യൂട്യൂബ് വിഡിയോ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ പുതിയ ടൂൾ

youtube-logo-1248
പ്രതീകാത്മക ചിത്രം
SHARE

സ്രഷ്‌ടാക്കൾക്ക് അവരുടെ ഉള്ളടക്കം കൂടുതൽ പേരിലേക്ക് എത്തിക്കാൻ യൂട്യൂബ് പുതിയ ടൂൾ അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് നിലവിലുള്ള ദൈർഘ്യമേറിയ യൂട്യൂബ് വിഡിയോകളിൽ നിന്ന് 60 സെക്കൻഡ് വരെയുള്ള വിഡിയോ നിർമിക്കാൻ പുതിയ ടൂൾ വഴി സാധിക്കും. ഇതോടൊപ്പം തന്നെ യൂട്യൂബിൽ സാധാരണയായി ലഭിക്കുന്ന അതേ എഡിറ്റിങ് ടൂളുകൾ ഉപയോഗിച്ച് ഇവ ഷോര്‍ട്സ് ആക്കി മാറ്റാനും കഴിയും.

ദൈർഘ്യമേറിയ വിഡിയോകളിൽ നിന്നെടുക്കുന്ന ക്ലിപ്പുകളിലേക്ക് ടെക്‌സ്‌റ്റും ഫിൽട്ടറുകളും മറ്റ് കാര്യങ്ങളും ചേർക്കാൻ കഴിയുമെന്ന് യൂട്യൂബ് സപ്പോർട്ട് പേജിൽ സൂചിപ്പിച്ചിട്ടുണ്ട്. സ്രഷ്‌ടാക്കൾക്ക് ടൈംലൈൻ എഡിറ്റർ ലഭിക്കും. നിങ്ങളുടെ ക്ലാസിക് ഉള്ളടക്കത്തിന് പുതുജീവൻ കൊണ്ടുവരാൻ പുതിയ ഫീച്ചറുകൾ ഉപയോഗിക്കാം. ഇതുവഴി കൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ കഴിയുമെന്നും കമ്പനി പറയുന്നു.

ഉപയോക്താക്കൾക്ക് ക്യാമറ ഉപയോഗിച്ച് കൂടുതൽ ഷോർട്സ് വിഡിയോകൾ ഷൂട്ട് ചെയ്യാനും അവരുടെ ഗാലറിയിൽ നിന്ന് 60 സെക്കൻഡിൽ താഴെയുള്ള വിഡിയോയുടെ ഒരു ഭാഗം തിരഞ്ഞെടുക്കുകയാണെങ്കിൽ കൂടുതൽ വിഡിയോകൾ അപ്‌ലോഡ് ചെയ്യാനും ഒരു ഓപ്ഷൻ ലഭിക്കുമെന്നും യൂട്യൂബ് വ്യക്തമാക്കി.

നിങ്ങളുടെ മറ്റു യൂട്യൂബ് വിഡിയോകളിൽ നിന്ന് സൃഷ്‌ടിച്ച ഷോർട്സ് വഴി ദൈർഘ്യമേറിയ വിഡിയോകളിലേക്ക് തിരികെ ലിങ്ക് ചെയ്യാമെന്നും അതുവഴി ഷോർട്സ് കാണുന്നവർക്ക് യഥാർഥ വിഡിയോ കാണാൻ വഴിയൊരുക്കുമെന്നും യുട്യൂബ് വ്യക്തമാക്കി. ദൈർഘ്യമേറിയ വിഡിയോ കാണുന്നതിന് പകരം ചെറിയ വിഡിയോകൾ കാണുന്നത് എളുപ്പമായതിനാൽ അവരുടെ ദൈർഘ്യമേറിയ വിഡിയോയിലെ ഏറ്റവും പ്രധാനപ്പെട്ട, രസകരമായ ഭാഗം ഒരു ചെറിയ ക്ലിപ്പിൽ അപ്‌ലോഡ് ചെയ്യുന്നതിലൂടെ ഉള്ളടക്ക സ്രഷ്‌ടാക്കളെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സഹായിക്കുന്നതിനുള്ള മികച്ച മാർഗമായാണ് ഇത് കാണുന്നത്.

ദൈർഘ്യമേറിയ വിഡിയോകൾ ഷോർട്സിലേക്ക് മാറ്റാൻ ആ വിഡിയോയുടെ സ്രഷ്‌ടാവിന് മാത്രമാണ് കഴിയുക. നിങ്ങളുടെ വിഡിയോയിൽ നിന്ന് ഷോർട്സ് നിർമിക്കാൻ ആഗ്രഹിക്കുന്ന മറ്റുള്ളവർക്ക് ഇതേ ഓപ്ഷൻ ലഭ്യമാകില്ലെന്നും കമ്പനി അറിയിച്ചു. സ്രഷ്‌ടാക്കൾക്കായുള്ള പുതിയ ടൂൾ ഐഒഎസ്, ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ലഭ്യമാകും.

English Summary: YouTube adds new tool to help creators reach wider set of audience

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA