വാട്സാപ്പിൽ ഇനി വിഡിയോ മെസേജുകൾക്ക് പുതിയ ഫീച്ചർ

WhatsApp iOS users will soon be able to send 60 seconds video messages
Photo: Rahul Ramachandram/ Shutterstock
SHARE

ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം. വാട്സാപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് ഉപയോക്താക്കൾക്കായി അടുത്തിടെ ഒരു കൂട്ടം പുതിയ ഫീച്ചറുകളാണ് അവതരിപ്പിച്ചത്. ഗ്രൂപ്പുകൾക്കുള്ള ഫീച്ചർ മുതൽ വിൻഡോസിനായുള്ള പുതിയ ആപ് വരെ പുറത്തിറക്കി. ഇപ്പോൾ ഐഫോൺ ഉപയോക്താക്കൾക്കായി വാട്സാപ്പിൽ പുതിയ വിഡിയോ മെസേജ് ഫീച്ചർ വരുന്നു എന്നാണ് റിപ്പോർട്ട്. 60 സെക്കൻഡ് വിഡിയോ മെസേജ് അയയ്ക്കാൻ സാധിക്കുന്നതായിരിക്കും പുതിയ ഫീച്ചർ.

വാബീറ്റാഇൻഫോ റിപ്പോർട്ട് പ്രകാരം ഐഒഎസ് ഉപയോക്താക്കൾക്കായി പുതിയ 'വിഡിയോ മെസേജ്' ഫീച്ചർ വികസിപ്പിക്കുന്നു എന്നാണ്. ഇത് ഉപയോക്താക്കൾക്ക് ചാറ്റ് ബോക്‌സിലെ മൈക്ക് ഐക്കണിൽ ക്ലിക്കുചെയ്‌ത് വോയ്‌സ് നോട്ടുകൾ അയയ്‌ക്കാൻ കഴിയുന്നത് പോലെ ഷോർട്ട് വിഡിയോ മെസേജുകൾ അയയ്‌ക്കാം.

ടെലഗ്രാമിലെ വിഡിയോ നോട്ട് ഫീച്ചറിന് സമാനമായാണ് വാട്സാപ്പിലെ പുതിയ വിഡിയോ മെസേജ് ഫീച്ചറും പ്രവർത്തിക്കുക. ചാറ്റ് ബോക്സിലെ ക്യാമറ ബട്ടൺ അമർത്തി കോൺടാക്‌റ്റുകൾക്ക് 60 സെക്കൻഡ് വരെയുള്ള ഹ്രസ്വ വിഡിയോകൾ അയയ്ക്കാം. വാട്സാപ്പിലെ വിഡിയോ മെസേജുകൾ വോയ്‌സ് നോട്ടുകൾക്ക് സമാനമായാണ് പ്രവർത്തിക്കുക. വാട്സാപ്പിലെ വിഡിയോ സന്ദേശങ്ങളിലൂടെ ഉപയോക്താക്കൾക്ക് വോയിസ് മെസേജിനെക്കാളും ടെക്‌സ്‌റ്റിനെക്കാളും നന്നായി വികാരങ്ങളും ഭാവങ്ങളും അറിയിക്കാൻ കഴിയും. വിഡിയോ മെസേജുകൾ വഴി കൂടുതൽ മികച്ച ആശയവിനിമയം സാധ്യമാക്കും.

ഓഡിയോ, ടെക്‌സ്‌റ്റ് മെസേജുകൾ പോലെ വിഡിയോ മെസേജുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റായി നിലനിർത്തും. സന്ദേശങ്ങൾ അയയ്ക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും ഇടയിൽ സുരക്ഷിതമായിരിക്കും എന്നാണ് ഇതിനർഥം.‍ കൂടാതെ, അധിക സ്വകാര്യതയ്ക്കായി ഈ വിഡിയോ സന്ദേശങ്ങൾ സൂക്ഷിക്കാനോ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യാനോ അനുവദിക്കില്ല. എങ്കിലും വിഡിയോ മെസേജുകളിൽ നിന്ന് സ്ക്രീൻഷോട്ടുകൾ പകർത്താൻ സാധിച്ചേക്കും.

English Summary: WhatsApp iOS users will soon be able to send 60 seconds video messages

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA