ഇലോൺ മസ്കിന്റെ അടുത്ത തന്ത്രം; ട്വീറ്റിൽ 25000 അക്ഷരംവരെ, ബ്ലൂ വരിക്കാർക്ക് മാത്രം

twitter-representative-Istock
aprott/Istock
SHARE

ട്വിറ്ററിന്റെ ഏറ്റവും മൗലികമായ കാര്യങ്ങളിലൊന്ന് അതിലെ വാക്കുകളുടെ എണ്ണമായിരുന്നു. ചുരുക്കമായും എന്നാൽ ആശയം ചോരാതെയും ഏവരിലേക്കും എത്തുക.  ഇലോൺ മസ്ക് ചുമതലയേറ്റുകഴിഞ്ഞശേഷം  ട്വിറ്റർ ബ്ലൂ പ്രഖ്യാപിച്ചതിനു ശേഷം ഇത് രണ്ടാം തവണയാണ് ട്വീറ്റുകളുടെ ക്യാരക്ടർ പരിധി വർധിപ്പിക്കുന്നത്. 4,000 ക്യാരക്ടർ ആയിരുന്നത് ഫെബ്രുവരിയിലാണ് 10,000 ആയി വർധിപ്പിച്ചത്. 

ട്വിറ്റർ ബ്ലൂ വരിക്കാർക്ക് ഇനി മുതൽ ഒരു ട്വീറ്റിൽ 25,000 അക്ഷരം (ക്യാരക്ടർ) വരെ പോസ്റ്റ് ചെയ്യാം. ഇതുവരെ ഇത് 10,000 അക്ഷരമായിരുന്നു.ബ്ലൂ വരിക്കാർക്ക് 60 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ അപ്‌ലോഡ് ചെയ്യാമായിരുന്നത് കഴി‍ഞ്ഞ മാസം 2 മണിക്കൂർ ആയും വർധിപ്പിച്ചിരുന്നു.

അതേസമയം, ബ്ലൂ അല്ലാത്ത ഉപയോക്താക്കൾക്ക് പ്രതിദിനം അയയ്ക്കാവുന്ന ഡയറക്ട് മെസേജുകളുടെ (ഡിഎം) എണ്ണം പരിമിതപ്പെടുത്താൻ ട്വിറ്റർ ശ്രമിക്കുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

English Summary: Twitter Blue users can now post even longer tweets

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS