കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ ട്വിറ്ററിലെ പ്രതിസന്ധിയെക്കുറിച്ചും പരാമർശിച്ചു. അതിങ്ങനെയായിരുന്നു– ‘ട്വിറ്റർ അകപ്പെട്ടിരിക്കുന്ന പ്രശ്നങ്ങൾ ദിവസവും കാണുമ്പോൾ കൂ എന്ന ഇന്ത്യൻ പ്ലാറ്റ്ഫോമിൽ അക്കൗണ്ട് എടുത്ത ആദ്യ വ്യക്തികളിലൊരാളായതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എന്റെ അഭിപ്രായത്തിൽ കൂ ട്വിറ്ററിനെ ഏറ്റെടുക്കണം. അതാണ് ഇന്ത്യൻ സംരംഭകരുടെ കരുത്ത്.’ ഐടി ചട്ടങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ പ്രതിരോധത്തിലായപ്പോഴെല്ലാം ഉയർന്നുകേട്ട പേരാണ് 'കൂ' എന്ന ബദൽ മെയ്ഡ് ഇൻ ഇന്ത്യ പ്ലാറ്റ്ഫോം. കർഷകസമരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരും ട്വിറ്ററും തമ്മിൽ അടിമുറുകിയപ്പോഴെല്ലാം 'കൂ'വിലേക്കുള്ള തള്ളിക്കയറ്റം പതിവുകാഴ്ചയായിരുന്നു. അത്തരമൊരു തള്ളിക്കയറ്റമാണ് ഇലോൺ മസ്ക്കിന്റെ ഏറ്റെടുക്കലിനു ശേഷം കൂ, മാസ്റ്റഡോൺ അടക്കമുള്ള പ്ലാറ്റ്ഫോമുകളിലേക്ക് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 2020ൽ സർക്കാരിന്റെ ആത്മനിർഭർ ആപ് ഇന്നവേഷൻ ചാലഞ്ചിൽ ജേതാക്കളായിട്ടാണ് 'കൂ' ടീമിന്റെ തുടക്കം. ട്വിറ്ററില പ്രശ്നങ്ങളെക്കുറിച്ച് കൂ ആപ്പിന്റെ സ്ഥാപകൻ അപ്രമേയ രാധാകൃഷ്ണ മനോരമ ഓൾലൈൻ പ്രീമിയത്തോടു സംസാരിക്കുന്നു...
HIGHLIGHTS
- പ്രതീക്ഷകൾ തുറന്നുപറഞ്ഞ് കൂ ആപ്പിന്റെ സ്ഥാപകൻ അപ്രമേയ രാധാകൃഷ്ണ
- ‘വേരിഫിക്കേഷനു പണം വാങ്ങുന്നത് നല്ല രീതിയല്ല’
- ‘98 ശതമാനം ഇന്ത്യക്കാരും ട്വിറ്റർ ഉപയോഗിക്കാത്തവർ’