത കൂടുതലാണെന്നും നിരീക്ഷിക്കുന്നു.

 

കൂടാതെ, ഇന്ത്യൻ ഷോർട്ട്-ഫോം ആപ്പുകൾക്കുള്ള ഉള്ളടക്കത്തിന്റെയും അൽഗോരിതങ്ങളുടെയും ഗുണനിലവാരം അതിവേഗം മെച്ചപ്പെടുത്തുന്നത് വളർച്ചയുടെ മറ്റൊരു പ്രധാന ഘടകമാണ്. മൊജ്, ജോഷ്, റോപോസോ, എംഎക്‌സ് തകടാക്, ചിങ്കാരി എന്നിവരാണ് ഇന്ത്യയിലെ പ്രധാന ഷോർട്ട്-ഫോം ആപ്പുകൾ. 2030 ആകുമ്പോഴേക്കും മൊത്തത്തിലുള്ള ഡിജിറ്റൽ പരസ്യത്തിന്റെ 10-20 ശതമാനത്തോളം ഷോർട്ട് ഫോം വിഡിയോ മേഖല കയ്യടക്കുമെന്നും റിപ്പോർട്ട് പറയുന്നു.

 

English Summary: Indian short-video apps to reach 600 mn users by 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com