വാട്സാപ്പില്‍ അവസാനം ആ ഫീച്ചറും വരുന്നു, തെറ്റ് സംഭവിച്ചാല്‍ തിരുത്താനും അവസരം

whatsapp-
Photo: Rahul Ramachandram/ Shutterstock
SHARE

ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിച്ചേക്കാം. ഇതിലൊന്നാണ് എഡിറ്റ് ബട്ടൺ. മിക്ക ഉപയോക്താക്കൾക്കും ഇത് ഏറെ ഉപകാരപ്പെടും. വാബീറ്റാഇന്‍ഫോ ഈ ഫീച്ചറിന്റെ സ്‌ക്രീൻഷോട്ട് പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, മെസേജ് എഡിറ്റ് ചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്ന് അറിയിക്കുന്ന ടാഗ് വാട്സാപ്പിൽ കാണിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

എന്നാൽ, ഈ ഫീച്ചർ എങ്ങനെ പ്രവർത്തിക്കുമെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നില്ല. പക്ഷേ, തെറ്റുകൾ തിരുത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നതിനായി വാട്സാപ് പുതിയ ഫീച്ചർ സംവിധാനം കൊണ്ടുവരുമെന്നാണ് പറയുന്നത്. നിലവിൽ, എന്തെങ്കിലും പിശക് സംഭവിച്ചാൽ മെസേജുകൾ നീക്കം ചെയ്യാനും തെറ്റുതിരുത്തി അവ വീണ്ടും അയക്കാനുമുള്ള ഓപ്ഷൻ മാത്രമാണ് ഉള്ളത്. പക്ഷേ, മെസേജ് നീക്കം ചെയ്താലും ‘ഈ സന്ദേശം ഇല്ലാതാക്കി’ എന്ന് വാട്സാപ് കാണിക്കുന്നുണ്ട്. ഇത് മെസേജ് അയച്ചവർക്ക് പലപ്പോഴും തലവദേനയാകാറുണ്ട്. നീക്കം ചെയ്ത സന്ദേശം എന്തായിരിക്കുമെന്ന് മറ്റേയാൾക്ക് ജിജ്ഞാസ തോന്നാറുമുണ്ട്.

മറ്റൊരു സമൂഹ മാധ്യമമായ ട്വിറ്ററും എഡിറ്റ് ബട്ടൺ ഫീച്ചർ പരീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമാണ് ഈ ഫീച്ചർ ലഭിക്കുന്നത്. ഒരു ട്വീറ്റ് എഡിറ്റു ചെയ്യാൻ അഞ്ച് അവസരങ്ങൾ മാത്രമാണ് നൽകുക എന്ന് ട്വിറ്റർ അടുത്തിടെ അറിയിച്ചിരുന്നു. ഇത് തെറ്റുകൾ തിരുത്താൻ പലർക്കും മതിയാകും. ഇതിനുപുറമെ, ഒറിജിനൽ ട്വീറ്റ് പരിഷ്കരിച്ചിട്ടുണ്ടോ എന്ന് ആളുകൾക്ക് മനസ്സിലാക്കാൻ എളുപ്പമാക്കുന്നതിന് എഡിറ്റുചെയ്‌ത ട്വീറ്റുകൾ ഒരു ഐക്കൺ, ടൈംസ്റ്റാമ്പ്, ലേബൽ എന്നിവയ്‌ക്കൊപ്പം ദൃശ്യമാകുമെന്ന് ട്വിറ്റർ വെളിപ്പെടുത്തി. വാട്സാപ്പും സമാനമായ രീതികളായിരിക്കും ഉപയോഗിക്കുക.

വാട്സാപ് പുതിയ ഫീച്ചറുകൾ പരീക്ഷിക്കുന്നത് തുടരുകയാണ്. എന്നാൽ അവ എപ്പോൾ എത്തുമെന്ന് യാതൊരു ഉറപ്പുമില്ല. വാട്സാപ് ആൻഡ്രോയിഡ് ബീറ്റാ അപ്‌ഡേറ്റിന്റെ 2.22.20.12 പതിപ്പിലാണ് മെസേജുകൾക്കായുള്ള പുതിയ എഡിറ്റ് ഫീച്ചർ കണ്ടെത്തിയത്. സമീപഭാവിയിൽ തന്നെ ഐഒഎസ് ബീറ്റാ പതിപ്പിലും ഇത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

English Summary: WhatsApp could get edit button for messages

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}