സമ്മാനങ്ങളും അശ്ലീല കണ്ടന്റുകളും വിരൽത്തുമ്പിൽ, തൊട്ടാൽ പണംപോകും!

cyber security
Representative image (Photo credit:istock/Urupong)
SHARE

അശ്ലീല കണ്ടന്റുകൾ സൗജന്യമായി കാണാമെന്നും വിലകൂടിയ ഉപകരണങ്ങൾ നിസാര വിലയിൽ സ്വന്തമാക്കാമെന്നുമൊക്കെയുള്ള തട്ടിപ്പ് പരസ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു . പ്രമുഖ ഷോപിങ് സെറ്റുകളുടെ സമാന ഡിസൈനുകളുളള വെബ്സൈറ്റുകൾ സ്രഷ്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കസ്റ്റമൈസ്​ഡ് ഷോർട് യുആർഎൽ പോലെയുള്ളവ ഉപയോഗിക്കുന്നവതിനാൽ ആദ്യഘട്ടത്തിൽ തിരിച്ചറിയാനാവില്ല.  അപരിചിത ആപ്ലിക്കേഷനുകളോട് അകലം പാലിച്ചില്ലെങ്കിൽ പണം നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് പൊലീസും നൽകുന്നു. 

സമ്മാനങ്ങളും അശ്ലീല കണ്ടന്റുകളും വിരൽത്തുമ്പിൽ ലഭ്യമാകുമെന്ന വാഗ്ദാനവുമായി എത്തുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താൽ മൊബൈൽ ഫോണിന്റെ നിയന്ത്രണം വിദൂരത്തെ ഏതെങ്കിലും തട്ടിപ്പു സംഘത്തിന്റെ കയ്യിൽ എത്തുമെന്ന് എസ്പി വിവേക് കുമാർ പറയുന്നു. ഫോണിലെ ഗാലറിയും കോണ്ടാക്ട്സും എസ്എംഎസും വ്യക്തിഗത വിവരങ്ങളുമെല്ലാം അവരുടെ കൂടി സ്വന്തമാകും.അതുപയോഗിച്ച് ബാങ്ക് അക്കൗണ്ടിലെ പണം ചോർത്താനും ബ്ലാക്ക്മെയിൽ ചെയ്യാനും ഭീഷണിപ്പെടുത്താനും സാധിക്കും. 

സമൂഹമാധ്യമ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാനും പ്രയാസമില്ല. പ്രായഭേദമെന്യേ പലരും ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്തു കുടുങ്ങിപ്പോകാറുണ്ടെന്നു പൊലീസ് പറഞ്ഞു. ടെലഗ്രാം–വാട്സാപ് ഗ്രൂപ്പുകൾ, സുരക്ഷിതമല്ലാത്ത സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ, വെബ്സൈറ്റുകൾ എന്നിവയിലാണ് ഇത്തരം ആപ്പുകളും ലിങ്കുകളും കൂടുതലായി പ്രത്യക്ഷപ്പെടുന്നത്. അതിനാൽ വിശ്വാസയോഗ്യമല്ലാത്ത ആപ്പുകൾ ഒഴിവാക്കണം. അപരിചിത ലിങ്കുകളിലൂടെ ലഭിക്കുന്ന .apk, .exe എക്സ്റ്റൻഷനുകൾ ഉള്ള ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്നും പൊലീസ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS