ട്വിറ്ററിനു വെല്ലുവിളിയായി മെറ്റായുടെ ത്രെഡ്സ്; അറിയേണ്ടതെല്ലാം

threads - 1
SHARE

ഇലോൺ മസ്കിന്റെ സാരഥ്യത്തില്‍ ട്വിറ്ററിനു ഇപ്പോൾ അത്ര നല്ല കാലമല്ല. തൊടുന്നതെല്ലാം അബദ്ധമാണ്.  പരിഷ്കാരങ്ങളൊന്നും ഉപയോക്താക്കൾക്കു അത്ര ഇഷ്ടമായിട്ടില്ല, സാമ്പത്തിക പ്രശ്നങ്ങൾ വേറെയും. എന്തായാലും ആ സാഹചര്യം മുതലെടുത്ത് ത്രെഡ്സ് രംഗത്തിറക്കിയിരിക്കുകയാണ് ടെക് ഗോദായിലെ എതിരാളിയായ മെറ്റാ. നിലവില്‍ വിവിധ ആപ് സ്റ്റോറുകളിൽ പ്രി ഓർഡറായി ലഭ്യമായിരിക്കുന്ന ആപ് വ്യാഴാഴ്ചയോടെ എല്ലാവർക്കും ലഭ്യമായേക്കും.

ഇതുവരെ പുറത്തുവന്ന ചിത്രങ്ങളിൽ ട്വിറ്ററിനു സമാനമായ ഡാഷ്ബോർഡ് ആണെന്നാണ് സൂചന.  എന്തായാലു മെറ്റാ മേധാവി സക്കർബർഗും ട്വിറ്റർ മേധാവി ഇലോൺ മസ്കുമായുള്ള മത്സരത്തിലെ ഏറ്റവും പുതിയ നീക്കമാണിത്.അടുത്തിടെ ഇരുവരും നടത്തിയ വെല്ലുവിളികള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

പുതിയ ഒരു സമൂഹ മാധ്യമത്തിനായി ഒരുങ്ങുകയാണെന്നു ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റാ മാർച്ച് പകുതിയോടെ തന്നെ പ്രഖ്യാപിച്ചിരുന്നു.വിഡിയോയ്ക്കും ചിത്രങ്ങൾക്കും പ്രാധാന്യം നൽകുന്ന ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് എന്നിവയല്ലാതെ എഴുത്തിനു പ്രാധാന്യം നൽകുന്ന സമൂഹ മാധ്യമമായിരിക്കും ഇത്. 

ത്രെഡ്‌സ് ആപ്പ് സൗജന്യ സേവനമായിരിക്കും. ഉപഭോക്താക്കള്‍ക്ക് കാണാവുന്ന പോസ്റ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണവും ഉണ്ടാവില്ലെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇൻസ്റ്റഗ്രാമുമായി ബന്ധിപ്പിച്ചുള്ള പ്രവർത്തനമായതിനാൽ വലിയ ഒരു വിഭാഗം ഉപയോക്താക്കളെ ആകർഷിക്കാൻ ത്രെഡ്സിനു കഴിഞ്ഞേക്കും.

∙ മെറ്റയിൽ നിന്നുള്ള ഒരു പുതിയ ആപ്പാണ് മെറ്റാ ത്രെഡ്സ്

∙ നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്നു. 

∙ ത്രെഡ് പോസ്റ്റുകൾ നിങ്ങളുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുമായി പങ്കിടാം

∙ എഴുത്തിനു പ്രാധാന്യം നൽകുന്ന സമൂഹ മാധ്യമമായിരിക്കും ഇത്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS