ഫെയ്സ്ബുക്കിലുള്ളത് അമ്മാവന്മാരാണോ, കൗമാരക്കാർ എവിടെ? പുതിയ റിപ്പോർട്ട് പുറത്ത്

zuckerberg-facebook
Photo: AFP
SHARE

ടെക് ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമമായ ഫെയ്സ്ബുക്കിൽ കഴിഞ്ഞ ഏഴു വർഷത്തിനിടെ കൗമാരക്കാരുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഫെയ്സ്ബുക് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന കൗമാരക്കാരുടെ (13 മുതൽ 17 വയസ്സ് വരെ) എണ്ണം 2014-15 ലെ  71 ശതമാനത്തിൽ നിന്ന് ഇപ്പോൾ 32 ശതമാനമായി ഇടിഞ്ഞു. ഇതോടെ ഫെയ്സ്ബുക് മേധാവി മാർക്ക് സക്കർബർഗ് വൻ പ്രതിസന്ധിയാണ് നേരിടുന്നതെന്നും പ്യൂ റിസർച്ച് സെന്റർ നടത്തിയ റിപ്പോർട്ടിൽ പറയുന്നു.

ലോകത്തെ ഒടന്നങ്കം ബന്ധിപ്പിക്കാൻ മുന്നിട്ടിറങ്ങിയതും മാർക്ക് സക്കർബർഗിന്റെ ഫെയ്സ്ബുക് ആയിരുന്നു. എന്നാൽ, പിന്നാലെ വന്ന സമൂഹ മാധ്യമങ്ങളായ ഇൻസ്റ്റാഗ്രാമും ട്വിറ്ററും, വാട്സാപ്പും ഹിറ്റായി. എന്നാൽ, ഫെയ്സ്ബുക് ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത് പ്രായമുള്ളവരാണ് എന്നാണ് മറ്റൊരു റിപ്പോർട്ട്.

അതേസമയം, ചൈനീസ് ഷോർട്ട്-ഫോം വിഡിയോ പ്ലാറ്റ്‌ഫോമായ ടിക്ടോക് ജനപ്രീതിയിൽ കുതിച്ചുയരുകയാണ്. ഫെയ്സ്ബുക്കിനെ കൈവിട്ട കൗമാരക്കാര്‍ ഇപ്പോൾ ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് എന്നിവയിലും സജീവമാണ്. ഏകദേശം 67 ശതമാനം കൗമാരക്കാർ പറയുന്നത് അവർ എപ്പോഴെങ്കിലും ടിക്ടോക് ഉപയോഗിക്കാറുണ്ട് എന്നാണ്. കൗമാരക്കാരിൽ 16 ശതമാനം പേർ ടിക്ടോക് നിരന്തരം ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തി.

95 ശതമാനം കൗമാരക്കാരും ഉപയോഗിക്കുന്ന യുട്യൂബ് ആണ് ഈ ലിസ്റ്റിൽ ഒന്നാമത്. ടിക്ടോക് ( 67 ശതമാനം) ആണ് രണ്ടാമത്. പിന്നാലെ ഇൻസ്റ്റാഗ്രാമും സ്‌നാപ്ചാറ്റും ഉണ്ട്. ഇവ രണ്ടും 10 കൗമാരക്കാരിൽ ആറ് പേർ ഉപയോഗിക്കുന്നു എന്നും റിപ്പോർട്ടിലുണ്ട്. ഫെയ്സ്ബുക്കിന് സമാനമായി 32 ശതമാനം കൗമാരക്കാർ ഉപയോഗിക്കുന്ന മറ്റു സേവനങ്ങൾ ട്വിറ്റർ, ട്വിച്ച്, വാട്സാപ്, റെഡ്ഡിറ്റ്, ടംബ്ലർ എന്നിവയാണെന്നും പ്യൂ റിസർച്ച് സെന്റർ സർവേ കണ്ടെത്തി.

25 വയസ്സിന് താഴെയുള്ളവരും കൗമാരക്കാരും കൂടുതൽ ഉപയോഗിക്കുന്നത് ഇൻസ്റ്റഗ്രാം ആണെന്നാണ് വിവിധ സർവേ കണക്കുകൾ പറയുന്നത്. 2021 ഒക്ടോബറിൽ പുറത്തുവന്ന പൈപ്പർ സ്‌ലാൻഡർ സർവേ പ്രകാരം 80 ശതമാനം ചെറുപ്പക്കാർ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നു എന്നാണ്. അതേസമയം, 27 ശതമാനം യുവാക്കൾ മാത്രമാണ് ഫെയ്സ്ബുക് ഉപയോഗിക്കുന്നത്. ചെറുപ്പക്കാരായ മിക്ക ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കും ഫെയ്സ്ബുക് അക്കൗണ്ടുകൾ പോലും ഇല്ലെന്നും കണക്കുകൾ പറയുന്നു.

കൗമാരക്കാരെയും യുവാക്കളെയും വശീകരിക്കുന്ന നിരവധി പുതിയ ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാമിലുള്ളത്. പ്രധാനമായും ഇൻസ്റ്റഗ്രാമിന്റെ ഡിസൈനും ഉപയോഗ രീതിയും തന്നെയാണ്. ഫെയ്സ്ബുക്കിനേക്കാൾ മികച്ച അൽഗോരിതവും ഇൻസ്റ്റഗ്രാമിന്റേതാണെന്ന് ടെക് വിദഗ്ധര്‍ പറയുന്നു. അതേസമയം, പ്രായമായവർ ഫെയ്സ്ബുക്കിൽ കുത്തിയിരിക്കാൻ തുടങ്ങിയതോടെ കൗമാരക്കാര്‍ ഇവിടം വിട്ട് ഇൻസ്റ്റഗ്രാമിലേക്ക് ചേക്കേറുകയായിരുന്നു എന്നും ചില വിദഗ്ധരും സർവേകളും നിരീക്ഷിക്കുന്നുണ്ട്.

English Summary: Facebook sees massive drop in teen usage in last 7 years, research shows

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}