യുട്യൂബിൽ കണ്ടെന്റ് അപ്‌ലോഡ് ചെയ്തു വരുമാനമുണ്ടാക്കുന്നവർക്ക് സന്തോഷവാർത്ത. മോണിടൈസേഷൻ നിയമങ്ങളിൽ വൻ മാറ്റം വരുത്തി കമ്പനി. വിഡിയോകളിൽ നിന്ന് വരുമാനം നേടുന്നതിനായി യുട്യൂബ് പാർട്ണർ പ്രോഗ്രാമിൽ ചേരാനുള്ള നിബന്ധനകളിൽ കമ്പനി ഇളവ് വരുത്തി.
ആയിരം സബ്സ്ക്രൈബേഴ്സ്, ഒരു വർഷത്തിനിടെ 4000 മണിക്കൂർ കാഴ്ചകൾ, അല്ലെങ്കിൽ 90 ദിവസത്തിനിടെ ഒരു കോടി ഷോർട്സ് വ്യൂ എന്നിവയാണ് നിലവിലുള്ള നിർബന്ധനങ്ങൾ. പുതുക്കിയ നിയമപ്രകാരം 500 സബ്സ്ക്രൈബേഴ്സ്, 90 ദിവസത്തിനിടെ കുറഞ്ഞത് മൂന്ന് അപ്‌ലോഡുകൾ ഒരു വർഷത്തിനിടെ 3000 മണിക്കൂർ കാഴ്ചകൾ അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ 30 ലക്ഷം ഷോർസ് വ്യൂ എന്നിവ ഇനി മുതൽ മതി.
യുഎസ് യുകെ കാനഡ എന്ന രാജ്യങ്ങളിൽ അവതരിപ്പിച്ച ഈ ഇളവുകൾ വൈകാതെ ഇന്ത്യയിലും ലഭിച്ചേക്കും. സ്രഷ്‌ടാക്കൾക്കും കലാകാരന്മാർക്കും ഇപ്പോൾ യുട്യൂബിൽ വിഡിയോകൾ നൽകി പരസ്യം വഴി പണമുണ്ടാക്കുന്നുണ്ട്. 2021ലാണ് ഇന്ത്യയിൽ ടിക് ടോക്കിന് സമാനമായ ഹ്രസ്വ വിഡിയോ അപ്ലിക്കേഷൻ യുട്യൂബ് ഷോർട്സ് അവതരിപ്പിച്ചത്.
Also Read: സ്മാർട് ഫോണ്‍ മതി വ്ളോഗറാകാം...
സൂപ്പർ താങ്ക്സ് , സൂപ്പർ ചാറ്റ് , സൂപ്പർ സ്റ്റിക്കറുകൾ തുടങ്ങിയ ടിപ്പിംഗ് ടൂളുകളിലേക്കും ചാനൽ അംഗത്വങ്ങൾ പോലുള്ള സബ്‌സ്‌ക്രിപ്‌ഷൻ ടൂളുകളിലേക്കും ഇനി താരതമ്യേന എളുപ്പത്തിൽ കടക്കാനാവും. ദശലക്ഷക്കണക്കിന് കാഴ്‌ചകൾ ലഭിച്ചിട്ടും വിഡിയോ സ്രഷ്‌ടാക്കൾക്ക് കണ്ടന്റ് ക്ഷാമം ഉണ്ടാകാറുണ്ട് എന്നതിനാൽ 90 ദിവസങ്ങളിലെ മൂന്ന് വിഡിയോ അപ്‌ലോഡ് മാനദണ്ഡം കൗതുകകരമാണ്.
English Summary: YouTube is lowering the eligibility requirements for creators to make money