ADVERTISEMENT

ഇന്ത്യയിൽ ഒരു  വേരിഫിക്കേഷൻ സംവിധാനം  അവതരിപ്പിച്ചു മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള  സമൂഹ മാധ്യമ സംവിധാനമായ ലിങ്ക്ഡ്ഇൻ. ഉപയോക്താക്കൾക്ക് ഈ സംവിധാനം പ്രൊഫൈലിൽ സൗജന്യമായി ലഭിക്കും. പുതിയകാല അഭിമുഖങ്ങൾക്ക് കരിക്കുലം വിറ്റയേക്കാൾ (സിവി) കമ്പനികൾ പ്രധാന്യം നൽകുന്നത് നിങ്ങളുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലുകൾക്കാണെന്നതിനാൽ ഈ സംവിധാനം ഉദ്യോഗാർഥികൾക്കു കൂടുതൽ വിശ്വാസ്യത നൽകും.

മൊബൈലിൽ മലയാളം ടൈപ്പ് ചെയ്യാനാകുന്നില്ലേ?, തുടക്കക്കാരറിയാന്‍, വിശദമായി...

എഐ ഉപയോഗിച്ചുള്ള ഹൈപ്പർവേർജിലൂടെയൊണ് ഡിജിലോക്കറിന്റെ സഹായത്തോടെ ആധികാരിക രേഖകൾ പരിശോധിക്കുന്നത്. പ്രത്യേക പരിഗണനയൊന്നുമില്ലാതെ കൃത്യമായ രേഖകളുമായി പ്രൊഫൈൽ ഉണ്ടാക്കുന്നവർക്കെല്ലാം വെരിഫിക്കേഷൻ ലഭിക്കുമെന്നും സൗജന്യമാണെന്നും ലിങ്ക്ഡ്ഇൻ വക്താവ് പറയുന്നു.

ഫെയ്സ്ബുക് പോലെയുള്ള ഒരു സമൂഹ മാധ്യമമാണെങ്കിലും, അതേ ലാഘവത്തോടെ ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോമിനെ സമീപിക്കാനേ കഴിയില്ല.ബിസിനസ് കണക്ഷനുകൾ വിപുലീകരിക്കുക, പ്രവൃത്തിപരിചയം, ബയോഡാറ്റ എന്നിവ പങ്കുവെയ്ക്കുക, തൊഴിൽ അന്വേഷിക്കുക എന്നീ കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് സൈറ്റാണ് ലിങ്ക്ഡ്ഇൻ.

എങ്ങനെ വേരിഫിക്കേഷൻ ചെയ്യാം

ആധാർ കാർഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവയാണ് ആവശ്യം

∙ നിങ്ങളുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിലെ "About" സന്ദർശിച്ച് സ്ഥിരീകരണ പ്രക്രിയ ആരംഭിക്കുന്നതിന് 'ആധാർ ഉപയോഗിച്ച്   പരിശോധിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

∙ ഡിജിലോക്കർ സ്ക്രീനിൽ ആധാർ നമ്പർ നൽകുക.

∙ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒടിപി സ്വീകരിക്കുക.

∙ ഡിജിലോക്കർ ഉപയോഗിച്ച് ഹൈപ്പർവെർജ് മുഖേനയുള്ള തൽക്ഷണ പരിശോധന. നിങ്ങൾക്ക് ഡിജിലോക്കർ അക്കൗണ്ട് ഇല്ലെങ്കിൽ,       സ്വയമേവ സൈൻ അപ്പ് ചെയ്യപ്പെടും.

∙ പരിശോധന പൂർത്തിയാക്കിയ ശേഷം  ആധാർ ഫോട്ടോയുമായി ഫേസ് മാച്ച് ചെയ്യാൻ  സെൽഫി എടുക്കുക.

∙നിങ്ങളുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിലേക്ക് പരിശോധിച്ചുറപ്പിക്കുന്നതിന് "അതെ, ലിങ്ക്ഡ്ഇനുമായി പങ്കിടുക" എന്നതിൽ ക്ലിക്ക് ചെയ്യുക.


English Summary:  LinkedIn rolls out free verification feature. How to get verified

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com