ഇൻസ്റ്റാഗ്രാമിലെ പ്രശ്നം കണ്ടെത്തിയ വിദ്യാർഥിക്ക് 38 ലക്ഷം രൂപ പാരിതോഷികം

BOSNIA-INSTAGRAM/
Photo: Ascannio/ Shutterstock
SHARE

കോടിക്കണക്കിന് ഉപയോക്താക്കളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാതെ രക്ഷിച്ചതിന് ജയ്പൂർ സ്വദേശി നീരജ് ശർമ്മ എന്ന വിദ്യാർഥിക്ക് ഇൻസ്റ്റാഗ്രാമിൽ നിന്ന് 38 ലക്ഷം രൂപ പാരിതോഷികം ലഭിച്ചു. ഇൻസ്റ്റാഗ്രാമിൽ ബഗ് കണ്ടെത്തിയതിനാണ് ശർമ്മയ്ക്ക് ഇത്രയും വലിയ അംഗീകാരം ലഭിച്ചത്. ലോഗിൻ, പാസ്‌വേഡ് ഇല്ലാതെ തന്നെ ഏതൊരു ഉപയോക്താവിന്റെയും അക്കൗണ്ടിൽ കയറി മാറ്റങ്ങൾ വരുത്താൻ കഴിയുന്നതായിരുന്നു ബഗ്.

ഗുരുതരമായ പ്രശ്നം കണ്ടെത്തിയ ശര്‍മ്മ ഇതേക്കുറിച്ച് ഇൻസ്റ്റാഗ്രാമിനെയും ഫെയ്സ്ബുക്കിനെയും അറിയിച്ചു. റിപ്പോർട്ട് പരിശോധിച്ചതിന് ശേഷം ബഗ് കണ്ടെത്തിയ വിദ്യാർഥിക്ക് 38 ലക്ഷം രൂപ പ്രതിഫലം നല്‍കുകയായിരുന്നു. പ്രശ്നം ഉടൻ തന്നെ പരിഹരിക്കുകയും ചെയ്തു. ഫെയ്സ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമിൽ ബഗ് ഉണ്ടായിരുന്നു. ഇതുവഴി ഏത് അക്കൗണ്ടിൽ നിന്നും റീൽസിന്റെ തമ്പ്നെയിൽ മാറ്റാമായിരുന്നു. അക്കൗണ്ട് ഉടമയുടെ പാസ്‌വേഡ് എത്ര ശക്തമാണെങ്കിലും ഇത് മാറ്റാൻ മീഡിയ ഐഡി മാത്രം മതിയായിരുന്നു.

കഴിഞ്ഞ വർഷം ഡിസംബറിലാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് ഈ പ്രശ്നം കണ്ടെത്താൻ ശ്രമം തുടങ്ങിയത്. കഠിനാധ്വാനത്തിന് ശേഷം, ജനുവരി 31 ന് രാവിലെ, ഇൻസ്റ്റാഗ്രാമിന്റെ (ബഗ്) പ്രധാനപ്പെട്ട ഒരു പ്രശ്നത്തെക്കുറിച്ച് മനസ്സിലാക്കി. അന്ന് രാത്രി തന്നെ ഇൻസ്റ്റാഗ്രാമിലെ ഈ പ്രശ്നത്തെക്കുറിച്ച് ഫെയ്സ്ബുക്കിലേക്ക് റിപ്പോർട്ട് അയക്കുകയും ചെയ്തു. മൂന്ന് ദിവസത്തിന് ശേഷമാണ് ഫെയ്സ്ബുക്കിൽ നിന്ന് മറുപടി ലഭിച്ചത്. ഒരു ഡെമോ ഷെയർ ചെയ്യാൻ ആവശ്യപ്പെട്ടായിരുന്നു മെയിൽ എന്നും ശർമ്മ പറഞ്ഞു.

ഫെയ്സ്ബുക്കിന്റെ നിർദേശപ്രകാരം റീൽസിന്റെ തമ്പ്നെയിൽ മാറ്റി 5 മിനിറ്റിനുള്ളിൽ ശർമ്മ അവരെ കാണിച്ചു. അവർ റിപ്പോർട്ട് അംഗീകരിക്കുകയും ചെയ്തു. പിന്നീട് മേയ് 11 ന് രാത്രിയാണ് ഫെയ്സ്ബുക്കിൽ നിന്ന് ഒരു മെയിൽ ലഭിക്കുന്നത്. 45,000 ഡോളർ (ഏകദേശം 35 ലക്ഷം രൂപ) പ്രതിഫലം നൽകിയതായി ശർമ്മയെ അറിയിച്ചു. അതേസമയം, പ്രതിഫലം നൽകാൻ നാല് മാസത്തെ കാലതാമസത്തിന് പകരമായി ഫെയ്സ്ബുക് 4500 ഡോളറും (ഏകദേശം 3 ലക്ഷം രൂപ) നൽകി.

English Summary: Instagram rewards Jaipur student with Rs 38 lakh for finding a bug

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}