ADVERTISEMENT

കേരളത്തിന്റെ തലസ്ഥാനംഎറണാകുളത്തേക്കു മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യം നിരവധി  ചർച്ചകൾക്കും ട്രോളുകൾക്കുമിടയാക്കിയിരിക്കുകയാണ്. ഇടുക്കി ആക്കണമെന്ന ആവശ്യവുമായി കോട്ടയത്തെയും ഇടുക്കിയിലെയും ട്രോളൻമാർ, കാരണം അങ്ങനെ എങ്കിലും ആ മുല്ലപെരിയാർ വിഷയത്തിൽ ഒരു തീരുമാനം ആകുമല്ലോയെന്നാണ് അവർ പറയുന്നത്. 

എന്നാല്‍ ഞങ്ങൾ ആലപ്പുഴക്കാരുടെ നെഞ്ചത്ത് ചവിട്ടി യിട്ടേ തലസ്ഥാനം കൊച്ചിക്ക് വിടുവെന്നു ആലപ്പുഴക്കാർ. ബ്ലോക്കും കുറവ്, നല്ല റോഡുമുണ്ടെന്നു കൊല്ലംകാരുടെ പ്രലോഭവനം. തലസ്ഥാനം കൊണ്ടുപൊക്കോളൂ പക്ഷേ ബോളിം രസവടേം വിട്ടുതരില്ലെന്നു ചില തിരുവനന്തപുരം ഭക്ഷണ പ്രേമികളും. ഇങ്ങനെ തലസ്ഥാനത്തിനായി സമൂഹ മാധ്യമങ്ങളിൽ ആവശ്യക്കാരേറുകയാണ്. വിഷയം ചർച്ചയായതോടെ വൈറൽ സാധ്യത തിരിച്ചറിഞ്ഞു ഇക്കാര്യത്തെക്കുറിച്ചു പോസ്റ്റും ട്രോളും ധാരാളം ഇറങ്ങുന്നുണ്ട്. 

ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡൻ ഈ 'തലസ്ഥാന' ആവശ്യം ഉന്നയിച്ചത്. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി. ഈ നിർദ്ദേശം അപ്രായോഗികമാണെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി, ഇക്കാര്യം ഫയലിലും കുറിച്ചു. ചില ട്രോളുകൾ നോക്കാം.

 

English Summary: A proposal made by young Congress leader and Ernakulam MP Hibi Eden to shift Kerala’s capital from Trivadrun to kochi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com