ത്രെഡ്സ് ആവശ്യത്തിലധികം വിവരങ്ങൾ ചോർത്തും: ആരോപണവുമായി ജാക്ക് ഡോർസി, 'അതെ'യെന്നു മസ്ക്

jack-screenshot
Screen shot Shared jack Dorsey
SHARE

ട്വിറ്ററിനു ഭീഷണിയായി ത്രെഡ്സ് നാളെയെത്തുകയാണ്. ഇൻസ്റ്റഗ്രാമുമായി ബന്ധിപ്പിച്ച ആപ് ആപ്പിൾ സ്റ്റോറിലേക്കു ആദ്യം എത്തുമ്പോൾ അപകടം തിരിച്ചറിഞ്ഞിരിക്കുകയാണ് ട്വിറ്റർ. അല്ലെങ്കിൽത്തന്നെ ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കിൽ പ്രതിസന്ധി നേരിടുന്ന ട്വിറ്ററിനു ത്രെഡ്സ് വലിയ ഭീഷണിയായേക്കും. മെറ്റയുടെ ത്രെഡ്സ് ആവശ്യത്തിലധികം വിവരങ്ങളാണ് ശേഖരിക്കുകയാണെന്നു ആരോപിക്കുകയാണ് ട്വിറ്റർ സ്ഥാപകരിലൊരാളായ ജാക് ഡോഴ്സി.

ധനകാര്യ വിവരങ്ങൾ. വ്യക്തി വിവരങ്ങൾ, ബ്രൗസിങ് ചരിത്രം,സേർച് ഹിസ്റ്ററി, ലൊക്കേഷൻ വിവരങ്ങൾ എന്നിവ ത്രെഡ്സ് വിപുലമായി ശേഖരിക്കുന്നണ്ടത്രെ. ഇതിന്റെ സ്ക്രീൻ ഷോടും ഡോഴ്സി പങ്കുവച്ചു. ഇലോൺ മസ്ക് ഇതിനു പിന്തുണയുമായെത്തുകയും ചെയ്തു. ബ്ലൂസ്കൈ, മസ്റ്റ ഡോൺ എന്നീ ബദലുകളുടെ ഭീഷണിയുടെ കൂടെയാണ് ത്രെഡ്സും എത്തുന്നത്.

നിലവില്‍ വിവിധ ആപ് സ്റ്റോറുകളിൽ പ്രി ഓർഡറായി ലഭ്യമായിരിക്കുന്ന ആപ് വ്യാഴാഴ്ചയോടെ എല്ലാവർക്കും ലഭ്യമായേക്കും. ഇതുവരെ പുറത്തുവന്ന ചിത്രങ്ങളിൽ ട്വിറ്ററിനു സമാനമായ ഡാഷ്ബോർഡ് ആണെന്നാണ് സൂചന.  എന്തായാലു മെറ്റാ മേധാവി സക്കർബർഗും ട്വിറ്റർ മേധാവി ഇലോൺ മസ്കുമായുള്ള മത്സരത്തിലെ ഏറ്റവും പുതിയ നീക്കമാണിത്.അടുത്തിടെ ഇരുവരും നടത്തിയ വെല്ലുവിളികള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

പുതിയ ഒരു സമൂഹ മാധ്യമത്തിനായി ഒരുങ്ങുകയാണെന്നു ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റാ മാർച്ച് പകുതിയോടെ തന്നെ പ്രഖ്യാപിച്ചിരുന്നു.വിഡിയോയ്ക്കും ചിത്രങ്ങൾക്കും പ്രാധാന്യം നൽകുന്ന ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് എന്നിവയല്ലാതെ എഴുത്തിനു പ്രാധാന്യം നൽകുന്ന സമൂഹ മാധ്യമമായിരിക്കും ഇത്. 

ത്രെഡ്‌സ് ആപ്പ് സൗജന്യ സേവനമായിരിക്കും. ഉപഭോക്താക്കള്‍ക്ക് കാണാവുന്ന പോസ്റ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണവും ഉണ്ടാവില്ലെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇൻസ്റ്റഗ്രാമുമായി ബന്ധിപ്പിച്ചുള്ള പ്രവർത്തനമായതിനാൽ വലിയ ഒരു വിഭാഗം ഉപയോക്താക്കളെ ആകർഷിക്കാൻ ത്രെഡ്സിനു കഴിഞ്ഞേക്കും.

∙ മെറ്റയിൽ നിന്നുള്ള ഒരു പുതിയ ആപ്പാണ് മെറ്റാ ത്രെഡ്സ്

∙ നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്നു. 

∙ ത്രെഡ് പോസ്റ്റുകൾ നിങ്ങളുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുമായി പങ്കിടാം

∙ എഴുത്തിനു പ്രാധാന്യം നൽകുന്ന സമൂഹ മാധ്യമമായിരിക്കും ഇത്

English summary: Twitter’s Ex Boss Jack Dorsey Flags Meta’s THREAD App For Collecting Sensitive User Data; Elon Musk Agrees

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS